കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പ് എത്ര മാത്രം അത്യാവശ്യമാണെന്ന് വിളിച്ച് പറയുകയാണ് വാരിസ്. തൻ്റെ സ്റ്റാർഡം തിളങ്ങി നിൽക്കുന്ന ഈ സമയത്ത് കുടുംബ ബന്ധങ്ങൾക്ക് വേണ്ടി സിനിമ തിരഞ്ഞെടുക്കാൻ തയ്യാറെടുത്ത വിജയ്ക്ക് വലിയ കയ്യടി. ട്രെയിലറിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത് പോലെ തന്നെയാണ് ചിത്രത്തിൻ്റെ കഥയും പോകുന്നത്. എന്നാൽ വംശിയുടെ സംവിധാന മികവ് ചിത്രത്തിൽ പ്രേക്ഷകനെ വല്ലാതെ പിടിച്ചുനിർത്തുന്നുണ്ട്.
2 മണിക്കൂർ 50 മിനിറ്റ് നീണ്ടുനിൽക്കുന്നുണ്ട് ചിത്രത്തിൻ്റെ ദൈർഘ്യം. എന്നാൽ സിനിമയിൽ ഒരു സ്ഥലത്ത് പോലും ലാഗ് അടുപ്പിക്കാൻ സംവിധായകൻ വിടുന്നില്ല. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം വൈറലായിരുന്നു. സിനിമയിൽ കാണാൻ ഒന്നുകൂടി മനോഹരമായി അനുഭവപ്പെട്ടു. ഡാൻസിൽ വിജയെ വെല്ലാൻ ആരുമില്ല എന്ന് എല്ലാവർക്കും അറിയാവുന്ന വിഷയം തന്നെ. അത് വീണ്ടും ഒന്നുകൂടി മനോഹരമായി ഊട്ടിയുറപ്പിക്കാൻ വിജയ്ക്ക് സാധിച്ചിട്ടുണ്ട്. പ്രകാശ് രാജ്, ശരത് കുമാർ തുടങ്ങിയവർ അവരുടെ പ്രകടനങ്ങൾ മികച്ചതാക്കി മാറ്റി.
' രക്ഷകൻ ' എന്ന ടാഗ് ലൈൻ വർഷങ്ങളായി വിജയ്ക്ക് ഉള്ളതാണ്. ഈ ചിത്രത്തിലും അതിൽ മാറ്റങ്ങൾ സംഭവിക്കുന്നില്ല. എന്നാൽ വിജയ് ആരാധകർക്ക് അവർക്ക് വേണ്ട രീതിയിൽ മാസും ചേർത്ത് കുടുംബ പ്രേക്ഷകർക്ക് ബന്ധങ്ങളുടെ ആഴവും പറയുകയാണ് വാരിസ്.
ജയസുധ, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കാര്‍ത്തിക് പളനി ഛായാഗ്രഹണവും പ്രവീണ്‍ കെ എല്‍ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. തമൻ എസ് ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...