Bribery Case: കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് അസിസ്റ്റന്‍റ് വിജിലന്‍സിന്‍റെ പിടിയില്‍

While accepting bribe Village assistant caught by vigilance: 5000 രൂപയാണ് അയ്യപ്പന് കൈക്കൂലിയായി വാങ്ങിയത്. 

Written by - Zee Malayalam News Desk | Last Updated : Jul 4, 2023, 05:01 PM IST
  • സർട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ 5,000 രൂപ കൈക്കൂലി നല്‍കണമെന്ന് അറിയിച്ചു.
  • വിജിലൻസ് സംഘം ഫിനോൾഫ്തലിന്‍ പുരട്ടി നൽകിയ നോട്ട് അബ്ദുല്ലകുട്ടി അയ്യപ്പന് കെെക്കൂലിയായി നല്‍കി.
Bribery Case: കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് അസിസ്റ്റന്‍റ് വിജിലന്‍സിന്‍റെ  പിടിയില്‍

 തൃശ്ശൂർ: കെെക്കൂലി വാങ്ങുന്നതിനിടെ തൃശ്ശൂരില്‍ വില്ലേജ് അസിസ്റ്റന്‍റ് വിജിലന്‍സിന്‍റെ  പിടിയില്‍. ആറങ്ങോട്ടുകര വില്ലേജ് അസിസ്റ്റന്‍റ് അയ്യപ്പന്‍ ആണ് അറസ്റ്റിലായത്. ആര്‍.ഒ.ആര്‍ സര്‍ട്ടിഫിക്ക് നല്‍കുന്നതിനായി 5,000 രൂപയാണ് ഇയാള്‍  കെെക്കൂലിയായി വാങ്ങിയത്. പാലക്കാട് പട്ടാമ്പി സ്വദേശി അബ്ദുള്ളകുട്ടിയുടെ പക്കല്‍ നിന്നാണ് അയ്യപ്പന്‍ 5,000 രൂപ കെെക്കൂലി വാങ്ങിയത്. അബ്ദുള്ളക്കുട്ടി തന്‍റെ  പേരിലുള്ള സ്ഥലത്തിന്റെ ആര്‍.ഒ.ആര്‍ സർട്ടിഫിക്കറ്റ് വാങ്ങുന്നതിനായി ആറങ്ങോട്ടുകര വില്ലേജിൽ അപേക്ഷ സമർപ്പിച്ചിരുന്നു.

അപേക്ഷ പ്രകാരം സ്ഥലം നോക്കുന്നതിനായി  വില്ലേജ് അസിസ്റ്റന്റ് അയ്യപ്പൻ സ്ഥലത്തെത്തി സ്ഥലം പരിശോധിച്ചു. തുടര്‍ന്ന് സർട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ 5,000 രൂപ കൈക്കൂലി നല്‍കണമെന്ന് അറിയിച്ചു. ഇതോടെ സ്ഥലമുടമ പരാതിയുമായി വിജിലന്‍സിനെ സമീപിച്ച്  വിവരങ്ങള്‍ തൃശ്ശൂര്‍ വിജിലൻസ് ഡി.വൈ.എസ്. പി  ജിംപോൾ സി.ജിയെ അറിയിച്ചു. ഇതോടെ വിജിലൻസ് സംഘം ഫിനോൾഫ്തലിന്‍ പുരട്ടി നൽകിയ നോട്ട് അബ്ദുല്ലകുട്ടി  അയ്യപ്പന് കെെക്കൂലിയായി നല്‍കി. ഇതിനിടെ സമീപത്തു മറഞ്ഞിരുന്ന വിജിലൻസ് സംഘം അയ്യപ്പനെ കൈയ്യോടെ പിടികൂടുകയായിരുന്നു.

