T20 World Cup: സൂപ്പര്‍ എട്ടില്‍ ജയത്തോടെ തുടക്കം; അഫ്ഗാനെ ഇന്ത്യ പൂട്ടിയത് 47 റണ്‍സിന്

T20 World Cup: ഇന്ത്യയ്ക്ക് ബാറ്റിംഗിൽ മോശം തുടക്കമായിരുന്നു. മൂന്നാം ഓവറില്‍ 8 റൺസ് നേടിയ ക്യാപറ്റൻ രോഹിത് ശര്‍മയുടെ വിക്കറ്റ് അഫ്ഗാന്റെ ഫസല്‍ഹഖ് ഫാറൂഖിക്ക് വീഴ്ത്തി.

Written by - Zee Malayalam News Desk | Last Updated : Jun 21, 2024, 09:31 AM IST
  • സൂപ്പര്‍ എട്ടില്‍ ജയത്തോടെ ഇന്ത്യ
  • നിശ്ചിത ഓവറിൽ 134 റൺസ് മാത്രമാണ് അഫ്ഗാന് നേടാനായത്
  • 47 റൺസിന് ഇന്ത്യ വിജയം സ്വന്തമാക്കി
T20 World Cup: സൂപ്പര്‍ എട്ടില്‍ ജയത്തോടെ തുടക്കം; അഫ്ഗാനെ ഇന്ത്യ പൂട്ടിയത് 47 റണ്‍സിന്

ബാര്‍ബഡോസ്: ട്വൻ്റി ട്വൻ്റി ലോകകപ്പില്‍  ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 182 റൺസായിരുന്നു വിജയലക്ഷ്യമായി മുന്നോട്ട് വച്ചത്. പക്ഷെ നിശ്ചിത ഓവറിൽ 134 റൺസ് മാത്രമാണ് അഫ്ഗാന് നേടാനായത്.  ഇതോടെ 47 റൺസിന് ഇന്ത്യ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. 

Also Read:  'അടിച്ചുകേറി വാ...' ഫിഫയുടെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിൽ മലയാളത്തിൽ പോസ്റ്റ്; ആഘോഷമാക്കി മലയാളികൾ

ഇന്ത്യയ്ക്ക് ബാറ്റിംഗിൽ മോശം തുടക്കമായിരുന്നു. മൂന്നാം ഓവറില്‍ 8 റൺസ് നേടിയ ക്യാപറ്റൻ രോഹിത് ശര്‍മയുടെ വിക്കറ്റ് അഫ്ഗാന്റെ ഫസല്‍ഹഖ് ഫാറൂഖിക്ക് വീഴ്ത്തി. ശേഷം വിരാട് കൊഹ്ലി-റിഷഭ് പന്ത് സഖ്യം 43 റണ്‍സ് കൂട്ടിചേര്‍ത്തു. പക്ഷെ ഏഴാം ഓവറില്‍ റിഷഭ് പന്ത് റാഷിദിൻ്റെ പന്തില്‍ കുടുങ്ങി. 

Also Read: 2025 ന് മുൻപ് ഇവർ കോടീശ്വരന്മാരാകും, ശനി നൽകും രാജകീയ ജീവിതവും പ്രശസ്തിയും

ഒരു സിക്‌സ് മാത്രം നേടിയ കൊഹ്‌ലിയെ റാഷിദ് ഖാന്‍റെ പന്തില്‍ മുഹമ്മദ് നബി പിടികൂടി. ഇതോടെ മൂന്നിന് 62 എന്ന നിലയിലായി ഇന്ത്യയുടെ സ്കോർ. പിന്നാലെ വന്ന ശിവം ദുബെയും 10 റൺസ് മാത്രമാണ് എടുത്തത്. ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത് സൂര്യകുമാര്‍ യാദവിന്‍റെ ഇന്നിംഗ്‌സാണ്.  സൂര്യകുമാർ 52 റൺസാണ് നേടിയത്. അതുപോലെ 32 റൺസ് നേടിയ ഹാര്‍ദിക് പാണ്ഡ്യയും നിര്‍ണായക പ്രകടനം കാഴിചവെച്ചിരുന്നു.  ഹാര്‍ദിക്കുമായി ചേർന്ന് 60 റണ്‍സ് എടുത്താണ് സൂര്യ കുമാർ മടങ്ങിയത്. മൂന്ന് സിക്‌സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു സൂര്യയുടെ ഇന്നിംഗ്‌സ്.

Also Read: വരുന്ന 60 ദിവസത്തേക്ക് ഇവർക്കിനി തിരിഞ്ഞുനോക്കേണ്ടി വരില്ല, നിങ്ങളും ഉണ്ടോ?

 

ശേഷം നവീന്‍ ഉള്‍ ഹഖിൻ്റെ പന്തില്‍ അസ്മതുള്ള ഒമര്‍സായിയുടെ ക്യാച്ചിൽ ഹാർദിക് പുറത്തായി. പിന്നാലെ വന്ന രവീന്ദ്ര ജഡേജ 7 റൺസിന് ഔട്ടായി. അവസാന പന്തിൽ 12 റൺസ് നേടിയ അക്‌സര്‍ പട്ടേല്‍ റണ്ണൗട്ടായി. രണ്ട് റൺസ് നേടിയ അര്‍ഷ്ദീപ് സിംഗ് പുറത്താവാതെ നിന്നു. അഫ്ഗാനെ തകര്‍ത്തത് മൂന്ന് വിക്കറ്റ് നേടിയ ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ് എന്നിവരാണ്. നാല് ഓവറില്‍ ഏഴ് റണ്‍സ് മാത്രമാണ് ബുമ്ര വിട്ടുകൊടുത്തത്. കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ് എന്നിവരും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാന് തുടക്കം മുതലേ പതർച്ചയായിരുന്നു. 4 ഓവർ പിന്നിട്ടപ്പോഴേക്കും നഷ്ടമായത് 3 വിക്കറ്റുകളായിരുന്നു.  8 പന്തിൽ 11 റൺസ് നേടി റഹാമാനുള്ള ഗുർബാസ് പുറത്തായി. രണ്ടാം വിക്കറ്റ് 8 റൺസ് നേടിയ ഇബ്രാഹീം സദ്രാൻ്റെയായിരുന്നു.  4 ഓവർ പിന്നിട്ട് അഫ്ഗാ\ൻ 23 റൺസ് നേടി നിൽക്കുമ്പോഴായിരുന്നു 4 ബോളുകൾ മാത്രം നേരിട്ട ഹസ്രത്തുള്ള സസായ് പുറത്താകുന്നത്. 20 പന്തിൽ 26 റൺസ് നേടിയ അസ്മത്തുള്ള ഒമര്‍സായിയാണ് അഫ്ഗാന്റെ ടോപ് സ്കോറർ, അഫ്ഗാന് വേണ്ടി റാഷിദ് ഖാന്‍, ഫസല്‍ഹഖ് ഫാറൂഖി എന്നിവര്‍ മൂന്ന് വിക്കറ്റ് വീതവും വീഴ്ത്തിയിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News