Manjummel Boys OTT : മഞ്ഞുമ്മൽ ബോയ്സ് ഏപ്രിലിൽ ഒടിടിയിൽ എത്തുമോ? എന്നാൽ സിനിമയുടെ നിർമാതാക്കൾ പറയുന്നതോ...

Manjummel Boys OTT Release Date Updates : മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ ഒടിടി അവകാശം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ നേടിയതായിട്ടാണ് റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്  

Written by - Zee Malayalam News Desk | Last Updated : Mar 26, 2024, 06:02 PM IST
  • മലയാള സിനിമ ചരിത്രത്തിൽ 200 കോടി ക്ലബിൽ എത്തിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്
  • തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്
Manjummel Boys OTT : മഞ്ഞുമ്മൽ ബോയ്സ് ഏപ്രിലിൽ ഒടിടിയിൽ എത്തുമോ? എന്നാൽ സിനിമയുടെ നിർമാതാക്കൾ പറയുന്നതോ...

Manjummel Boys OTT Platform : മലയാള സിനിമയുടെ സീൻ മാറ്റിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. മലയാള സിനിമ ഇൻഡസ്ട്രിൽ ഏറ്റവും വലിയ കളക്ഷൻ നേടിയ ചിത്രം 200 കോടി ക്ലബിൽ ഇടം നേടിയിരിക്കുകയാണ്. മലയാള സിനിമ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു ചിത്രം ഗ്രോസ് കളക്ഷനിൽ 200 കോടി സ്വന്തമാക്കുന്നത്. നിലവിൽ ചിത്രം കേരളത്തിലും തമിഴ്നാട്ടിൽ മികച്ച രീതിയിൽ തന്നെയാണ് പ്രദർശനം തുടരുന്നത്. അതിനിടെയാണ് മഞ്ഞുമ്മൽ ബോയ്സിന്റെ ഒടിടി റിലീസ് സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നത്. അതിന് പിന്നാലെ ചിത്രം ഏപ്രിൽ ആദ്യ വാരം ഒടിടിയിൽ എത്തുമെന്ന് അഭ്യുഹങ്ങൾ പുറത്ത് വന്നു. എന്നാൽ അതിൽ ഇപ്പോൾ വ്യക്ത വരുത്തിയിരിക്കുകയാണ്.

മഞ്ഞുമ്മൽ ബോയ്സ് ഒടിടി

മഞ്ഞുമ്മൽ ബോയ്സിന്റെ ഒടിടി അവകാശം റിലീസിന് മുമ്പ് ഒരു പ്ലാറ്റ്ഫോമും സ്വന്തമാക്കിയിരുന്നില്ല. ചിത്രത്തിന് ബോക്സ്ഓഫീസിൽ മികച്ച പ്രതികരണം ലഭിച്ചതോടെയാണ് മഞ്ഞുമ്മ ബോയ്സിന്റെ ഒടിടി അവകാശത്തിന് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ രംഗത്തെത്തിയത്. ദക്ഷിണേന്ത്യൻ സിനിമകളുടെ ട്രേഡ് അനലിസ്റ്റായ ശ്രീധർ പിള്ള പങ്കുവെച്ച വിവരം പ്രകാരം സ്റ്റാർ നെറ്റ്വർക്കാണ് മഞ്ഞുമ്മൽ ബോയ്സിന്റെ ഡിജിറ്റൽ, സാറ്റ്ലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. അതായത് ചിത്രം സ്റ്റാർ നെറ്റ്വർക്കിന്റെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്ലാറ്റ്ഫോമിൽ എത്തും. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഒടിടി പ്ലാറ്റ്ഫോമോ സിനിമയുടെ അണിയറപ്രവർത്തകരോ നൽകിട്ടില്ല.

ALSO READ : Bigg Boss Malayalam : സിജോയേ തല്ലിയതിന് ശേഷം കൺഫെഷൻ റൂമിൽ എത്തി നെഞ്ചത്തടിച്ച് കരഞ്ഞ് റോക്കി

