നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ കൊച്ചിയിൽ നടന്നു. സംവിധായകനെന്ന നിലയിലെ നാദിർഷയുടെ ആറാമത്തെ ചിത്രമാണിത്. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് റാഫിയാണ്. കലന്തൂർ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ കലന്തൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. 'സംഭവം നടന്ന രാത്രിയിൽ' എന്നാണ് സിനിമയുടെ പേര്. റാഫിയുടെ മകൻ മുബിൻ എം റാഫിയാണ് ഈ ചിത്രത്തിൽ നായകനാകുന്നത്. ഞാൻ പ്രകാശൻ, മകൾ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയ ആയ ദേവിക സഞ്ജയ് ആണ് നായിക.
കൊച്ചി അസീസിയ കൺവെൻഷൻ സെന്ററിൽ വച്ച് നടന്ന പൂജ ചടങ്ങിൽ ദിലീപ്, ബി ഉണ്ണികൃഷ്ണൻ, ഉദയകൃഷ്ണ, നമിതാ പ്രമോദ്, ലാൽ, ബിബിൻ ജോർജ്, ഷാഫി, രമേശ് പിഷാരടി തുടങ്ങിയവർ പങ്കെടുത്തു. ഹീഷാം അബ്ദുൾ വഹാബ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ദീപക് ഡി മേനോനാണ് ഛായാഗ്രാഹകൻ. എഡിറ്റർ ഷമീർ മുഹമ്മദ്, സന്തോഷ് രാമൻ - പ്രൊഡക്ഷൻ ഡിസൈനർ, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റും – അരുൺ മനോഹർ, സൗണ്ട് ഡിസൈനർ – സപ്ത റെക്കോർഡ്സ്, പ്രൊഡക്ഷൻ കണ്ട്രോളർ – ശ്രീകുമാർ ചെന്നിത്തല, പ്രൊജക്റ്റ് ഡിസൈനർ – സൈലക്സ് എബ്രഹാം, ചീഫ് അസോസിയേറ്റ് ഡയറെക്ടർ – ദീപക് നാരായൺ, അസോസിയേറ്റ് ഡയറക്ടർ – വിജീഷ് പിള്ള, സ്റ്റിൽസ് – യൂനസ് കുന്തായി, ഡിസൈൻ – യെല്ലോടൂത്ത്.
Marivillin Gopurangal: ഇന്ദ്രജിത്ത് നായകനാകുന്ന 'മാരിവില്ലിൻ ഗോപുരങ്ങൾ'; ഫസ്റ്റ് ലുക്ക് പോസ്റ്റർ
ഇന്ദ്രജിത്ത്, ശ്രുതി രാമചന്ദ്രൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അരുൺ ബോസ് പുതിയ ചിത്രമൊരുക്കുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തിറക്കി. മാരിവില്ലിൻ ഗോപുരങ്ങൾ എന്നാണ് ചിത്രത്തിന്റെ പേര്. സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഇവർ നാലു പേരെയുമാണ് പരിചയപ്പെടുത്തിയിരിക്കുന്നത്. മോഹൻലാൽ ആണ് പോസ്റ്റർ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
കോക്കേഴ്സ് മീഡിയ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെർമീൻ സിയാദ് ആണ് ചിത്രം നിർമ്മിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് വിദ്യാ സാഗർ ആണ് സംഗീതം നൽകുന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് പ്രമോദ് മോഹൻ ആണ്. സഹ സംവിധായകനും പ്രമോദ് തന്നെയാണ്. ശ്യാം പ്രകാശ് എംഎസ് ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. എഡിറ്റിംഗ് നിർവഹിക്കുന്നത് സംവിധായകൻ അരുൺ ബോസും ഷജൽ പി.വിയും ചേർന്നാണ്.
ചിത്രത്തിൻ്റെ പൂജയും ടൈറ്റിൽ അനൗൺസ്മെൻറും കൊച്ചിയിൽ നടന്നു. ചിത്രീകരണം കൊച്ചിയിലും സമീപ പ്രദേശങ്ങളിലുമായി ആരംഭിച്ചു. മലയാള സിനിമക്ക് ഒരുപാട് ഹിറ്റുകൾ സമ്മാനിച്ച കോക്കേഴ്സ് എന്ന ബാനറും സംഗീത സംവിധായകൻ വിദ്യാസഗറും ഒത്തുചേരുന്ന പുതിയ ചിത്രമാണിതെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കോക്കേഴ്സ് നിർമ്മിച്ച ഹിറ്റ് ചിത്രങ്ങളിലൊന്നായ 'സമ്മർ ഇൻ ബത്ലഹേ'മിലെ ഏറെ ജനശ്രദ്ധ നേടിയ 'മാരിവില്ലിൻ ഗോപുരങ്ങൾ....' എന്ന് തുടങ്ങുന്ന ഗാനത്തിൻ്റെ വരികൾ തന്നെയാണ് പുതിയ ചിത്രത്തിൻ്റെ പേരായി ഉൾപ്പെടുത്തിയിരിക്കുന്നത്. ആ ഗാനത്തിനെതന്നെ പുനഃസൃഷ്ടിച്ചുക്കൊണ്ടാണ് പുതിയ ചിത്രത്തിൻ്റെ മോഷൻ പോസ്റ്റർ എത്തിയത് എന്നതും ഏറെ ശ്രദ്ദേയമാണ്. ലൂക്ക, മിണ്ടിയും പറഞ്ഞും എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ ബോസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരെ കൂടാതെ വസിഷ്ട് ഉമേഷ്, ജോണി ആൻ്റണി, സലീം കുമാർ, വിഷ്ണു ഗോവിന്ദ് തുടങ്ങിയവരും സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ക്രിയേറ്റീവ് പ്രൊഡ്യൂസർ: കെ.ആർ. പ്രവീൺ, പ്രൊജക്ട് ഡിസൈനർ: നോബിൾ ജേക്കബ്, കലാസംവിധാനം: അനീസ് നാടോടി, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, മേക്കപ്പ്: ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈൻ: ജോബി സോണി തോമസ് & പ്രശാന്ത് പി മേനോൻ, ചീഫ് അസോസ്സിയേറ്റ് ഡയറക്ടർ: രാജേഷ് അടൂർ, കാസ്റ്റിംങ് ഡയറക്ടർ: ശരൺ എസ്,എസ്, പി.ആർ.ഒ: പി ശിവപ്രസാദ്, സ്റ്റിൽസ്: സേതു അത്തിപ്പിള്ളിൽ, ഡിസൈൻസ്: റിഗെയിൽ കോൺസപ്റ്റ്സ്, പബ്ലിസിറ്റി: ഹൈപ്പ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...