ഐപിഎല്ലിൽ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്സ് താരം ഡ്വെയ്ൻ ബ്രാവോ. ഐപിഎൽ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ താരമായി മാറിയിരിക്കുകയാണ് ബ്രാവോ. മുംബൈ ഇന്ത്യൻസ് മുൻ താരം ലസിത് മലിംഗയുടെ റെക്കോർഡാണ് ബ്രാവോ മറികടന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ലഖ്നൗ സൂപ്പർ ജയന്റ്സുമായി നടന്ന മത്സരത്തിൽ ദീപക് ഹൂഡയുടെ വിക്കറ്റ് എടുത്ത് കൊണ്ടാണ് ബ്രാവോ ഈ നേട്ടം സ്വന്തമാക്കിയത്.
122 മത്സരങ്ങളിൽ നിന്ന് 170 വിക്കറ്റുകൾ എടുത്തായിരുന്നു നേരത്തെ ലസിത് മലിംഗ റെക്കോർഡിട്ടത്. 153 മത്സരങ്ങളില്‍ നിന്നാണ് ബ്രാവോ 171 വിക്കറ്റുകളെടുത്ത് റെക്കോർഡ് സ്വന്തം പേരിലാക്കിയത്. 166 വിക്കറ്റ് നേടിയ അമിത് മിശ്ര, 157 വിക്കറ്റ് എടുത്ത പീയൂഷ് ചൗള, 150 വിക്കറ്റ് എടുത്ത ഹര്‍ഭജന്‍ എന്നിവരാണ് തൊട്ടുപിന്നിലുള്ളത്. എന്നാൽ ഇവരാരും ഇപ്പോൾ ഐപിഎൽ കളിക്കുന്നില്ല.
Bouquets of for DJ from the Super fam!
Celebrating the highest wicket taker in IPL! #LSGVCSK #WhistlePodu #Yellove @DJBravo47 pic.twitter.com/aCwRGzcDA0— Chennai Super Kings (@ChennaiIPL) April 1, 2022
അതേസമയം ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിന് തോൽവി വഴങ്ങേണ്ടി വന്നു. ചെന്നൈ ഉയര്‍ത്തിയ 211 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം ക്വിന്‍റണ്‍ ഡീകോക്കിന്റെയും ലൂയിസിന്‍റെയും അര്‍ധ സെഞ്ച്വറിയുടെ മികവിൽ മൂന്ന് പന്ത് ബാക്കി നിൽക്കെ ലഖ്നൗ മറികടന്നു. 23 പന്തില്‍ 55 റണ്‍സുമായി ലൂയിസും 9 പന്തില്‍ 19 റണ്‍സെടുത്ത ബദോനിയും പുറത്താകാതെ നിന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...