കൊൽക്കത്ത: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെയാണ് താരത്തിന് നെഞ്ച് വേദനയും മറ്റ് ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടത്. തുടർന്ന് ഗാംഗുലിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കൊൽക്കത്തയിലെ വുഡ്ലാൻഡ് ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
Here's wishing the BCCI President @SGanguly99 a speedy recovery. https://t.co/EGTcOjtqxA
— BCCI (@BCCI) January 2, 2021
ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗാംഗുലിയെ (Sourav Ganguly) ആൻജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കുമെന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്. ഗാംഗുലിയുടെ ചികിത്സ കൈകാര്യം ചെയ്യുന്നതിന് വുഡ്ലാൻഡ് ആശുപത്രി അധികൃതർ മൂന്നംഗം മെഡിക്കൽ ബോർഡിന് നിയമിച്ചു. നിലവിൽ ആരോഗ്യ സ്ഥിതി ഭേദമായി വരുന്നുയെന്നും ഡോക്ടമാരുടെ റിപ്പോർട്ട് പ്രകാരമായിരിക്കും തടുർ നടപടികളെന്ന് കൊൽക്കത്തിയിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ട്. ദാദായുടെ ആരോഗ്യ സ്ഥിതി ഭേദമാകുന്നുയെന്നും ചികിത്സകളോട് പൂർണ്ണമായി സഹകരിക്കുന്നുണ്ടെന്നും ബിസിസിഐ സെക്രട്ടറി ജെയ് ഷാ ട്വിറ്ററിലൂടെ അറിയിച്ചു.
I wish and pray for the speedy recovery of @SGanguly99. I’ve spoken to his family. Dada is stable and is responding well to the treatment.
— Jay Shah (@JayShah) January 2, 2021
ALSO READ: ഡിഡ്നിയിൽ Rohit ഇറങ്ങുമോ? താരം ഇന്ന് പരിശീലത്തിനിറങ്ങി
താരം കഴിഞ്ഞ ദിവസമായിരുന്നു ബിസിസിഐ (BCCI) യോഗത്തിന് ശേഷം അഹമ്മദാബാദിൽ നിന്ന് കൊൽക്കത്തയിലേക്ക് മടങ്ങിയെത്തിയത്. ഗാംഗുലിക്ക് ഹൃദയാഘാതം സംഭവിച്ചെന്നും ഉടൻ തന്നെ അദ്ദേഹത്തിൻ്റെ ആസുഖം ഭേദമാകട്ടെയെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ട്വീറ്റ് ചെയ്തിരുന്നു. ദാദ ആരോഗ്യവാനായി വേഗം തിരികയെത്താൻ മുൻ ഇന്ത്യൻ താരം വിരേന്ദർ സേവാഗും ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്.
Sad to hear that @SGanguly99 suffered a mild cardiac arrest and has been admitted to hospital.
Wishing him a speedy and full recovery. My thoughts and prayers are with him and his family!
— Mamata Banerjee (@MamataOfficial) January 2, 2021
ALSO READ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം Laxman Sivaramakrishnan ബിജെപിയിൽ ചേർന്നു
കഴിഞ്ഞ ആഴ്ചയിൽ ഗാംഗുലി പശ്ചിമ ബംഗാൾ (West Bengal) ഗവർണറെ നേരിൽ കണാനെത്തിയത് താരം രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിൻ്റെ സൂചനയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇക്കാര്യം മാധ്യമങ്ങൾ ചോദിച്ചപ്പോൾ ഗവർണർ നമ്മളെ കാണാൻ ആവശ്യപ്പെടുകയാണെങ്കിൽ നമ്മൾ അദ്ദേഹത്തെ കാണണം അങ്ങനെ മാത്രം കരുതിയാൽ മതിയെന്നായിരുന്നു താരത്തിൻ്റെ മറുപടി.
കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy