Aa Mukham: കഥാപാത്രമായി പ്രിയങ്ക നായര്‍ മാത്രം, ശ്രദ്ധ നേടി 'ആ മുഖം' ഫസ്റ്റ് ലുക്ക്

ഒറ്റ കഥാപാത്രമുള്ള  ഒരു സിനിമ കൂടി അണിയറയില്‍...  ഷോര്‍ട്ട് ഫിലിമുകളിലൂടെ  ശ്രദ്ധ നേടിയിട്ടുള്ള  അഭിലാഷ് പുരുഷോത്തമന്‍  രചനയും സംവിധാനവും നിവ്വഹിക്കുന്ന ചിത്രമാണ്   'ആ മുഖം'. 

Written by - Zee Malayalam News Desk | Last Updated : Dec 23, 2021, 11:28 AM IST
  • ഒറ്റ കഥാപാത്രമുള്ള ഒരു സിനിമ കൂടി അണിയറയില്‍...
  • അഭിലാഷ് പുരുഷോത്തമന്‍ രചനയും സംവിധാനവും നിവ്വഹിക്കുന്ന 'ആ മുഖം' എന്ന ചിത്രത്തില്‍
    മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാര്‍ഡ്‌ നേടിയിട്ടുള്ള പ്രിയങ്ക നായർ ആണ് ഏറെ അഭിനയ പ്രാധാന്യമുള്ള മീര എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌.
Aa Mukham: കഥാപാത്രമായി പ്രിയങ്ക നായര്‍ മാത്രം, ശ്രദ്ധ നേടി 'ആ മുഖം' ഫസ്റ്റ് ലുക്ക്

Aa Mukham: ഒറ്റ കഥാപാത്രമുള്ള  ഒരു സിനിമ കൂടി അണിയറയില്‍...  ഷോര്‍ട്ട് ഫിലിമുകളിലൂടെ  ശ്രദ്ധ നേടിയിട്ടുള്ള  അഭിലാഷ് പുരുഷോത്തമന്‍  രചനയും സംവിധാനവും നിവ്വഹിക്കുന്ന ചിത്രമാണ്   'ആ മുഖം'. 

മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാര്‍ഡ്‌  നേടിയിട്ടുള്ള പ്രിയങ്ക നായർ ആണ് ചിത്രത്തിലെ ഏറെ അഭിനയ പ്രാധാന്യമുള്ള  മീര എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. 

സ്കിസോഫ്രിനിയ എന്ന മാനസികരോഗം ബാധിച്ച്‌  ഒറ്റപ്പെട്ടു പോയ ഒരു സ്ത്രീ അനുഭവിക്കുന്ന  പ്രതിസന്ധികളും നേരിടുന്ന പ്രശ്നങ്ങളും അതിജീവനവുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.

തമിഴിലും മലയാളത്തിലുമായാണ് ചിത്രം ഒരുങ്ങുന്നത്.  മമ്മൂട്ടി, മോഹൻലാൽ,  സുരേഷ് ഗോപി തുടങ്ങിയവരുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ മലയാളത്തിന്‍റെയും, ബോളിവുഡ് നടനായ വിവേക് ഒബ്‌റോയ്, തമിഴ് സംവിധായകരായ ശശികുമാർ, വെങ്കിട് പ്രഭു എന്നിവരിലൂടെ തമിഴ് സിനിമയുടെയും ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by priyanka Nair (@priyankanairofficial)

നബീഹാ മൂവി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ നടൻ രുദ്ര (നുഫൈസ് റഹ്മാൻ) നിർമ്മിക്കുന്ന 'ആ മുഖം' എന്ന ഈ ചിത്രം തമിഴിൽ 'ആഴം' എന്ന പേരിലായിരിക്കും റിലീസ് ചെയ്യുന്നത്. 

പ്രതാപ് പി. നായർ ഛായാഗ്രാഹണം നിർവഹിക്കുന്നു. ശ്യാം കെ. വാര്യരുടെ വരികൾക്ക് കൈതപ്രം ദീപാങ്കുരൻ സംഗീതം പകരുന്നു. സിത്താര കൃഷ്ണകുമാർ, ദീപാങ്കുരൻ എന്നിവരാണ് ഗാനങ്ങൾ ആലപിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News