ചിരകാല വൈരികളായ പാകിസ്ഥാനെ തോൽപ്പിച്ചുകൊണ്ട് ഐസിസി വനിത ടി20 ക്രിക്കറ്റ് ലോകകപ്പിൽ മികച്ച തുടക്കമാണ് ഇന്ത്യ കുറിച്ചിരിക്കുന്നത്. പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകർത്താണ് ടൂർണമെന്റിലെ ഇന്ത്യയുടെ തുടക്കം. പാകിസ്ഥാൻ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം ജമീമ റൊഡ്രിഗസിന്റെ അർധ സെഞ്ചുറി ഇന്നിങ്സിന്റെ പിൻബലത്തിലാണ് ഇന്ത്യയുടെ അനയാസം ജയം. എന്നാൽ കളത്തിലെ ആ വീറും വാശയും കളത്തിൽ തന്നെ ഉപേക്ഷിച്ചിട്ടാണ് ഇരു ടീമുകളുടെ താരങ്ങൾ ഡ്രെസ്സിങ് റൂമിലേക്ക് മടങ്ങിയത്.
വാശിയേറിയ മത്സരത്തിന് ശേഷം ഇന്ത്യ-പാക് താരങ്ങൾ തമ്മിൽ സൗഹൃദ സംഭാഷണങ്ങളിൽ ഏർപ്പെടുകയും ജേഴ്സികൾ തമ്മിൽ കൈമാറുകയും ചെയ്തു. ഇരു ടീമുകളുടെ താരങ്ങൾ സൗഹൃദ സംഭാഷണത്തിൽ ഏർപ്പെടുന്ന വീഡിയോ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തങ്ങളുടെ സോഷ്യ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവക്കുകയും ചെയ്തു. സൗഹൃദ സംഭാഷണത്തിനിടെ ഇരു ടീമുകളുടെ ക്യാപ്റ്റന്മാരായ ഹർമ്മൻ പ്രീത് കൌറും ബിസ്മ മറൂഫും ജേഴ്സികൾ തമ്മിൽ കൈമാറി.
ALSO READ : WPL Auction: പ്രഥമ വനിത പ്രീമിയർ ലീഗ് ലേലം; എപ്പോൾ, എവിടെ കാണാം?
Players' interactions after the #INDvPAK match at Newlands #BackOurGirls | #T20WorldCup pic.twitter.com/Yc4YcKxV2v
— Pakistan Cricket (@TheRealPCB) February 13, 2023
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ ഇന്ത്യക്ക് 150 റൺസ് വിജയലക്ഷ്യം ഒരുക്കി. എന്നാൽ വനിത ടി20 ലോകകപ്പ് ടൂർണമെന്റിലെ രണ്ടാമത്തെ ഏറ്റവും ഉയർന്ന റൺചേസ് നടത്തി ഇന്ത്യൻ ടീം ജയം കണ്ടെത്തുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ ക്യാപ്റ്റൻ ബിസ്മ അർധ സെഞ്ചുറിയുടെ മികവിലാണ് ഇന്ത്യക്ക് 150 റൺസ് വിജയലക്ഷ്യമൊരുക്കിയത്. നാലിന് 68 എന്ന നിലയിൽ പരുങ്ങിയ പാകിസ്ഥാനെ 149 റൺസിലേക്ക് നയിച്ചത് ബിസ്മയും മധ്യനിര താരം അയേഷ നസീമും ചേർന്നായിരുന്നു. പാക് നായിക 55 പന്തിൽ പുറത്താകാതെ 68 റൺസെടുത്തു. 25 പന്തിൽ 43 റൺസെടുത്താണ് അയേഷ നസീം പാക് നായികയ്ക്ക് മികച്ച പിന്തുണ നൽകിയത്. ഇന്ത്യക്ക് വേണ്ടി രാധ യാദവ് രണ്ടും പൂജ വസ്ത്രാക്കറും ദീപ്തി ശർമയും ഓരോ വിക്കറ്റുകൾ വീതം നേടി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ മെല്ലെ റൺസ് പിന്തുടർന്നെങ്കിലും ആറാം ഓവറിൽ ഓപ്പണർ യസ്തിക ഭാട്ടിയ പുറത്തായത് അൽപം സമ്മർദ്ദം ഉയർത്തിയിരുന്നു. തുടർന്ന് ഷഫാലി വർമ്മയും ജമീമയും ചേർന്ന് ഇന്ത്യയെ വിജയലക്ഷ്യത്തിലേക്ക് നയിച്ചു. 38 റൺസെടുത്ത ഷഫാലിയും ക്യാപ്റ്റൻ ഹർമപ്രീത് കൌർ 16 റൺസെടുത്തും ഇന്ത്യയുടെ ഡ്രെസ്സിങ് റൂമിലേക്ക് മടങ്ങി. എന്നാൽ നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ റിച്ചാ ഘോഷിനോടൊപ്പം മിതത്തോടെ ബാറ്റ് വീശി ജമീമ ഇന്ത്യയെ വിജയലക്ഷ്യത്തിലേക്ക് എത്തിച്ചു. അവസാന ഓവറുകൾ ഫോറുകൾ അടിച്ചു കൂട്ടിയ ഇന്ത്യ ഒരു ഓവർ ബാക്കി നിർത്തിയാണ് ജയം സ്വന്തമാക്കിയത്. പാകിസ്ഥാന് വേണ്ടി നഷ്ര സന്ധവും സാദിയ ഇഖ്ബാലുമാണ് വിക്കറ്റുൾ നേടിയത്.
ജയത്തോടെ ഗ്രൂപ്പ് ബി പോയിന്റ് പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ച ഇംഗ്ലണ്ട് നെറ്റ് റൺറേറ്റിന്റെ പിൻബലത്തിലാണ് ഒന്നാം സ്ഥാനത്തെത്തിയത്. ഫെബ്രുവരി 15 ബുധനാഴ്ചയാണ് ടൂർണമെന്റിലെ ഇന്ത്യയുടെ അടുത്ത മത്സരം. വെസ്റ്റ് ഇൻഡീസാണ് എതിരാളികൾ. പാകിസ്ഥാനും, ഇംഗ്ലണ്ടിനും വിൻഡീസിനും പുറമെ ഐർലൻഡാണ് ഗ്രൂപ്പ് ബി ഇന്ത്യയുടെ മറ്റൊരു എതിരാളി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...