കൊൽക്കത്ത : ആഭ്യന്തര ക്രിക്കറ്റിൽ സ്റ്റാർ കോച്ചായ ചന്ദ്രകാന്ത് പണ്ഡിറ്റിനെ മുഖ്യപരിശീലകനായി നിയമിച്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. രഞ്ജി ക്രിക്കറ്റ് സൂപ്പർ കോച്ചെന്നാണ് കായിക തലങ്ങളിൽ പണ്ഡിറ്റ് അറിയിപ്പെടുന്നത്. ഇത്തവണത്തെ സീസണിൽ മധ്യപ്രദേശിന് ആദ്യമായി രഞ്ജി മുത്തമിടാൻ സഹായിച്ചത് പണ്ഡിറ്റിന് പരിശീലന മിടകവാണ്. ഏഴ് വർഷത്തെ ആഭ്യന്തര കോച്ചിങ് കരിയറിൽ പണ്ഡിറ്റ് ഇതുവരെ നാല് രഞ്ജി സീസണുകളാണ് സ്വന്തമാക്കിയത്. മധ്യപ്രദേശിന് പുറമെ മുംബൈയും വിദർഭയെ രണ്ട് തവണയും പണ്ഡിറ്റ് വിജയിപ്പിച്ചിട്ടുണ്ട്.
മധ്യപ്രദേശിന്റെ മുൻ രഞ്ജി താരം കൂടിയായിരുന്നു ചന്ദ്രകാന്ത് പണ്ഡിറ്റ്. തന്റെ ക്രിക്കറ്റ് കരിയറിൽ സാധിക്കാഞ്ഞത് കോച്ചിങ് കരിയറിൽ സാധിച്ചെടുത്തതിന്റെ സന്തോഷം വികാരാതീതനായി പണ്ഡിറ്റ് അറിയിച്ചിരുന്നു. ആഭ്യന്തര ക്രിക്കറ്റിലെ പണ്ഡിറ്റിന്റെ കരിയർ മാത്രം എല്ലാവരും ഒന്ന് ശ്രദ്ധിച്ചാൽ മതിയെന്ന് കെകെആറിന്റെ സിഇഒ വെങ്കി മൈസൂർ വാർത്ത കൂറിപ്പിലൂടെ അറിയിച്ചു.
ASLO READ : ആകെ ഉള്ളത് ബിസിസിഐയുടെ പെൻഷൻ; സച്ചിന് എല്ലാം അറിയാം; തന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് വിനോദ് കാംബ്ലി
We have a new HEAD COACH!
Welcome to the Knight Riders Family, Chandrakant Pandit pic.twitter.com/Eofkz1zk6a
— KolkataKnightRiders (@KKRiders) August 17, 2022
ഐപിഎൽ 2022 സീസണിനിടെയാണ് മുൻ ന്യൂസിലാൻഡ് താരം ബ്രണ്ടൺ മക്കലം കെകെആറിന്റെ കോച്ചിങ് സ്ഥാനം ഒഴിയുന്നത്. ഇംഗ്ലണ്ട് പുരുഷ ടീമിന്റെ മുഖ്യ പരിശീലകനായി മക്കല്ലത്തെ നിയമിച്ചതിനെ തുടർന്നാണ് ന്യൂസിലാൻഡ് താരത്തിന് കൊൽക്കത്ത വിടേണ്ടി വന്നത്.
മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്ററാണ് ചന്ദ്രകാന്ത് പണ്ഡിറ്റ്. അന്തരാഷ്ട്ര കരിയറിൽ ഇന്ത്യക്കായി 5 ടെസ്റ്റും 36 ഏകദിന മത്സരങ്ങളും ചന്ദ്രകാന്ത് പണ്ഡിറ്റ് കളിച്ചിട്ടുണ്ട്. 1986 മുതൽ 1992 വരെയായിരുന്നു പണ്ഡിറ്റിന്റെ ക്രിക്കറ്റ് കരിയർ. തുടർന്ന് കോച്ചിങ് മേഖലയിലേക്ക് മാറുകയായിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.