Women's Day 2023: പാങ്ങോട് സൈനിക കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ വനിതാ ദിനാഘോഷം

രാജ്യത്തെ സേവിക്കുന്നതിന് മുന്നോട്ട് വരാനായി വനിതാ കേഡറ്റുകളെ പാങ്ങോട് സ്‌റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ ലളിത് ശർമ്മ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

Written by - Zee Malayalam News Desk | Last Updated : Mar 7, 2023, 07:40 PM IST
  • കഴക്കൂട്ടം സൈനിക സ്കൂളുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
  • കഴക്കൂട്ടം സൈനിക സ്‌കൂളിലെ 20 വനിതാ കേഡറ്റുകൾ പാങ്ങോട് സൈനിക കേന്ദ്രത്തിൽ എത്തി യുദ്ധസ്മാരകത്തിൽ ആദരാഞ്ജലി അർപ്പിച്ചു.
  • 20 വനിതാ കേഡറ്റുകൾക്ക് വേണ്ടി കേഡറ്റ് ഖുഷി യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ചു.
Women's Day 2023: പാങ്ങോട് സൈനിക കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ വനിതാ ദിനാഘോഷം

തിരുവനന്തപുരം: വനിതാ ദിനാഘോഷത്തിൻ്റെ ഭാഗമായി പാങ്ങോട് സൈനിക കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ വിപുലമായ പരിപാടി അവതരിപ്പിച്ചു. കഴക്കൂട്ടം സൈനിക സ്കൂളുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. കഴക്കൂട്ടം സൈനിക സ്‌കൂളിലെ 20 വനിതാ കേഡറ്റുകൾ പാങ്ങോട് സൈനിക കേന്ദ്രത്തിൽ എത്തി യുദ്ധസ്മാരകത്തിൽ ആദരാഞ്ജലി അർപ്പിച്ചു. 20 വനിതാ കേഡറ്റുകൾക്ക് വേണ്ടി കേഡറ്റ് ഖുഷി യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ചു.

പാങ്ങോട് സ്‌റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ ലളിത് ശർമ്മ വനിതാ കേഡറ്റുകളുമായി സംവദിക്കുകയും സായുധ സേനയിൽ സ്ത്രീകൾക്ക് ധാരാളം അവസരങ്ങളുണ്ടെന്ന് ഊന്നിപ്പറയുകയും രാജ്യത്തെ സേവിക്കാൻ മുന്നോട്ട് വരാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

Also Read: International Women's Day 2023: വനിതാ ദിനത്തിൽ വനിതാ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ച് തെലങ്കാന സർക്കാർ

കേഡറ്റ് നന്ദന വിനോദ്, കേഡറ്റ് അഫ്രറ ഫാത്തിമ, കേഡറ്റ് അൽഫോൻസ പി അനിൽ എന്നീ മൂന്ന് വനിതാ കേഡറ്റുകൾ കഴക്കൂട്ടം സൈനിക സ്‌കൂളിലെ അനുഭവങ്ങളും സൈനിക സ്‌കൂളിൽ ചേരാൻ ഉണ്ടായ പ്രചോദനത്തെക്കുറിച്ചും വിശദീകരിച്ചു. ഈ മൂന്ന് കേഡറ്റുകളും സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകൾ വ്യക്തമാക്കി. പാങ്ങോട് സൈനിക കേന്ദ്രത്തിലെ വനിതാ ആർമി ഓഫീസർമാരായറായ മേജർ പ്രേർണ, മേജർ മഹി, മേജർ ദേവി കൃഷ്ണ, മേജർ മീര എന്നിവർ വനിതാ കേഡറ്റുകളുമായി ആശയവിനിമയം നടത്തുകയും, സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും ഇന്ത്യൻ ആർമിയിലെ സ്ത്രീകളുടെ വിവിധ തൊഴിൽ അവസരങ്ങളെക്കുറിച്ചും വിശദീകരിച്ചു. കൂടാതെ കേഡറ്റുകൾക്കായി സൈനിക ഉപകരണങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News