Kuwait: താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച്‌ കഴിയുന്ന പ്രവാസികളെ കണ്ടെത്താന്‍ പരിശോധന ശക്തമാക്കി കുവൈറ്റ്‌

താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച്‌ രാജ്യത്ത്  ജോലി ചെയ്യുന്ന പ്രവാസികളെ കണ്ടെത്താന്‍  പരിശോധന ശക്തമാക്കി കുവൈറ്റ്.  

Written by - Zee Malayalam News Desk | Last Updated : Sep 25, 2021, 12:59 AM IST
  • താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച്‌ രാജ്യത്ത് ജോലി ചെയ്യുന്ന പ്രവാസികളെ കണ്ടെത്താന്‍ പരിശോധന ശക്തമാക്കി കുവൈറ്റ്.
  • രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളി ലായാണ് പരിശോധന നടത്തുന്നത്. ഹവല്ലിയില്‍ അപ്രീതിക്ഷിതമായി നടത്തിയ പരിശോധനയില്‍ 35 നിയമലംഘകരെയാണ് അറസ്റ്റ് ചെയ്തത്.
Kuwait: താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച്‌ കഴിയുന്ന പ്രവാസികളെ കണ്ടെത്താന്‍ പരിശോധന ശക്തമാക്കി കുവൈറ്റ്‌

Kuwait City: താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച്‌ രാജ്യത്ത്  ജോലി ചെയ്യുന്ന പ്രവാസികളെ കണ്ടെത്താന്‍  പരിശോധന ശക്തമാക്കി കുവൈറ്റ്.  

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളി ലായാണ്  പരിശോധന നടത്തുന്നത്.  ഹവല്ലിയില്‍ അപ്രീതിക്ഷിതമായി നടത്തിയ പരിശോധനയില്‍ 35 നിയമലംഘകരെയാണ്  അറസ്റ്റ് ചെയ്തത്.  ഇവരില്‍ രണ്ട് പേരില്‍ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തു.  ഇവര്‍ മുന്‍പ്  മോഷണക്കേസുകളില്‍ പിടികൂടപ്പെട്ടവരുമാണ്. എന്നാല്‍,  
പിടിയിലായവരില്‍  ചിലര്‍   സ്‌പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയവരായിരുന്നു. 

അതേസമയം,  പുതിയ നിയമങ്ങള്‍ അനുസരിച്ച്  വ​ര്‍​ക്ക് പെ​ര്‍​മി​റ്റ് പു​തു​ക്കാ​ന്‍ വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത പ​രി​ശോ​ധി​ക്കും. അ​ത​ത്​ തൊ​ഴി​ലു​ക​ള്‍​ക്ക്​ നി​ഷ്​​ക​ര്‍​ഷി​ച്ചി​ട്ടു​ള്ള വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത ഉ​ണ്ടെ​ങ്കി​ല്‍ മാ​ത്ര​മേ വ​ര്‍​ക്ക്​ പെ​ര്‍​മി​റ്റ്​ ലഭിക്കൂ.  സ്വ​ദേ​ശി​ക​ള്‍​ക്കും വി​ദേ​ശി​ക​ള്‍​ക്കും ഇ​ത്​ ഒരേപോലെ ബാ​ധ​ക​മാ​ണ്. 

1885 ജോ​ബ്​ ടൈ​റ്റി​ലു​ക​ളാ​ണ്​ തൊ​ഴി​ല്‍ മ​ന്ത്രാ​ല​യ​ത്തി​ല്‍ ലി​സ്​​റ്റ്​ ചെ​യ്​​തി​ട്ടു​ള്ള​ത്. ടെ​ക്​​നീ​ഷ്യ​ന്‍, പ​രി​ശീ​ല​ക​ന്‍, സൂ​പ്പ​ര്‍​വൈ​സ​ര്‍, ഷെ​ഫ്, ചി​ത്ര​കാ​ര​ന്‍, റ​ഫ​റി തു​ട​ങ്ങി​യ തൊ​ഴി​ലു​ക​ള്‍​ക്ക്​ കു​റ​ഞ്ഞ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത ഡി​​പ്ലോ​മ​യാ​ണ്.

യ​ന്ത്ര​സാ​മ​​ഗ്രി​ക​ളു​ടെ ഒാ​പ​റേ​റ്റ​ര്‍​മാ​ര്‍, സെ​യി​ല്‍​സ്​​മാ​ന്‍ തു​ട​ങ്ങി​യ​വ​ര്‍​ക്ക്​ ഇ​ന്‍​റ​ര്‍​മീ​ഡി​യ​റ്റ്​ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ വേ​ണം. ഡ​യ​റ​ക്​​ട​ര്‍, എ​ന്‍​ജി​നീ​യ​ര്‍, ഡോ​ക്​​ട​ര്‍, ന​ഴ്​​സ്, കാ​ലാ​വ​സ്ഥ ശാ​സ്​​ത്ര​ജ്ഞ​ന്‍, ജ​ന​റ​ല്‍ ഫി​സി​ഷ്യ​ന്‍, ജി​യോ​ള​ജി​സ്​​റ്റ്, ഇ​ന്‍​സ്​​ട്ര​ക്​​ട​ര്‍, അ​ധ്യാ​പ​ക​ര്‍, ഗ​ണി​ത​ശാ​സ്​​ത്ര​ജ്ഞ​ര്‍, സ്​​റ്റാ​റ്റി​സ്​​റ്റീ​ഷ്യ​ന്‍, മാ​ധ്യ​മ​മേ​ഖ​ല​യി​ലെ വി​ദ​ഗ്​​ധ തൊ​ഴി​ലു​ക​ള്‍ തു​ട​ങ്ങി​യ​വ​ക്ക്​​ ബി​രു​ദ​ത്തി​ല്‍ കു​റ​യാ​ത്ത അ​ക്കാ​ദ​മി​ക യോ​ഗ്യ​ത​യു​ണ്ടാ​ക​ണം. . 

Also Read:  UAE: കോവിഡ് വാക്‌സിനേഷനില്‍ മുന്‍പന്തിയില്‍ യുഎഇ, രാജ്യത്ത് ജന ജീവിതം സാധാരണ നിലയിലേക്ക്

അതേസമയം അവിദഗ്ധ തൊഴിലുകള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ആവശ്യമില്ല. ഫുഡ് ആന്‍ഡ് ബീവറേജസ് സര്‍വീസ്, റീട്ടയില്‍ സ്റ്റോര്‍, ഹോട്ടല്‍ റിസപ്ഷന്‍ തുടങ്ങിയ തൊഴിലുകള്‍ ഈ വിഭാഗത്തിലാണ് ഉള്‍പ്പെടുക. ഇതോടൊപ്പം എണ്‍പതോളം പ്രൊഫഷനുകള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നതിന് വിദേശികള്‍ക്ക് യോഗ്യത പരീക്ഷ നടപ്പാക്കാനും നീക്കമുണ്ട്. നിലവില്‍ എന്‍ജിനീയര്‍ തസ്തികയിലേക്ക് മാത്രമാണ് യോഗ്യത പരീക്ഷ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News