Google Search: സൂക്ഷിക്കുക.. ഈ 4 കാര്യങ്ങൾ ഗൂഗിളിൽ സെർച്ച് ചെയ്താൽ കമ്പി എണ്ണേണ്ടി വരും!

Google Rules for Users: ഗൂഗിളിൽ ഒരു ഭയവുമില്ലാതെ നിങ്ങൾ എന്തും സെർച്ച് ചെയ്യാറുണ്ടെങ്കിൽ അത് നിങ്ങൾക്ക് എട്ടിന്റെ പണി തരുമെന്നത് ഓർമ്മിക്കുക. 

Written by - Ajitha Kumari | Last Updated : Jul 18, 2022, 07:30 AM IST
  • ഈ 4 കാര്യങ്ങൾ ഗൂഗിളിൽ സെർച്ച് ചെയ്യരുത്
  • ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഒരു സെർച്ച് എഞ്ചിനാണ് ഗൂഗിൾ
  • ചില ആളുകൾ തെറ്റായ വിവരങ്ങൾ ലഭിക്കാൻ Google ഉപയോഗിക്കാറുണ്ട്
Google Search: സൂക്ഷിക്കുക.. ഈ 4 കാര്യങ്ങൾ ഗൂഗിളിൽ  സെർച്ച് ചെയ്താൽ കമ്പി എണ്ണേണ്ടി വരും!

Google Can Be Dangerous If Not Used Carefully: ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഒരു സെർച്ച് എഞ്ചിനാണ് ഗൂഗിൾ. എന്ത് കാര്യത്തെക്കുറിച്ചും നിങ്ങൾക്ക് ഞൊടിയിടയിൽ വിവരങ്ങൾ ശേഖരിക്കാൻ  Google-ൽ നിന്നും കഴിയും. അതിനായി നിങ്ങൾ ഗൂഗിൾ സെർച്ചിൽ പോയി നിങ്ങളുടെ ചോദ്യം ടൈപ്പ് ചെയ്യുകയോ  ചോദിക്കുകയോ ചെയ്യുക.  ശേഷം നിങ്ങൾ ഒന്ന് കന്നടച്ചു തുറക്കുന്നതിന് മുൻപ് നിങ്ങളുടെ ചോദ്യത്തിനുള്ള ഉത്തരം ഗൂഗിളിൽ നിന്നും ലഭിക്കും. നിങ്ങളും ഗൂഗിൾ സെർച്ച് ഉപയോഗിച്ചിട്ടുണ്ടാക്കിയിരിക്കാം അല്ലെ.  പെട്ടെന്ന് വളരെ വേഗതയിൽ നല്ല വ്യക്തതയോടെ ഗൂഗിൾ നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകും.  എന്നാൽ ചില ആളുകൾ തെറ്റായ വിവരങ്ങൾ ലഭിക്കാൻ Google ഉപയോഗിക്കാറുണ്ട്.  എന്നാൽ സൂക്ഷിക്കുക നിങ്ങളുടെ ഈ പ്രവൃത്തി നിങ്ങളെ അഴിയെണ്ണിക്കും.  അങ്ങനെ ഒരു സാഹചര്യം ഉണ്ടാകാതിരിക്കാൻ എന്തൊക്കെ കാര്യങ്ങൾ ഗൂഗിളിൽ തിരഞ്ഞാൽ നിങ്ങൾക്ക് ജയിലിൽ പോകേണ്ടി വരുമെന്ന് നമുക്ക് നോക്കാം... 

Also Read: ഫോണിൻറെ സ്പീഡ് കൂട്ടണോ? ഇത്രയും കാര്യങ്ങൾ ചെയ്യണം

ചൈൽഡ് പോണോഗ്രഫി (child pornography)

ചൈൽഡ് പോണോഗ്രഫി എന്ന് സെർച്ച് ചെയ്യുന്നത് വളരെ ഗുരുതരമായ ഒരു കുറ്റമാണ്.  ഇത് നിങ്ങൾ ഗൂഗിളിൽ തിരഞ്ഞാൽ നിങ്ങൾക്കെതിരെ നിയമനടപടി സ്വീകരിച്ചേക്കും. ഐടി നിയമത്തിൽ ഇതിനെ കുറിച്ചുള്ള സെർച്ച് പൂർണ്ണമായ നിരോധിച്ചിട്ടുണ്ട്.  അതുകൊണ്ടുതന്നെ നിങ്ങൾ ഇതിനെ കുറിച്ച് ഗൂഗിളിൽ തിരഞ്ഞാൽ ജയിൽവാസം നേരിടേണ്ടി വരും.

സ്ഫോടകവസ്തുക്കൾ എങ്ങനെ നിർമ്മിക്കാം (how to make explosives)

പലപ്പോഴും ആളുകൾ വളരെ തമാശയായി ഗൂഗിളിൽ ബോംബ് നിർമ്മാണം പോലുള്ള സെൻസിറ്റീവ് വിഷയങ്ങൾ തിരയാറുണ്ട്.  അന്വേഷണത്തിൽ നിങ്ങൾ ഇങ്ങനെ ചെയ്തതായി കണ്ടെത്തിയാൽ ഇത് രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ നിങ്ങൾക്ക് ജയിലിൽ പോകേണ്ടി വന്നേക്കാം.

Also Read: ശ്രാവണ മാസത്തിൽ നോൺ വെജ് എന്തുകൊണ്ട് കഴിച്ചുകൂടാ? അറിയാം ഇതിന് പിന്നിലെ കാരണം!

 

തീവ്രവാദ പ്രവർത്തനങ്ങളെക്കുറിച്ച് (about terrorist activities)

തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളും ഉള്ളടക്കങ്ങളും നിങ്ങൾ ഗൂഗിളിൽ തിരയുന്നത് ജയിൽ വാസത്തിനുള്ള വഴി ഒരുക്കും.  ആരെങ്കിലും ഇത്തരം കാര്യങ്ങൾ തിരയുന്നുണ്ടോയെന്ന്  ഗവൺമെന്റ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.  അതുകൊണ്ടുതന്നെ അറിയാതെ പോലും ഒരാൾ ഗൂഗിളിൽ ഇതിനെ കുറിച്ച് തിരഞ്ഞാൽ അയാൾക്ക് ജയിലിൽ പോകേണ്ടി വരുമെന്ന കാര്യത്തിൽ സംശയമില്ല.

Also Read: Viral Video: സിന്ദൂരം അണിയിക്കുന്നതിനിടയിൽ വരൻ ഒപ്പിച്ചു ഉഗ്രൻ പണി, നാണിച്ച് മുഖം ചുവന്ന് വധു..! വീഡിയോ വൈറൽ

നിയന്ത്രിത മേഖലയെ കുറിച്ചുള്ള വിവരങ്ങൾ (About restricted space)

ഇന്ത്യയിലെ നിരോധിത സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ നിങ്ങൾ നിരന്തരം ശ്രമിക്കുകയാണെങ്കിൽ ഇത് നിങ്ങൾക്കെതിരെ ചില നിയമനടപടികൾ സ്വീകരിക്കാനുള്ള കാരണമായേക്കും. സർക്കാർ ഇത്തരം തിരയലുകൾ സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ട്.  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News