ശമ്പള കുടിശ്ശിക തീർക്കാൻ 50 കോടി രൂപ നൽകാൻ കഴിയാത്ത സർക്കാർ എങ്ങനെയാണ് കെ-റെയിൽ പദ്ധതിക്കായി ഒരു ലക്ഷം കോടി രൂപ മുടക്കുന്നതെന്നും കേന്ദ്രമന്ത്രി ചോദിച്ചു.
കോടതി വിധിയുടെ പശ്ചാത്തലത്തിൽ തുടർനടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെടുന്ന കുറിപ്പോടെ അഡ്വക്കറ്റ് ജനറൽ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതി ഉത്തരവിന്റെ പകർപ്പ് കൈമാറി. ഇതിന് പിന്നാലെ ചീഫ് സെക്രട്ടറി ഡയസ്നോൺ പ്രഖ്യാപിച്ച് ഉത്തരവിറക്കുകയായിരുന്നു.
പല കള്ളങ്ങള്‍ പറഞ്ഞത് കൊണ്ട് ദിവസവും പുതിയ കള്ളങ്ങൾ പറയേണ്ട സ്ഥിതിയിലാണ് സര്‍ക്കാര്‍. മുഖ്യമന്ത്രി ഇപ്പോഴും വായിക്കുന്നത് ആറു മാസം മുന്‍പ് കെ- റെയില്‍ കൊടുത്ത നോട്ടാണ്. അതില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ ഇപ്പോള്‍ മാറിയിട്ടുണ്ട്.
തീരപ്രദേശത്ത് സാമുദായിക രാഷ്ട്രീയ പാർട്ടികളുടെ സ്വാധീനം വർധിച്ചു വരികയാണ്. ശബരിമല സംബന്ധിച്ച സർക്കാർ നിലപാട് ഹിന്ദു സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിൽ വേണ്ടത്ര വിജയിക്കാതിരുന്നത് കൊണ്ട് ബി.ജെ.പി രാഷ്ട്രീയ നേട്ടമുണ്ടാക്കിയിട്ടുണ്ട്.
സൗദി അറേബ്യയിലെ ജയിലുകളിൽ കഴിയുന്ന മലയാളികളുടെ കണക്കില്ലാതെ പ്രവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന നോർക്കയും പ്രവാസികാര്യ വകുപ്പും. കുടിയേറ്റ നിയമങ്ങൾ പാലിക്കാത്തതും കൃത്യമായി രജിസ്ട്രേഷൻ നടത്താത്തുമാണ് കണക്കുകൾ ലഭ്യമാകാത്തതിന് കാരണമെന്ന് അധികൃതര്‍ പറയുന്നു.
ആശുപത്രികള്‍ക്ക് കീഴിലുള്ള ഫാര്‍മസികളിലും കൃത്യമായ ഇടവേളകളില്‍ പര്‍ച്ചേസ് കമ്മിറ്റികള്‍ കൂടി സൂപ്രണ്ടുമാര്‍ അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
ക്യാന്‍സര്‍ ചികിത്സയുടെ ഭാഗമായി സ്റ്റേറ്റ് ക്യാന്‍സര്‍ കണ്ട്രോള് സ്റ്റാറ്റര്‍ജിയെന്ന പദ്ധതി ആരംഭിക്കും. ഇതിലൂടെ ക്യാന്‍സര്‍ പ്രതിരോധം സംബന്ധിച്ച് സമൂഹത്തിന് അവബോധം നല്‍കുന്നതിനും സര്‍ക്കാര്‍ ആശുപത്രികളില്‍ ക്യാന്‍സര്‍ ചികിത്സയ്ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിനും ഉള്ള പദ്ധതികൾ ആരംഭിക്കും.
രണ്ട് പുതിയ ഐടി പാർക്കുകളും ഐടി ഇടനാഴിയും വലിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും. ഐടി പാർക്കുകളുടെ വികസനവും ഐടി കയറ്റുമതി വർദ്ധിപ്പിക്കുമെന്ന പ്രഖ്യാപനവും തൊഴിൽ മേഖലയ്ക്ക് ഊർജ്ജമാകും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.