Australia Travel Restrictions : കോവിഡ് 19: നവംബർ മാസം മുതൽ ഓസ്‌ട്രേലിയയിലെ യാത്ര വിലക്കുകളിൽ ഇളവുകൾ

കോവിഡ് പശ്ചാത്തലത്തിൽ ആഗോളതലത്തിൽ ഏറ്റവും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ രാജ്യങ്ങളിൽ ഒന്നായിരുന്നു ഓസ്ട്രേലിയ.

Written by - Zee Malayalam News Desk | Last Updated : Oct 1, 2021, 12:18 PM IST
  • 18 മാസം നീണ്ട് നിന്ന് യാത്രാവിലക്കുകൾക്കാണ് ഇളവുകൾ നൽകുമെന്ന് പ്രധാനമന്ത്രി വെള്ളിയാഴ്ച അറിയിച്ചിരിക്കുന്നത്.
  • കോവിഡ് പശ്ചാത്തലത്തിൽ ആഗോളതലത്തിൽ ഏറ്റവും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ രാജ്യങ്ങളിൽ ഒന്നായിരുന്നു ഓസ്ട്രേലിയ.
  • ഇളവുകളുടെ ഭാഗമായി ഓസ്ട്രെലിയയിലെ 8 സംസ്ഥാങ്ങളിലും മറ്റ് പ്രദേശങ്ങളിലും ഹോം ക്വാറന്റൈൻ സൗകര്യങ്ങൾ ഒരുക്കും.
  • ഈ സൗകര്യങ്ങൾ പൂർത്തിയാകുന്നതിന് അടിസ്ഥാനത്തിലായിരിക്കും ഓരോ പ്രദേശങ്ങളിലെയും ആളുകൾക്ക് വിദേശ യാത്രയ്ക്ക് അനുമതി നൽകുക.
Australia Travel Restrictions : കോവിഡ് 19: നവംബർ മാസം മുതൽ ഓസ്‌ട്രേലിയയിലെ യാത്ര വിലക്കുകളിൽ ഇളവുകൾ

Sydney: ഓസ്‌ട്രേലിയിൽ (Australia) ഏർപ്പെടുത്തിയിരിക്കുന്ന യാത്ര വിലക്കുകൾക്ക് (Travel Restrictions) നവംബർ മാസം മുതൽ ഇളവുകൾ നൽകുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ (Prime Minister Scott Morrison) അറിയിച്ചു. 18 മാസം നീണ്ട് നിന്ന് യാത്രാവിലക്കുകൾക്കാണ് ഇളവുകൾ നൽകുമെന്ന് പ്രധാനമന്ത്രി വെള്ളിയാഴ്ച അറിയിച്ചിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ ആഗോളതലത്തിൽ ഏറ്റവും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ രാജ്യങ്ങളിൽ ഒന്നായിരുന്നു ഓസ്ട്രേലിയ.

ഇളവുകളുടെ ഭാഗമായി ഓസ്ട്രെലിയയിലെ 8 സംസ്ഥാങ്ങളിലും മറ്റ് പ്രദേശങ്ങളിലും ഹോം ക്വാറന്റൈൻ സൗകര്യങ്ങൾ ഒരുക്കും. ഈ സൗകര്യങ്ങൾ പൂർത്തിയാകുന്നതിന് അടിസ്ഥാനത്തിലായിരിക്കും ഓരോ പ്രദേശങ്ങളിലെയും ആളുകൾക്ക് വിദേശ യാത്രയ്ക്ക് അനുമതി നൽകുക. അതിനാൽ തന്നെ ചില പ്രദേശങ്ങളിലെ ആളുകൾക്ക് ഉടൻ തന്നെ വിദേശ യാത്രയ്ക്കുള്ള അനുമതി ലഭിക്കുമെന്നും മോറിസോൺ പറഞ്ഞു.

ALSO READ: Pakistan: പാകിസ്ഥാനിൽ കുട്ടികൾക്കെതിരായ ലൈം​ഗികാതിക്രമങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്

ഇളവുകളുടെ ആദ്യഘട്ടത്തിൽ ഓസ്‌ട്രേലിയയിലെ പൗരന്മാർക്കും സ്ഥിര തമസക്കാർക്കും വിദേശ യാത്രകൾ ചെയ്യാനുള്ള അനുമതിയാണ് നൽകുക. തുടർന്ന് വിദേശികൾക്ക് ഓസ്‌ട്രേലിയയിലേക്ക് പ്രവേശിക്കാനുള്ള അനുമതിയും നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ALSO READ: Volcano Eruption : അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് 9 ദിവസങ്ങൾക്ക് ശേഷം ലാവാ കടലിലെത്തി; വിഷവാതകങ്ങൾ പുറത്ത് വിടുമെന്ന് ആശങ്ക

ജനങ്ങളുടെ ജീവൻ ഞങ്ങൾ രക്ഷിച്ചു, ഇനി അവരുടെ ജീവിതം തിരിച്ച് കൊടുക്കാനുള്ള സമയമാണെന്ന് പ്രധാനമന്ത്രി മോറിസോൺ മാധ്യമങ്ങളോട് പറഞ്ഞു. മാർച്ച് 2020 നാണ് ഓസ്‌ട്രേലിയ അന്തരാഷ്ട്ര യാത്ര വിലക്കുകൾ ഏർപ്പെടുത്തിയത്. അതിന്ശേഷം അത്യവശ്യക്കാരെ മാത്രമേ വിദേശത്ത് നിന്ന് ഓസ്‌ട്രേലിയയിൽ പ്രവേശിക്കാൻ അനുവദിച്ചിരുന്നുള്ളൂ.

ALSO READ: Afghan judges: അഫ്​ഗാനിൽ ജയിൽ മോചിതരായവർ വനിതാ ജഡ്ജിമാരെ വേട്ടയാടുന്നതായി റിപ്പോർട്ട്

അതെസമയം ഓസ്‌ട്രേലിയൻ പൗരന്മാരെയും സ്ഥിര താമസക്കാരെയും വിദേശ രാജ്യങ്ങളിൽ നിന്ന് തിരിച്ച് ഓസ്‌ട്രേലിയയിലേക്ക് കടക്കാൻ അനുമതി നൽകിയിരുന്നു. ഇവർക്ക് 14 ദിവത്തേക്ക് സ്വന്തം ചിലവിൽ നിർബന്ധിത ക്വാറന്റൈനും ഏർപ്പെടുത്തിയിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News