Ahmedabad : England നെതിരായുള്ള അവസാന ടെസ്റ്റിൽ മത്സരത്തിൽ ഇന്ത്യക്ക് മിന്നും ജയം. ഇന്നിങ്സിനും 25 റൺസിനുമാണ് Indian Team സന്ദർശകരായ ഇംഗ്ലീഷ് ടീമിനെ തകർത്തത്. ജയത്തോടെ ഇന്ത്യ നാല് മത്സരങ്ങളുടെ പരമ്പര 3-1ന് സ്വന്തമാക്കി. കൂടാതെ World Test Championship ഫൈനലിലേക്ക് ഇന്ത്യ യോഗ്യതയും നേടി. ആർ അശ്വിനും അക്സർ പട്ടേലിനും അഞ്ച് വിക്കറ്റ് നേട്ടം
C.H.A.M.P.I.O.N.S! #TeamIndia @Paytm #INDvENG pic.twitter.com/i4KWDxx2Ml
— BCCI (@BCCI) March 6, 2021
ഇന്ത്യ ആദ്യ ഇന്നിങ്സിൽ ഉയർത്തിയ 160 റൺസിന്റെ ലീഡ് മറികടക്കാൻ സാധിക്കാതെ ജോ റൂട്ടും കൂട്ടരും 135 റൺസിന് പുറത്താകുകയായിരുന്നു. അർധ സെഞ്ചുറി നേടി ഡാനിയേൽ ലോറൻസ് അവസാനം വരെ ഇംഗ്ലീഷ് ടീമിനായി പിടിച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും ലോറൻസ് അവസാന അശ്വിന്റെ മുന്നിൽ കീഴടങ്ങുകയായിരുന്നു.
A moment to cherish for #TeamIndia
ICC World Test Championship Final - Here we come @Paytm #INDvENG pic.twitter.com/BzRL9l1iMH
— BCCI (@BCCI) March 6, 2021
ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ടുയർത്തി 205 റൺസ് മറികടന്ന ഇന്ത്യ സന്ദർശകർക്കെതിരെ റിഷഭ് പന്തിന്റെ സെഞ്ചുറിയുടെ വാഷിങ്ടൺ സുന്ദറിന്റെ 96 റൺസ് പ്രകടനത്തിന്റെ മികവിൽ 160 റൺസിന്റെ ലീഡ് സ്വന്തമാക്കുകയായിരുന്നു. മറുപടി ബാറ്റിങ്നിറങ്ങിയ ഇംഗ്ലീഷ് ടീമിന് ഒരുഘട്ടത്തിൽ പോലും ഇന്ത്യൻ സ്പിൻ ആക്രമണത്തിന് മുമ്പിൽ പിടിച്ച് നിൽക്കാൻ സാധിച്ചില്ല.
ആഞ്ചാം ഓവറിൽ സാക്ക് ക്രാവ്ലെയെ പുറത്താക്കിയാണ് ഇന്ത്യ കഴിഞ്ഞ മത്സരത്തിലെ പോലെ ഇന്നും ആക്രമിച്ചത്. പിന്നാലം ഓരോ ഇടവേളയിലും ഇംഗ്ലണ്ടിന്റെ വിക്കറ്റ് നഷ്ടമായി മുന്നേറ്റ് നിര തകർന്നടിയുകയായിരുന്നു. ഇടയിൽ റൂട്ടും ഒലി പോപ്പും ചേർന്ന് പതിയെ കരയ്ക്ക് കയറ്റാൻ ശ്രമിച്ചപ്പോൾ അതും അശ്വിനും അക്സറും സമ്മതിച്ചില്ല. രണ്ടു പേരെ അടുത്തടുത്ത ഓവറിൽ അശ്വിനും അക്സറും ചേർന്ന് പുറത്താക്കി.
പിന്നാലെ വാലറ്റത്തോടൊപ്പം നിന്ന് പതിയ എങ്ങനെയെങ്കിലും ഇന്നിങ്സ് തോൽവി ഒഴുവാക്കാൻ ഡാനിയേൽ ലോറൻസി ശ്രമിച്ചെങ്കിലും അതിനും അക്സറും അശ്വിനും സമ്മതിച്ചില്ല. അവസാനം ലോറൻസിന്റെ ചെറുത്ത് നിൽപ്പ് അശ്വിന്റെ മുന്നിൽ അവസാനിക്കുകയായിരുന്നു. അർധ സെഞ്ചുറി നേടിയ ലോറൻസിനെ ബോൾഡാക്കി അശ്വിൻ ഇന്ത്യയെ ഇന്നിങ്സ് ജയം നേടി നൽകിയത്.
റിഷഭ് പന്താണ് മാൻ ഓഫ് ദി മാച്ച്. പരമ്പരയിൽ ഉടനീളമായി 32 വിക്കറ്റും ഒരു സെഞ്ചുറിയും നേടി അശ്വിനാണ് പ്ലെയർ ഓഫ് ദി സീരീസ്. ഇതോടെ ഇംഗ്ലണ്ടിന്റെ പര്യടനത്തിലെ ആദ്യ പരമ്പര ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു. പര്യടനത്തിൽ ഇനി അഞ്ച് ട്വിന്റി20യും മൂന്ന് ഏകദിനമാണ് ബാക്കിയുള്ളത്. ലിമിറ്റഡ് ഓവർ മാച്ചുകൾ മാർച്ച് 12നാണ് ആരംഭിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.