Ramadan 2023: പെരുന്നാൾ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് ബഹ്റൈൻ

Ramadan Holiday: രാജ്യത്തെ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും ചെറിയ പെരുന്നാള്‍ ദിനത്തിലും അതിന് തൊട്ടടുത്ത രണ്ട് ദിവസങ്ങളിലും അവധി ആയിരിക്കും

Written by - Zee Malayalam News Desk | Last Updated : Apr 18, 2023, 02:10 PM IST
  • പെരുന്നാൾ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് ബഹ്റൈൻ
  • ഇത് സംബന്ധിച്ച സർക്കുലർ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരനാണ് പുറത്തിറക്കിയത്
Ramadan 2023: പെരുന്നാൾ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് ബഹ്റൈൻ

മനാമ: പൊതുമേഖലാ ജീവനക്കാര്‍ക്ക് ചെറിയ പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് ബഹ്റൈൻ.  ഇത് സംബന്ധിച്ച സർക്കുലർ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരനാണ് പുറത്തിറക്കിയത്. ഇന്നലെയായിരുന്നു സർക്കുലർ പുറത്തിറക്കിയത്. 

Also Read: Saudi Arabia: നിക്ഷേപകർക്കും സംരംഭകർക്കും കൂടുതൽ അവസരങ്ങൾ തുറന്നിട്ട് സൗദി

രാജ്യത്തെ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും ചെറിയ പെരുന്നാള്‍ ദിനത്തിലും അതിന് തൊട്ടടുത്ത രണ്ട് ദിവസങ്ങളിലും അവധി ആയിരിക്കുമെന്നാണ് ഔദ്യോഗിക അറിയിപ്പ്.  മാത്രമല്ല പെരുന്നാള്‍ അവധി പ്രഖ്യാപിച്ചിരിക്കുന്ന ദിവസങ്ങളില്‍ ഏതെങ്കിലും ഒരു ദിവസം ഔദ്യോഗിക അവധിയായിരിക്കുമെങ്കില്‍ പെരുന്നാള്‍ അവധി തൊട്ടടുത്ത ഒരു ദിവസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കുമെന്നും അറിയിപ്പിലുണ്ട്. 

Also Read: Guru Uday 2023: ഏപ്രിൽ 27 ന് വ്യാഴം ഉദിക്കും; ഈ രാശിക്കാരുടെ ഭാഗ്യം മിന്നി തെളിയും, ലഭിക്കും അപാര ധനം! 

 

ഒമാന്‍ ഉള്‍പ്പെടെയുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഇത്തവണ റമദാൻ വ്രതം ആരംഭിച്ചത് മാര്‍ച്ച് 23 നാണ്. അറബി മാസങ്ങളില്‍ റമദാന് ശേഷമുള്ള മാസമായ ശവ്വാലിലെ ഒന്നാം തീയ്യതിയാണ് വിശ്വാസികള്‍ ചെറിയ പെരുന്നാളായി ആഘോഷിക്കുന്നത്.  അതും ശവ്വാസ് മാസപ്പിറവി ദൃശ്യമാവുന്നതനുസരിച്ചായിരിക്കും പെരുന്നാള്‍ തീരുമാനിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News