മഞ്ഞുമ്മൽ ബോയ്സ് എന്ന് ഒടിടിയിൽ എത്തും

ചിത്രത്തിന്റെ ഒടിടി അവകാശം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സ്വന്തമാക്കിയതിന് പിന്നാലെ മഞ്ഞുമ്മൽ ബോയ്സ് ഏപ്രിൽ ആദ്യ വാരത്തിൽ ഓൺലൈനിൽ എത്തുമെന്ന് അഭ്യൂഹങ്ങൾ പുറത്ത് വന്നു.  ഏപ്രിൽ അഞ്ചാം തീയതി മഞ്ഞുമ്മൽ ബോയ്സ് ഒടിടിയിൽ എത്തുമെന്നുള്ള അഭ്യുഹങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ചിത്രത്തിന്റെ നിർമതാക്കൾ അറിയിച്ചു. ചിത്രം  മെയ് മാത്രത്തിൽ ഒടിടിയിൽ എത്താനാണ് സാധ്യത. മഞ്ഞുമ്മൽ ബോയ്സിന് പുറമെ മികച്ച കളക്ഷൻ റെക്കോർഡുള്ള പ്രേമലുവിന്റെ ഒടിടി അവകാശം സ്വന്തമാക്കിട്ടുള്ളതും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രേമലു ഒടിടിയിൽ വിഷുവിനെത്തുമെന്നാണ് സൂചന. അതിനാൽ മഞ്ഞുമ്മൽ ബോയ്സ് ഒടിടിയിൽ എത്താൻ സാധ്യത മെയ് മാസത്തിലാകും.

മഞ്ഞുമ്മൽ ബോയ്സ് ബോക്സ്ഓഫീസ്

മലയാള സിനിമ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ ചിത്രമായി മാറി മഞ്ഞുമ്മൽ ബോയ്സ്. കഴിഞ്ഞ വർഷം ഇറങ്ങിയ 2018 എന്ന സിനിമയുടെ 175 കോടിയെന്ന് കളക്ഷൻ മറികടന്ന മഞ്ഞുമ്മൽ ബോയ്സ് ഈ 19-ാം തീയതി 200 കോടി ക്ലബിൽ പ്രവേശിക്കുകയും ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം 20 കോടിയോളമാണ് ചിത്രത്തിന്റെ നിർമ്മാണ ചിലവ്. സൂപ്പർ സ്റ്റാറുകളില്ലാതെയാണ് ഒരു ചിത്രം മലയാളത്തിന്റെ നെറുകയിലെത്തിയിരിക്കുന്നത് എന്നതാണ് സവിശേഷത. നിലവിൽ ആഗോളതലത്തിൽ 211.9 കോടിയാണ് മഞ്ഞുമ്മൽ ബോയ്സ് സ്വന്തമാക്കിട്ടുള്ളത്.

50 കോടിയിൽ അധികമാണ് തമിഴ്നാട് ബോക്സ്ഓഫീസിൽ ഇതുവരെ മഞ്ഞുമ്മൽ ബോയ്സിന് നേടാനായിട്ടുള്ളത്. ചരിത്രത്തിൽ ആദ്യമായിട്ടാണ് ഡബ് ചെയ്യാത്ത ഒരു മലയാളം ചിത്രം തമിഴ്നാട് ബോക്സ്ഓഫീസിൽ ഇത്രയും വലിയ നേട്ടം സ്വന്തമാക്കുന്നത്. അൽഫോൺസ് പുത്രന്റെ പ്രേമം നേടിയ 16 ഓളം കോടി കളക്ഷനും ഒരുപാട് ദൂരം തമിഴ് ബോക്സ്ഓഫീസിൽ മഞ്ഞുമ്മൽ ബോയ്സ് താണ്ടി. കൂടാതെ കന്നഡ ബോക്സ്ഓഫീസിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 10-15 ഇടയിലാണ് ഇതുവരെയുള്ള ചിത്രത്തിന്റെ കർണാടകയിൽ നിന്നുമുള്ള നേട്ടം. ഇതും കർണാടകയിൽ നിന്നും മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന കളക്ഷനായി മാറി.

ജാനെമൻ എന്ന സിനിമയ്ക്ക് ശേഷം ചിദംബരം തിരക്കഥയെഴുതി സംവിധാനം ചെയ്ത സർവൈവൽ ത്രില്ലർ ചിത്രമാണ് 'മഞ്ഞുമ്മൽ ബോയ്സ്'. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് 'മഞ്ഞുമ്മൽ ബോയ്സ്'ലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

2006ൽ കൊടെക്കനാലിലെ ഗുണകേവിൽ അകപ്പെട്ടുപോയ സുഹൃത്തിനെ രക്ഷിച്ച എറണാകുളം മഞ്ഞുമ്മലിൽ നിന്നും പോയ യുവാക്കളുടെ യഥാർത്ഥ അനുഭവം ആടിസ്ഥാനമാക്കി ഒരുക്കിയ സിനിമയാണ് 'മഞ്ഞുമ്മൽ ബോയ്സ്'. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിച്ച ഈ ചിത്രം ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് നിർമ്മിച്ചത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News