ALSO READ: മൂന്നാറിൽ തോട്ടം തൊഴിലാളികൾക്ക് നേരെ കാട്ടുപോത്തിന്റെ ആക്രമണം; രണ്ട് പേർക്ക് പരിക്കേറ്റു

അതേസമയം മൂന്നാറിലെ ഭൂമിവിഷയവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ചിരിക്കുന്ന അമികെസ്ക്യൂരിയെ മാറ്റണമെന്ന ആവശ്യവുമായി മലയോര സംരക്ഷണ സമിതി രംഗത്ത്. ഇടുക്കി ജില്ലക്ക് എതിരായി പ്രവർത്തിക്കുന്ന അഭിഭാഷകരെ മാറ്റണമെന്ന് ആവശ്യപ്പെട്ടും താമസക്കാരെ കുടിയൊഴിപ്പിക്കണമെന്ന ഹൈക്കോടതിയുടെ ഉത്തവ് പുനർപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടും ജൂലൈ 5ന് പ്രതിഷേധ ധർണ സംഘടിപ്പിക്കുമെന്ന് സമരസമിതി അംഗങ്ങൾ. മൂന്നാറിൽ കുടിയേറി താമസിക്കുന്ന ജനങ്ങൾക്കെതിരെയും ജില്ലയിലെ ഭൂമി പ്രശനങ്ങൾക്കെതിരെയും ചാനൽ ചർച്ചകളിലും മാധ്യമങ്ങളിലും എതിരായി പ്രവർത്തിച്ച വരാണ് ഹൈക്കോടതി നിയോഗിച്ചിരിയുന്ന അമികെസ്ക്യൂരിയായി നിയമിച്ചിരിക്കുന്ന അഭിഭാഷകരായ രെഞ്ചിത്ത് തബാനും ഹരീഷ് വാസുദേവനും.

ഇവർ നൽകുന്ന റിപ്പോട്ടുകൾ ജനങ്ങൾക്ക് എതിരാകുമെന്ന ആശങ്ക ജില്ലയിലെ കർഷകർക്കും സാധരണ ജനങ്ങൾക്കും ഉണ്ട്. അതുകൊണ്ട് നിലവിലെ അഭിഭാഷകരെ മാറ്റി മുതിർന്ന മറ്റ് അഭിഭാഷകരെ നിയമിക്കണം.  സർക്കാർ ഭൂമിയും വീടും നൽകിയാണ് ജില്ലയിൽ ജനങ്ങളെ താമസിപ്പിച്ചത്. ആരും ഭൂമി കൈയ്യേറ്റം നടത്തിയല്ല ഇവിടെ താമസിക്കുന്നത്. അതുകൊണ്ടുതന്നെ പട്ടയമില്ലാത്ത കുടിയേറ്റക്കാരെ ഒഴിപ്പിക്കണമെന്ന ഹൈക്കോടതിയുടെ നിലപാട് അംഗീകരിക്കാൻ കഴിയില്ല. കോടതിയുടെ ഉത്തരവ് പുനർപരിശോധിക്കണം. മൂന്നാറിൽ വൻകിട കെട്ടിടങ്ങൾ നിർമ്മിച്ചത് ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ചാണ്. 13 പഞ്ചായത്തുകളിൽ നിർമ്മാണ നിരോധനം ഏർപ്പെടുത്തിയത് ജനങ്ങളുടെ അവകാശങ്ങൾ ഇല്ലാതാക്കി.

മൂന്നാർ വിഷയത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ സർക്കാർ ഗൗരവമായി എടുക്കണം. പ്രശ്നത്തിൽ ഇടപ്പെട്ട്  ഭൂപരിഷ്ക്രത നിയമത്തിൽ ഭേദഗതി വരുത്തണം. വ്യാപരികളുടെ കെട്ടിടങ്ങൾക്കും സാധരണക്കാർക്കും പട്ടയം നൽകുന്നതിന് അടിയന്തരമായി ഇടപെടൽ നടത്തണം. ഇല്ലെങ്കിൽ നിർമ്മാണ നിരോധന ഉത്തരവ് നിലനിൽക്കുന്ന 13 പഞ്ചായത്തുകളിലെ ജനപ്രതിനിധികളെയും കർഷകരെയും തോട്ടംതൊഴിലാളികളെയും വ്യാപരികളെയും സംഘടിപ്പിച്ച് അതി ശക്തമായ പ്രക്ഷോപ സമരങ്ങൾക്ക് രൂപം നൽകുമെന്ന അംഗങ്ങളായ പി. പളനി വേൽ, അഡ്വ ചന്ദ്രപാൽ , കെ കെ വിജയൻ , ബാബുലാൽ , എം ഗണേഷൻ, ജാഫർ സിദ്ദിക് തുടങ്ങിയവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News