ലണ്ടൻ: British PM: അടുത്ത ആഴ്ച മുതൽ ബ്രിട്ടനിൽ കോവിഡ് നിയന്ത്രണങ്ങൾ നിർത്തലാക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ (British PM). ഇതിന്റെ അടിസ്ഥാനത്തിൽ വ്യാഴം മുതൽ മാസ്ക് ധരിക്കേണ്ട ആവശ്യമില്ല അതുപോലെ ക്ലബുകളിലും ബാറുകളിലും കയറാൻ കോവിഡ് (Covid19) പാസും ആവശ്യമില്ല.
അതുപോലെ ഇനി വീട്ടിലിരുന്ന് ജോലിചെയ്യുന്ന സംവിധാനവും ആവശ്യമില്ലയെന്ന് പറഞ്ഞ പ്രധാനമന്ത്രി (Boris Johnson) മഹാമാരി ഒടുങ്ങിയിട്ടില്ലെന്നും ജാഗ്രത തുടരണമെന്നും അറിയിച്ചിട്ടുണ്ട്.
Also Read: Omicron Death| ആദ്യത്തെ ഒമിക്രോൺ മരണം ബ്രിട്ടനിൽ, സ്ഥിരീകരിച്ച് പ്രധാനമന്ത്രി
ഒമിക്രോൺ (Omicron) മൂലമുള്ള കോവിഡ് നിരക്ക് ഉയർന്ന നിലയിലെത്തിയതായി വിദഗ്‌ധർ വിലയിരുത്തിയിരുന്നു ഇത് ചൂണ്ടികാട്ടിയിരുന്നു ബോറിസ് ജോൺസന്റെ ഈ പ്രഖ്യാപനം. ഇതിനിടയിൽ ൬൦ വയസിന് മുകളിലുളള ൯൦ ശതമാനം പേർക്കും ബൂസ്റ്റർ ഡോസ് നൽകിയിട്ടുണ്ട്. ഇതുവരെ ഏതാണ്ട് 3.6 കോടി ബൂസ്റ്റർ ഡോസുകളാണ് വിതരണം ചെയ്തിരിക്കുന്നത്.
Also Read: Viral Video: പറക്കുന്ന മാനിനെ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?
ഐസൊലേഷൻ ചട്ടങ്ങൾ കുറച്ചുകൂടി സമയം തുടരുമെന്നും എങ്കിലും മാർച്ചിനപ്പുറം നീങ്ങില്ലയെന്നും കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നത് അവസാനിപ്പിക്കുമെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...