മഞ്ജു വാര്യര്‍, സൗബിന് ഷാഹിര്‍ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന വെള്ളരി പട്ടണത്തിലെ ഗാനം പുറത്തുവിട്ടു. എന്ത് നാടാ ഉവ്വേ എന്ന ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. സമകാലിക രാഷ്ട്രീയ അന്തരീക്ഷവും പ്രശ്നങ്ങളും പറഞ്ഞ് കൊണ്ടാണ് ചിത്രത്തിൻറെ ഗാനം എത്തിയിരിക്കുന്നത്. സച്ചിൻ ശങ്കർ മനോഹർ സംഗീത സംവിധാനം ചെയ്തിരിക്കുന്ന ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് വിനായക് ശശികുമാറാണ്. ഗാനം ആലപിച്ചിരിക്കുന്നത് ഗാന ബാലയാണ്. ഗാനത്തിനിടയിലെ റാപ്പ് ആലപിച്ചിരിക്കുന്നത് യദു കൃഷ്ണനാണ്. അനിമേഷൻ വീഡിയോയാണ് ഗാനത്തിനൊപ്പം പുറത്തുവിട്ടിരിക്കുന്നത്. ചിത്രം സെപ്റ്റംബറിൽ റിലീസ് ചെയ്യും. ആക്ഷേപഹാസ്യ സ്വഭാവമുള്ള ചിത്രമാണ് വെള്ളരി പട്ടണം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ലീഡർ കെപി സുരേഷ് എന്ന കഥാപാത്രത്തെയാണ് സൗബിൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മഹേഷ് വെട്ടിയാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് ആണ് ചിത്രം നിർമിക്കുന്നത്. ആക്ഷന്‍ ഹീറോ ബിജു, അലമാര, മോഹന്‍ലാല്‍, കുങ്ഫു മാസ്റ്റര്‍ എന്നീ സിനിമകൾ നിർമിച്ചതും ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് ആണ്. സംവിധായകൻ മഹേഷ് വെട്ടിയാർ, മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും ചേര്‍ന്നാണ് രചന നിർവഹിച്ചിരിക്കുന്നത്. സലിം കുമാര്‍, സുരേഷ് കൃഷ്ണ, കൃഷ്ണശങ്കര്, ശബരീഷ് വര്‍മ, അഭിരാമി ഭാര്ഗവന്, മാല പാര്‍വതി, വീണ നായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
അലക്സ് ജെ പുളിക്കല്‍ ആണ് ഛായാഗ്രഹണം നിർവഹിച്ചിട്ടുള്ളത്. മധു വാസുദേവൻ വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് സച്ചിന് ശങ്കര്‍ മന്നത്താണ് സംഗീതം പകരുന്നത്. ജ്യോതിഷ് ശങ്കറാണ് കലാസംവിധായകന്‍. വെള്ളരിക്കാ പട്ടണം എന്നായിരുന്നു ചിത്രത്തിന് ആദ്യം പേര് നൽകിയിരുന്നത്. എന്നാൽ വെള്ളരിക്കപ്പട്ടണം എന്ന പേര് തനിക്ക് അവകാശപ്പെട്ടതാണെന്ന് അറിയിച്ച് സംവിധായകന് മനീഷ് കുറുപ്പ് രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്നാണ് പേര് മാറ്റിയത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക