മുംബൈ : ജനപ്രീതിയിൽ മുൻപന്തിയിൽ നിൽക്കുന്ന റിയാൽറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. ഓരേപോലെ ടെലിവിഷൻ, ഡിജിറ്റൽ പ്രേക്ഷകരെ ലക്ഷ്യവെക്കുന്ന ബിഗ് ബോസ് ചിലപ്പോൾ കുടുംബ പ്രേക്ഷകർക്ക് അരോചകമായി തീരാറുണ്ട്. അതിൽ പ്രത്യേകമായി എടുത്ത് പറയേണ്ടത് ഷോയ്ക്കിടെ മത്സാരാർഥികളുടെ ഭാഷപ്രയോഗങ്ങളാണ്. ബിഗ് ബോസ് വീട്ടിലെ ചീത്തവിളി വർധിക്കുന്നു പരാതി ഉയർന്ന സാഹചര്യത്തിൽ മത്സരാർഥികൾക്ക് അവസാന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് പരിപാടിയുടെ അവതാരകനായ മോഹൻലാൽ.
വാരാന്ത്യ എപ്പിസോഡിനിടെയാണ് മോഹൻലാൽ മത്സാരാർഥികളോടായി അവസാന വാണിങ് എന്നോണം മോഹൻലാൽ കാര്യങ്ങൾ വ്യക്തമാക്കിയത്. മത്സരാർഥികളുടെ പെരുമാറ്റം ഭാഷപ്രയോഗങ്ങളെ കുറിച്ച് നിരവധി വിമർശനങ്ങളാണ് ബിഗ് ബോസിന്റെ അണിയറ പ്രവർത്തകർ ലഭിക്കുന്നതെന്ന് മോഹൻലാൽ അറിയിച്ചു. ഇനി ഒരു മുന്നറിയിപ്പ് ഉണ്ടാകില്ല നിയമം ലംഘിക്കുന്ന മത്സരാർഥികൾക്കെതിരെ കർശനമായി നടപടി സ്വീകരിക്കുമെന്ന് മോഹൻലാൽ അറിയിച്ചു.
മത്സാരർഥികളുടെ വീട്ടിലിരിക്കുന്നവരെ പറയുക, ചീത്ത വിളിക്കുക തുടങ്ങിയവ ഇനി ആവർത്തിച്ചാൽ ഒരു മുന്നറിയിപ്പും കൂടാതെ പുറത്താക്കുമെന്ന് മോഹൻലാൽ വ്യക്തമാക്കി. വാക്ക്വാദങ്ങൾ എന്തുമാകാം പക്ഷെ അത് സഭ്യമായിരിക്കണമെന്ന് ഓർമ്മപ്പെടുത്തിയാണ് മോഹൻലാൽ വീക്കെൻഡ് എപ്പിസോഡുകൾ അവസാനിപ്പിച്ചത്.
ആരുടെയും പേരെടുത്ത് പറയാതെയാണ് മോഹൻലാൽ മത്സാരർഥികൾക്ക് താക്കീത് നൽകിയത്. എന്നാൽ ഡോ. റോബിനെ ഉദ്ദേശിച്ചാണ് മോഹൻലാൽ ഇത്തരത്തിലുള്ള ഒരു വാണിങ് അറിയിച്ചത്. ഒരു ടാസ്ക് നൽകുന്നതിനിടെ റോബിനെ പറ്റി പറഞ്ഞപ്പോഴാണ് പെട്ടെന്ന് ഓർത്ത് മോഹൻലാൽ ഇക്കാര്യങ്ങളെല്ലാ വ്യക്തമാക്കിയത്. ഇതുകൊണ്ടാണ് ബിഗ് ബോസിലെ ചീത്തവിളിയെ കുറിച്ച് മോഹൻലാൽ പറഞ്ഞത് റോബിനെ ഉദ്ദേശിച്ചാണെന്ന് മറ്റ് മത്സരാർഥികളുടെ ഫാൻസുകൾ അവകാശപ്പെടുന്നത്. റോബിനെ കൂടാതെ ജാസ്മിൻ, ഡെയ്സി, നവീൻ, നിമിഷ എന്നിവരാണ് ബിഗ് ബോസ് വീട്ടിനുള്ളിൽ തെറിവിളിക്കുന്നതായി കണ്ടെത്തിട്ടുള്ളത്.
ഈ ആഴ്ചത്തെ എവിക്ഷിനിലൂടെ മജീഷ്യനായ അശ്വിൻ പുറത്താകുകയായിരുന്നു. എവിക്ഷൻ ലിസ്റ്റിലുണ്ടായിരുന്ന ഡോ. റോബിൻ, സൂരജ്, ബ്ലസ്ലി എന്നിവർ സുരക്ഷതിരാണെന്ന് മോഹൻലാൽ അറിയിച്ചു. ആരോഗ്യ കാരണങ്ങൾ കൊണ്ട് വൈൽഡ് കാർഡ് എൻട്രിയായ മണികണ്ഠൻ തോന്നക്കൽ മത്സരത്തിൽ നിന്ന് പിൻവാങ്ങുകയും ചെയ്തു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.