പൂച്ചകളുടെ രസകരമായ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ മിക്കവാറും കാണാറുള്ളതാണ്. ഇവ വളരെ വേഗത്തിലാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.മൃഗങ്ങളുടെ വീഡിയോകൾ മാത്രം പങ്കുവയ്ക്കുന്നതിനായി നിരവധി സോഷ്യൽ മീഡിയ പേജുകളും ഉണ്ട്. പൂച്ചകൾ വളരെ കുസൃതി നിറഞ്ഞ മൃഗങ്ങളാണ്. ഇവയുടെ ഓരോ പ്വർത്തികളും എക്സ്പ്രഷനുകളും കാണാൻ രസമാണ്. അത്തരത്തിൽ Buitengebieden എന്ന പേരിലുള്ള ഒരു ട്വിറ്റർ അക്കൗണ്ടിൽ പങ്കുവച്ച വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.
മനുഷ്യരുമായി പെട്ടെന്ന് അടുക്കുന്ന മൃഗങ്ങളുടെ കൂട്ടത്തിൽ പെടുന്ന ഒന്നാണ് പൂച്ചകൾ. പലരും ഇവയെ വീട്ടിൽ വളർത്താറുണ്ട്. കൂടുതലും വളർത്തു പൂച്ചകളുടെ വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മനുഷ്യനുമായി ഏകദേശം 9,500-ഓളം വർഷത്തെ ബന്ധമുണ്ട് ഇവയ്ക്ക് എന്നാണ് പറയപ്പെടുന്നത്. മനുഷ്യർക്ക് കേൾക്കാവുന്നതിലും വളരെ ഉയർന്ന ആവൃത്തിയിലുള്ള ശബ്ദങ്ങൾ ഇവയ്ക്ക് കേൾക്കാൻ സാധിക്കും. സാമാന്യബുദ്ധി പ്രകടിപ്പിക്കുന്ന മൃഗമാണ് പൂച്ചകൾ. ഇവയെ ലളിതമായ ആജ്ഞകൾ അനുസരിക്കുന്ന രീതിയിൽ പരിശീലിപ്പിച്ചെടുക്കാൻ സാധിക്കും.
Also Read: Viral Video: ഏ... ഇത് ഞാനാണോ; കണ്ണാടിയിൽ നോക്കിയ പൂച്ചയുടെ റിയാക്ഷൻ വൈറലാകുന്നു
അത്തരത്തിൽ ഒരു പൂച്ച ചെയ്യുന്ന കാര്യമാണ് ഇവിടെ ശ്രദ്ധ നേടുന്നത്. പലവിധ പ്രവർത്തികളും ഇവ ചെയ്യുന്നത് നമ്മൾ കണ്ടിട്ടുള്ളതാണ്. എന്നാൽ മൺപാത്രം നിർമ്മിക്കുന്ന പൂച്ചയെ കണ്ടിട്ടുണ്ടോ? അങ്ങനൊരു സംഭവം അധികമാരും കണ്ടിരിക്കാൻ വഴിയില്ല. എന്നാൽ ആ ഒരു വീഡിയോ ആണ് ഇവിടെ കൊടുത്തിരിക്കുന്നത്. ഒരാൾ മൺപാത്രം ഉണ്ടാക്കി കൊണ്ടിരിക്കുന്നിടത്തുന്നാണ് വീഡിയോ തുടങ്ങുന്നത്. അതിന്റെ തൊട്ടടുത്തായി പൂച്ചയും ഇരിപ്പുണ്ട്.
Pawtery.. pic.twitter.com/759QITIulR
— Buitengebieden (@buitengebieden) March 31, 2023
ആ മനുഷ്യൻ മൺപാത്രം ഉണ്ടാക്കുന്നത് കണ്ടപ്പോൾ പൂച്ചയ്ക്കും ഒരാഗ്രഹം തോന്നിക്കാണും. ഏതായാലും ഉടനെ പൂച്ച തന്റെ കൈ കൊണ്ട് കറങ്ങിക്കൊണ്ടിരിക്കുന്ന ആ മൺപാത്രത്തിൽ തൊട്ടു. അതിനിടെ കൈ ആ ചക്രത്തിലും കൊള്ളുന്നുണ്ട്. ചക്രത്തിൽ കൊള്ളുമ്പോൾ പൂച്ച പതിയെ കൈ വലിക്കുന്നതും കാണാം. പിന്നീട് വീണ്ടും മൺപാത്ര നിർമ്മാണത്തിലേക്ക് തിരിയുന്നു. വളരെ കൊതുകത്തോടെയാണ് പൂച്ച മൺപാത്ര നിർമ്മാണത്തിൽ ഏർപ്പെടുന്നത്.
19 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോ ഇതിനോടകം 441k ആളുകൾ കണ്ടുകഴിഞ്ഞു. 21.7k ആളുകൾ ലൈക്കും നിരവധി പേർ കമന്റും റീട്വീറ്റും ചെയ്തിട്ടുണ്ട് ഈ വീഡിയോ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...