കുവൈത്ത്: കുവൈത്തില്‍ ആയിരത്തിലധികം പ്രവാസി അധ്യാപകരെ ഈ അധ്യയന വർഷത്തിന്റെ അവസാനത്തോടെ പിരിച്ചുവിടാന്‍ സാധ്യത. രാജ്യത്ത് അധ്യാപന മേഖലയിലും പൂര്‍ണമായ സ്വദേശീവത്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് കുവൈത്ത് സര്‍ക്കാരിന്റെ പുതിയ നീക്കമെന്നാണ് റിപ്പോർട്ട്.
Also Read: Kuwait: കുവൈത്തിൽ മസാജ് സെന്ററുകളിൽ റെയ്ഡ്; 6 പ്രവാസികൾ അറസ്റ്റിൽ
ഇക്കാര്യം കുവൈത്ത് ആരോഗ്യമന്ത്രാലയത്തെ ഉദ്ദരിച്ച് കുവൈത്ത് ടൈംസാണ് റിപ്പോർട്ട് ചെയ്തത്. വിദ്യാഭ്യാസ മേഖലകൾ അവർക്ക് വേണ്ട അധ്യാപകരുടെ എണ്ണം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി വരികയാണ്. ഇത് മെയ് മാസ അവസാനത്തിന് മുൻപ് മന്ത്രാലയത്തെ അറിയിക്കണമെന്നാണ് നിർദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും കുവൈത്ത് മന്ത്രാലയം. പിരിച്ചുവിടേണ്ട അധ്യാപകരുടെ കണക്ക് തയാറാക്കുന്നത്. രാജ്യത്തെ വിവിധ വിദ്യാഭാസ സ്ഥാപനങ്ങളില്‍ നിന്നും പുറത്തിറങ്ങുന്ന ബിരുദധാരികളെ നിയമിക്കുന്നതിന്റെ ഭാഗമായാണിത്. കുവൈത്ത് യൂണിവേഴ്സിറ്റി, പബ്ലിക് അതോറിറ്റി ഫോര്‍ അപ്ലൈഡ് എഡ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിങ് എന്നിവിടങ്ങളില്‍ നിന്നും പുറത്തിറങ്ങുന്ന ബിരുദധാരികളെയാണ് സര്‍ക്കാര്‍ അധ്യാപനത്തിനായി നിയമിക്കാൻ ലക്ഷ്യമിടുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ അധ്യായനവര്‍ഷത്തില്‍ സ്വദേശികളായ അധ്യാപകരെ കൂടുതല്‍ ലഭ്യമാക്കാനാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്.
Also Read: Viral Video: പത്തി വിടർത്തി രണ്ട് മൂർഖന്മാർ സൈക്കിളിൽ..! വീഡിയോ കണ്ടാൽ ഞെട്ടും
സ്വദേശി അധ്യാപകരെ നിയമിക്കുന്നത് അനുസരിച്ചായിരിക്കും പ്രവാസികളായ അധ്യാപകരെ പിരിച്ചുവിടാനുള്ള ലിസ്റ്റ് തയ്യാറാക്കുന്നതെന്നാണ് റിപ്പോർട്ട്. സ്വദേശികളായ അധ്യാപകര്‍ രണ്ടാം സ്‌ക്കൂള്‍ ടേം മുതല്‍ അധ്യാപനത്തിലെര്‍പ്പെടുമെന്നാണ് വിലയിരുത്തുന്നത്. കഴിഞ്ഞ വര്ഷം തന്നെ അധ്യാപന മേഖലയില്‍ സ്വദേശീവല്‍ക്കരണം കൊണ്ടുവരുന്നതിന്റെ ഭാഗമായി പ്രവാസികളായ രണ്ടായിരത്തിലധികം അധ്യാപകരെ കഴിഞ്ഞ വര്ഷം തന്നെ പിരിച്ചുവിടാന്‍ തീരുമാനിച്ചിരുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനിടയിൽ അധ്യാപന യോഗ്യത നേടിയ സ്വദേശികളുടെ കുറവ് മേഖലയില്‍ സ്വദേശീവത്കരണം നടപ്പിലാക്കുന്നതിന് തടസ്സമാണെന്നും വിലയിരുത്തുന്നുണ്ട്. കുവൈത്തിൽ നിന്നും ജോലി അവസാനിപ്പിച്ച് കഴിഞ്ഞ വർഷം മടങ്ങിയത് 1,78,919 പ്രവാസികളാണെന്നാണ് കണക്ക്. കുവൈത്തിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പ്രവാസികൾ കുവൈത്തിൽ നിന്നും പോകുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...