ലോകവ്യാപകമായി പടരുന്ന കൊറോണ വൈറസ് വര്‍ഷങ്ങളായി വവ്വാലുകളില്‍ പടര്‍ന്നിരുന്നു എന്ന കണ്ടെത്തലുമായി ഗവേഷകര്‍.
ആരാലും ശ്രദ്ധിക്കപ്പെടാതെ വര്‍ഷങ്ങളായി ഇവ വവ്വാലുകളില്‍ പടരുകയായിരുന്നു. പെന്‍സില്‍വാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് കണ്ടെത്തലിനു പിന്നില്‍. മനുഷ്യന് അപകടകരമാകുന്ന ഏതൊക്കെ വൈറസുകളാണ് നിലവിലുള്ളതെന്ന് മുന്‍കൂട്ടി കണ്ടെത്താന്‍ പ്രയാസകരമാണെന്ന് ഈ കണ്ടെത്തലിലൂടെ തെളിഞ്ഞതായി ഗവേഷകര്‍ പറയുന്നു.
ഇന്ത്യയില്‍ ഇതാദ്യം; കൊറോണ അമ്മയില്‍ നിന്നും ഗര്‍ഭസ്ഥ ശിശുവിലേക്ക്...
ഇത്തരമൊരു സാഹചര്യത്തില്‍, ഇത്തരം വിഷയങ്ങള്‍ നിരീക്ഷിക്കാനുള്ള സംവിധാനം ഉടന്‍ ഒരുക്കേണ്ടത് ആവശ്യമാണെന്നും അവര്‍ വ്യക്തമാക്കി. ഹോഴ്സ്ഷൂ വവ്വാലുകളാണ് കൊറോണ വൈറസി(Corona Virus)ന്റെ ഏറ്റവും വലിയ സംരംഭകേന്ദ്രമെന്നും പഠനം വ്യക്തമാക്കുന്നു.
ഭാവിയില്‍ പടരാന്‍ സാധ്യതയുള്ള വൈറസുകള്‍ ഇനിയും മൃഗങ്ങളിലുണ്ടാകാം. അതുക്കൊണ്ട് തന്നെ അത് കണ്ടെത്തേണ്ടതും ആവശ്യമാണ്. രോഗാണുവാഹകരായ മൃഗങ്ങളില്‍നിന്നു മനുഷ്യരെ അകറ്റിനിര്‍ത്തി ഭാവിയില്‍ ഇത് പ്രയോജനപ്പെടും. വവ്വാലുകളില്‍ കാണപ്പെടുന്ന മറ്റ് ചില വൈറസുകളും മനുഷ്യരിലേക്ക് പടരാന്‍ സാധ്യതയുള്ളതായാണ് റിപ്പോര്‍ട്ട്.
കൊറോണ വൈറസ് ഹൃദയത്തെയും ഗുരുതരമായി ബാധിക്കുന്നു -പഠനം
ഈനാംപേച്ചികള്‍ കൊറോണയുടെ പ്രഭവകേന്ദ്രമല്ലെന്ന വിലയിരുത്തലിലാണ് ഗവേഷകരെങ്കിലും ഈ സസ്തിനികള്‍ ചിലപ്പോള്‍ കൊറോണ വൈറസ് വാഹകരായിട്ടുണ്ടാകാ൦. ചൈന (China) വുഹാനി(Wuhan)ലെ ലാബില്‍ നിന്നുമാണ് COVID 19 മഹാമാരി ഉത്ഭാവമെടുത്തതെന്ന യുഎസിന്റെ ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് പുതിയ പഠന റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.