ന്യൂ ഡൽഹി : മുൻ പാകിസ്ഥാൻ താരം ഷഹീദ് അഫ്രീദിക്കെതിരെ ഗുരുതര ആരോപണവുമായി പാക് സ്പിന്നാറായിരുന്ന ഡാനിഷ് കനേറിയ. പാക് ഓൾറൗണ്ടർ തന്നെ നിരവധി തവണ മതം മാറാൻ നിർബന്ധിച്ചു. വഴങ്ങാതെ വന്നപ്പോൾ ടീമിൽ നിന്ന് അവസരം ഇല്ലാതാക്കാനും ശ്രമിച്ചെന്നും സീ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഡാനിഷ് കനേറിയ വെളിപ്പെടുത്തി.
ഇതിനെതിരെ പാക് ക്രിക്കറ്റ് ബോർഡിനെ സമീപച്ചെങ്കിലും തനിക്ക് നിരാശയായിരുന്നു ഫലമായി ലഭിച്ചതെന്ന് കനേറിയ വ്യക്തമാക്കി. ടീമിൽ അവസരം നഷ്ടപ്പെടുന്ന എന്ന് ആരോപിച്ച് പിസിബി മുൻ അധ്യക്ഷൻ മുഹമ്മദ് ഇജാസ് ബട്ട് തുടങ്ങിയവരെ സമപീച്ചെങ്കിലും അവരാരും തന്റെ പ്രശ്നങ്ങൾക്ക് ചൊവികൊടുക്കാൻ തയ്യറായിരുന്നില്ലയെന്ന് കനേറിയ സീ ന്യൂസിനോട് പറഞ്ഞു.
അഫ്രീദി പല ഇടങ്ങളിലായി തന്നെ ഇകഴ്ത്തി സംസാരിക്കുമായിരുന്നു. അഫ്രീദി ക്യാപ്റ്റനായിരുന്നു സമയത്ത് തന്നെ തുടർച്ചയായി ബെഞ്ചിലിരുത്തി. പിന്നീട് ഏകദിന മത്സര ടൂർണമെന്റിൽ നിന്ന് അവസരങ്ങൾ നഷ്ടമാകുകയും ചെയ്തുയെന്ന് പാക് സ്പിന്നർ വ്യക്തമാക്കി.
എന്നാൽ ടീമിലെ മറ്റു താരങ്ങളായിരുന്നു ഇൻസമാം ഉൾ ഹക്ക്, വഖാർ യൂണിസ് തുടങ്ങിയ തനിക്ക് മികച്ച പിന്തുണയായിരുന്നു നൽകിയിരുന്നുത്. എന്നാൽ അഫ്രീദി കാരണമാണ് തന്റെ അഭ്യന്തര ക്രിക്കറ്റ് കരിയർ തന്നെ ഇല്ലാതായിയെന്ന് കനേറിയ പറഞ്ഞു.
ALSO READ : IPL 2022 : ധോണിക്ക് ക്യാപ്റ്റൻസി തിരികെ നൽകാൻ ജഡേജയോട് ആവശ്യപ്പെട്ടത് CSK ടീം മാനേജ്മെന്റെന്ന് റിപ്പോർട്ട്
അഫ്രീദി പല വേളകളിലായി തന്നോട് ഇസ്ലാം മതം സ്വീകരിക്കാൻ ആവശ്യപ്പെടുമായിരുന്നു. എന്നാൽ താൻ അത് കാര്യമാക്കാറില്ലായിരുന്നു. താൻ തന്റെ മതത്തിൽ വിശ്വസിക്കുന്ന, അത് ക്രിക്കറ്റിനെ അശ്രയിച്ചായിരിക്കില്ലയെന്ന് മുൻ പാക് സ്പിന്നർ പറഞ്ഞു.
പാകിസ്ഥാൻ ക്രിക്കറ്റ് ഹിന്ദു മത വിശ്വാസിയായ രണ്ടാമത്തെ താരമാണ് ഡാനിഷ് കനേറിയ. ഏഴാമത്തെ അമുസ്ലിമായ താരവും കൂടി ഡാനിഷ് കനേറിയ.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.