Sanju Samson In India vs Afghanistan : അഫ്ഗാനിസ്ഥാനെതിരെയുള്ള ടി20 പരമ്പരയ്ക്കായി ഒരാഴ്ച മാത്രമെ ഉള്ളെങ്കിലും ഇതുവരെ ബിസിസിഐ ഇന്ത്യയുടെ സ്ക്വാഡിനെ പ്രഖ്യാപിച്ചിട്ടില്ല. നിലവിൽ പുരോഗമിക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ഇന്ത്യൻ താരങ്ങളുമായി ഒരു അവസാന ചർച്ചയ്ക്ക് ശേഷമാകാം ബിസിസിഐ അഫ്ഗാനിസ്ഥാനിതെരയുള്ള ഇന്ത്യൻ സംഘത്തെ പ്രഖ്യാപിക്കുക. സീനിയർ താരങ്ങളായ ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോലി തുടങ്ങിയവർ പരമ്പരയ്ക്കുണ്ടാകുമോ എന്ന വ്യക്ത വരുത്തിയതിന് ശേഷമാകും ടീം പ്രഖ്യാപനം.
കാരണം രോഹിത്തും കോലിയും അഫ്ഗാനെതിരെയുള്ള പരമ്പരയും ഈ വർഷം അവസാനം നടക്കുന്ന ടി20 ലോകകപ്പിലും പങ്കെടുക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഇത് തുടർന്നാണ് സെലക്ടമാർ സീനിയർ താരങ്ങളുടെ അന്തിമ തീരുമാനം അറിയാൻ കാത്തിരിക്കുന്നത്. കൂടാതെ ചില താരങ്ങൾ അഫ്ഗാനെതിരെയുള്ള പരമ്പരയെക്കാളും പ്രാധാന്യം ഐപിഎല്ലിനും നൽകുന്നുണ്ട്.
അതേസമയം സഞ്ജു സാംസണിനാകാട്ടെ ഇപ്പോഴും ഇന്ത്യൻ ടീമിലേക്ക് വാതിൽ പൂർണ്ണമായിട്ടും തുറന്ന് ലഭിക്കുന്നില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഏകദിനത്തിൽ സെഞ്ചുറി നേടിയ മലായാളി താരത്തിന് ടി20 കടുത്ത അവഗണനയാണ് ലഭിക്കുന്നത്. സഞ്ജുവിനെക്കാൾ സെലക്ടർമാർ പ്രാധാന്യം നൽകുന്നത് ഇഷാൻ കിഷനും യുവതാരം ജിതേഷ് ശർമയ്ക്കുമാണ്. ഇവർക്ക് പ്രാധ്യാന്യം നൽകുമ്പോൾ സെലക്ടർമാർ സഞ്ജുവിനെയും സഞ്ജുവിന്റെ പ്രകടനങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണ്.
അഫ്ഗാനെതിരെ കെ.എൽ രാഹുലും ജസ്പ്രിത് ബുമ്രയും ഉണ്ടാകാൻ സാധ്യത വളര കുറവാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള പര്യടനത്തിന് ശേഷം രാഹുൽ വിശ്രമം ആവശ്യപ്പെട്ടേക്കും. ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയും ഐപിഎല്ലും പിന്നാലെ വരുമ്പോൾ താരങ്ങൾക്ക് അധിക ബാധ്യതയാകും ഉണ്ടാകുക.
അഫ്ഗാനെതിരെയുള്ള ഇന്ത്യയുടെ സാധ്യത സ്ക്വാഡ്- യശ്വസ്വി ജയ്സ്വാൾ, രോഹിത് ശർമ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ്, വിരാട് കോലി, റിങ്കു സിങ്, ജിതേഷ് ശർമ, ഇഷാൻ കിഷൻ, വാഷിങ്ടൺ സുന്ദർ, അക്സർ പട്ടേൽ, രവി ബിഷ്നോയി, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, മുകേഷ് കുമാർ, ദീപക് ചഹർ
മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയാണ് ഇന്ത്യക്ക് അഫ്ഗാനിസ്ഥാനെതിരെയുള്ളത്. ജനുവരി 11നാണ് പരമ്പര ആരംഭിക്കുക. ആദ്യ മത്സരം പഞ്ചാബിലെ മൊഹാലിയിൽ വെച്ചാണ്. രണ്ടാം മത്സരം ഇൻഡോറിൽ വെച്ച് ജനുവരി 14ന് നടക്കും. ജനുവരി 17ന് ബെംഗളൂരുവിൽ വെച്ചാണ് പരമ്പരയിലെ അവസാന മത്സരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.