Saudi: മാതളനാരങ്ങയ്ക്കുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ലഹരി ഗുളികകള്‍ സൗദിയിൽ പിടികൂടി

Drugs Seized In Saudi: സൗദി സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി അധികൃതര്‍ നടത്തിയ വിശദമായ പരിശോധനയിലാണ് മാതളനാരങ്ങയുടെ അകത്ത് ഒളിപ്പിച്ച നിലയില്‍ ലഹരി ഗുളികകള്‍ കണ്ടെത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Oct 24, 2023, 11:21 PM IST
  • സൗദിയില്‍ ലഹരിമരുന്ന് കടത്താനുള്ള ശ്രമം അധികൃതര്‍ പരാജയപ്പെടുത്തി
  • മാതളനാരങ്ങ കൊണ്ടുവന്ന ഷിപ്പ്‌മെന്റ് പരിശോധിച്ചപ്പോഴാണ് 900,000 ത്തിലേറെ ലഹരി ഗുളികകള്‍ കണ്ടെത്തിയത്
Saudi: മാതളനാരങ്ങയ്ക്കുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ലഹരി ഗുളികകള്‍ സൗദിയിൽ പിടികൂടി

റിയാദ്: സൗദിയില്‍ ലഹരിമരുന്ന് കടത്താനുള്ള ശ്രമം അധികൃതര്‍ പരാജയപ്പെടുത്തി. മാതളനാരങ്ങ കൊണ്ടുവന്ന ഷിപ്പ്‌മെന്റ് പരിശോധിച്ചപ്പോഴാണ് 900,000 ത്തിലേറെ ലഹരി ഗുളികകള്‍ കണ്ടെത്തിയത്.

Also Read: പാലസ്തീന് കൂടുതൽ സഹായവുമായി ഖത്തര്‍; 87 ടണ്‍ ദുരിതാശ്വാസ വസ്തുക്കളുമായി രണ്ടു വിമാനങ്ങള്‍ പറന്നു

സൗദി സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി അധികൃതര്‍ നടത്തിയ വിശദമായ പരിശോധനയിലാണ് മാതളനാരങ്ങയുടെ അകത്ത് ഒളിപ്പിച്ച നിലയില്‍ ലഹരി ഗുളികകള്‍ കണ്ടെത്തിയത്. ആകെ 932,980 ലഹരി ഗുളികകളാണ് പിടികൂടിയത്. സാധാരണ നിലയില്‍ നടത്താറുള്ള പരിശോധനയിലാണ് ഇത്രയും ലഹരിമരുന്ന് കണ്ടെത്തിയത്. ആധുനിക സുരക്ഷാ ടെക്‌നിക്കുകള്‍ പരിശോധന സമയത്ത് ഉപയോഗിച്ചിരുന്നു. 

Also Read: 

ലഹരി ഗുളികകള്‍ പിടിച്ചെടുത്ത അതോറിറ്റി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോളിന്റെ സഹായം തേടുകയും സൗദി അറേബ്യയില്‍ ഈ ഷിപ്പ്‌മെന്റ് സ്വീകരിക്കാനെത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.  ഇതിന്റെ അടിസ്ഥാനത്തിൽ രാജ്യത്തിന് അകത്തേക്കും പുറത്തേക്കും പോകുന്ന എല്ലാ ഷിപ്പ്‌മെന്റുകളും പരിശോധിക്കുന്നത് തുടരുമെന്നും കള്ളക്കടത്ത് തടയുമെന്നും സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News