KGF 2 First Review : സസ്പെൻസും ത്രില്ലറുമായി ഞെട്ടിപ്പിക്കുന്ന ക്ലൈമാക്സ്; കെജിഎഫ് 2ന്റെ ആദ്യ റിവ്യു പുറത്ത്

KGF Chapter 2 review  ലോകോത്തര സിനിമയാണെന്നാണ് ഉമർ സന്ധു തന്റെ നിരൂപണത്തിലൂടെ അറിയിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Edited by - Jenish Thomas | Last Updated : Apr 10, 2022, 02:37 PM IST
  • യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിനിമ നിരൂപകനായ ഉമർ സന്ധുവാണ് ചിത്രത്തിന്റെ ആദ്യ റിവ്യു പങ്കുവെച്ചിരിക്കുന്നത്.
  • കെജിഎഫ് 2 ലോകോത്തര സിനിമയാണെന്നാണ് ഉമർ സന്ധു തന്റെ നിരൂപണത്തിലൂടെ അറിയിച്ചിരിക്കുന്നത്.
  • കെജിഎഫ് ആരാധകരുടെ ആവേശത്തെ ഒന്നും കൂടി ആളിക്കത്തിക്കുകയാണ് ഉമർ സന്ധിവിന്റെ ഈ റിവ്യു.
KGF 2 First Review : സസ്പെൻസും ത്രില്ലറുമായി ഞെട്ടിപ്പിക്കുന്ന ക്ലൈമാക്സ്; കെജിഎഫ് 2ന്റെ ആദ്യ റിവ്യു പുറത്ത്

ഇന്ത്യൻ സിനിമ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് കന്നടാ സിനിമ കെജിഎഫിന്റെ രണ്ടാം ഭാഗം. ഏപ്രിൽ 14ന് തിയറ്ററുകളിലെത്തുന്ന റോക്കിങ് സ്റ്റാർ യഷ് ചിത്രത്തിന്റെ പ്രീ ബുക്കിങ് ടിക്കറ്റ് വിൽപന തന്നെ റിക്കോർഡ് സൃഷ്ടിട്ടിച്ചിരിക്കുകയാണ്. തെലുഗു ചിത്രം ആർആർആറിന്റെ അദ്യ ദിന റിക്കോർഡ് കെജിഎഫ് തകർക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പുക്കന്നത്. 

അതിനിടെയാണ് കെജിഎഫ് ആരാധകരുടെ ആവേശം മൂന്ന് ഇരട്ടിയായി വർധിപ്പിക്കുവിധം കെജിഎഫ് 2 സിനിമയുടെ ആദ്യ റിവ്യു പുറത്ത് വന്നിരിക്കുന്നത്. യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിനിമ നിരൂപകനായ ഉമർ സന്ധുവാണ് ചിത്രത്തിന്റെ ആദ്യ റിവ്യു പങ്കുവെച്ചിരിക്കുന്നത്. കെജിഎഫ് 2 ലോകോത്തര സിനിമയാണെന്നാണ് ഉമർ സന്ധു തന്റെ നിരൂപണത്തിലൂടെ അറിയിച്ചിരിക്കുന്നത്.

ALSO READ : 777 Charlie Release : കന്നട സൂപ്പർതാരം രക്ഷിത്‌ ഷെട്ടി നായകൻ; മലയാളി സംവിധായകൻ കിരൺ രാജിൻറെ ചിത്രം, '777 ചാർളി' ജൂൺ 10ന്‌

"ഈ ചിത്രം കന്നടാ സിനിമയുടെ സുവർണ്ണ കിരീടമാണ്. കെജിഎഫ് 2 ആദ്യം മുതൽ അവസാനം വരെ അവേശജനകമായ സീനുകൾകൊണ്ട് ത്രില്ലറും സസ്പെൻസുകൾ കൊണ്ട് നിറഞ്ഞ ചിത്രമാണ്. ആഴവും മൂർച്ചയേറിയതുമായ ഡയലോഗുകൾ. സംഗീതം കുഴപ്പമില്ല, പക്ഷെ സിനിമയുടെ ബിജിഎം അൽപം അതിരുകടന്നത് പോലെയുണ്ട്. അതിശയകരമായ ചിത്രം, ഡയറക്ടർ തന്റെ ജോലി ഏറ്റവും മികച്ച രീതിയിൽ ചെയ്തിട്ടിണ്ട്. കെജിഎഫ് 2 സാൻഡൽവുഡിന്റെ മാത്രം ബ്ലോക്ക്ബസ്റ്റർ ആകില്ല ഇത് പ്രശാന്ത് നീൽ സംവിധാനം ചെയ്ത ഒരു ലോകോത്തോര സിനിമയാണ്. ചിത്രത്തിൽ ഉടനീളം യഷ സഞ്ജയ് ദത്ത് എന്നിരുടെ ഷോയാണ്. ക്ലൈമാക്സ് ശരിക്കും നിങ്ങളെ ഞെട്ടിക്കും, രോമാഞ്ചം" ഉമർ സന്ധു തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു.

കെജിഎഫ് ആരാധകരുടെ ആവേശത്തെ ഒന്നും കൂടി ആളിക്കത്തിക്കുകയാണ് ഉമർ സന്ധിവിന്റെ ഈ റിവ്യു. കന്നടയ്ക്ക് പുറമെ മലയാളം, തമിഴ്, തെലുഗു, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഗ്രീസിൽ ആദ്യം റിലീസ് ചെയ്യുന്ന തെന്നിന്ത്യൻ ചിത്രമെന്ന് പ്രത്യേകതയും കെജിഎഫിനുണ്ട്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News