Nobel Prize in Economics 2024: 'രാജ്യത്തിൻ്റെ സാമ്പത്തിക അഭിവൃദ്ധിയിൽ സ്ഥാപനങ്ങളുടെ പങ്ക്'; സാമ്പത്തിക ശാസ്ത്ര നൊബേല്‍ 3 പേർക്ക്

2024ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ സമ്മാനം 3 പേർക്ക്. ഡാരൻ എയ്സ്മൊഗ്‍ലു, സൈമൺ ജോൺസൺ, ജെയിംസ് എ.റോബിൻസൺ എന്നിവർക്കാണ് പുരസ്കാരം. ദ് റോയൽ സ്വീഡിഷ് അക്കാഡമി ഓഫ് സയൻസസ് ആണ് സാമ്പത്തിക നൊബേൽ പുരസ്കാരം പ്രഖ്യാപിക്കുന്നത്. 2023ൽ ഹാർവഡ് സർവകലാശാലയിലെ പ്രഫ. ക്ലോഡിയ ഗോൾഡിൻ ആയിരുന്നു സാമ്പത്തിക നൊബേൽ ജേതാവ്. ഒരു രാജ്യത്തിൻ്റെ അഭിവൃദ്ധി നിർണ്ണയിക്കുന്നതിൽ സാമൂഹിക സ്ഥാപനങ്ങളുടെ പങ്കിനെക്കുറിച്ചുള്ള കണ്ടെത്തലുകൾക്കാണ് പുരസ്കാരം

Written by - Zee Malayalam News Desk | Last Updated : Oct 14, 2024, 06:33 PM IST
  • ദ് റോയൽ സ്വീഡിഷ് അക്കാഡമി ഓഫ് സയൻസസ് ആണ് സാമ്പത്തിക നൊബേൽ പുരസ്കാരം പ്രഖ്യാപിക്കുന്നത്.
  • 2023ൽ ഹാർവഡ് സർവകലാശാലയിലെ പ്രഫ. ക്ലോഡിയ ഗോൾഡിൻ ആയിരുന്നു സാമ്പത്തിക നൊബേൽ ജേതാവ്.
Nobel Prize in Economics 2024: 'രാജ്യത്തിൻ്റെ സാമ്പത്തിക അഭിവൃദ്ധിയിൽ സ്ഥാപനങ്ങളുടെ പങ്ക്'; സാമ്പത്തിക ശാസ്ത്ര നൊബേല്‍ 3 പേർക്ക്

സ്റ്റോക്കോം: 2024ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ സമ്മാനം 3 പേർക്ക്. ഡാരൻ എയ്സ്മൊഗ്‍ലു, സൈമൺ ജോൺസൺ, ജെയിംസ് എ.റോബിൻസൺ എന്നിവർക്കാണ് പുരസ്കാരം. ദ് റോയൽ സ്വീഡിഷ് അക്കാഡമി ഓഫ് സയൻസസ് ആണ് സാമ്പത്തിക നൊബേൽ പുരസ്കാരം പ്രഖ്യാപിക്കുന്നത്. 2023ൽ ഹാർവഡ് സർവകലാശാലയിലെ പ്രഫ. ക്ലോഡിയ ഗോൾഡിൻ ആയിരുന്നു സാമ്പത്തിക നൊബേൽ ജേതാവ്. ഒരു രാജ്യത്തിൻ്റെ അഭിവൃദ്ധി നിർണ്ണയിക്കുന്നതിൽ സാമൂഹിക സ്ഥാപനങ്ങളുടെ പങ്കിനെക്കുറിച്ചുള്ള കണ്ടെത്തലുകൾക്കാണ് പുരസ്കാരം

ടർക്കിഷ്-അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനായ ഡാരൻ അസമോഗ്‍ലുവും ബ്രിട്ടിഷ് വംശജൻ പ്രഫ. സൈമൺ ജോൺസണും അമേരിക്കയിലെ മാസച്യൂസറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സാമ്പത്തിക ശാസ്ത്ര വിദഗ്ദരാണ്. യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോയിലെ പ്രഫസറാണ് ജെയിംസ് എ. റോബിൻസൺ. 

Trending News