Covid19 Travel Red List: ഇന്ത്യയെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി UK, യാത്രാ വിലക്ക് വെള്ളിയാഴ്ച മുതൽ

ഇതോടെ ഇന്ത്യയിലേക്കുള്ള എല്ലാ യാത്രകളും വിലക്കുകയും ഇന്ത്യയിൽ നിന്നും മടങ്ങിയെത്തുന്ന ബ്രിട്ടീഷ് പൗരന്മാർക്ക് നിർബന്ധിത ക്വാറന്റീനും ആക്കിയിട്ടുണ്ട്.    

Written by - Zee Malayalam News Desk | Last Updated : Apr 20, 2021, 10:17 AM IST
  • ഇന്ത്യയെ കൊവിഡ് യാത്രാവിലക്കുള്ള രാജ്യങ്ങളുടെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി ബ്രിട്ടൻ.
  • ഇന്ത്യയിൽ നിന്നും തിരിച്ചെത്തുന്നവർക്ക് പത്ത് ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ നിർബന്ധം.
  • റെഡ് ലിസ്റ്റിൽ യുകെ ഉൾപ്പെടുത്തിയത് ഇന്ത്യയെ മാത്രമല്ല പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമുണ്ട്.
Covid19 Travel Red List: ഇന്ത്യയെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി UK, യാത്രാ വിലക്ക് വെള്ളിയാഴ്ച മുതൽ

ലണ്ടൻ: ഇന്ത്യയിൽ കൊവിഡ് രൂക്ഷമായി വ്യാപിക്കുന്ന ഈ സാഹചര്യത്തിൽ യാത്രാവിലക്കുള്ള രാജ്യങ്ങളുടെ റെഡ് ലിസ്റ്റിൽ ഇന്ത്യയേയും ഉൾപ്പെടുത്തി ബ്രിട്ടൻ.  ഇതോടെ ഇന്ത്യയിലേക്കുള്ള എല്ലാ യാത്രകളും വിലക്കുകയും ഇന്ത്യയിൽ നിന്നും മടങ്ങിയെത്തുന്ന ബ്രിട്ടീഷ് പൗരന്മാർക്ക് നിർബന്ധിത ക്വാറന്റീനും ആക്കിയിട്ടുണ്ട്.  

ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ നിന്നും തിരിച്ചെത്തുന്നവർക്ക് പത്ത് ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാക്കിയിട്ടുണ്ട്.  യാത്രാവിലക്ക്  വെള്ളിയാഴ്ച്ച മുതലാണ് ആരംഭിക്കുന്നത്.   റെഡ് ലിസ്റ്റിൽ യുകെ ഉൾപ്പെടുത്തിയത് ഇന്ത്യയെ മാത്രമല്ല പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമുണ്ട്. 

Also Read: Covid 19: കൊവിഡ് ബാധിക്കുന്നവരിൽ രക്തം കട്ടപിടിക്കാനും സാധ്യത - വാക്സിൻ മൂലം രക്തം കട്ടപിടിക്കുന്ന അവസ്ഥയേക്കാൾ അതീവ ​ഗുരുതരം

ഇന്ത്യയിലെ കോവിഡ് (Covid19) വകഭേദത്തിന്റെ വ്യാപനം കണക്കിലെടുത്തുകൊണ്ടാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് യുകെ ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് അറിയിച്ചു. ഇന്ത്യയിൽ നിന്നുള്ള കൊറോണ വകഭേദം യുകെയിൽ കണ്ടെത്തിയവരുടെ എണ്ണം 103 ആയിട്ടുണ്ടെന്നും ഈ സാഹചര്യത്തിലാണ് നിയന്ത്രണമേർപ്പെടുത്തിയതെന്നും യുകെ ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് വ്യക്തമാക്കി.  

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണിന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കിയതിന് മണിക്കൂറുകൾക്കുള്ളിലാണ് ഇന്ത്യയെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത്.  ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സന്ദർശനം മാറ്റിവെച്ചത്.  ഈ മാസം 5 ദിവസത്തേക്കാണ്  ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യ സന്ദർശിക്കാൻ തീരുമാനിച്ചിരുന്നത്.  

Also Read: Night Curfew in Kerala: സംസ്ഥാനത്ത് ഇന്നുമുതൽ രാത്രികാല കർഫ്യു

കൊവിഡ് വ്യാപിക്കുന്ന ഈ സാഹചര്യത്തിൽ ഈ മാസം അവസാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബോറിസ് ജോണ്‍സണും ഫോണിലൂടെ സംസാരിക്കുമെന്നുമാണ് യുകെ-ഇന്ത്യ സര്‍ക്കാരിന്റെ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നത്.  ഇത് രണ്ടാം തവണയാണ് ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദർശനം മാറ്റിവയ്ക്കുന്നത്.   

ഇന്ത്യയെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയതോടെ യുകെ, ഐറിഷ്  പാസ് പോർട്ട് ഇല്ലാത്തവർക്ക് ബ്രിട്ടനിൽ പ്രവേശനാനുമതിയില്ല. മാത്രമല്ല പത്ത് ദിവസത്തിനിടയിൽ ഇന്ത്യയിൽ സന്ദർശനം നടത്തിയവർക്കും ബ്രിട്ടനിൽ പ്രവേശനാനുമതി ലഭിക്കില്ലയെന്നാണ് റിപ്പോർട്ട്. 

കഴിഞ്ഞ ദിവസങ്ങളിലായി ഇന്ത്യയിലെ പ്രതിദിന കോവിഡ് കണക്കുകൾ രണ്ട് ലക്ഷത്തിന് മുകളിലാണ്. കഴിഞ്ഞ ദിവസം പുറത്തു വന്ന കണക്കുകൾ പ്രകാരം രാജ്യത്ത് രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം 2,73,810 ആണ്. ഇതോടെ ഇന്ത്യയിൽ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 1.50 കോടിക്ക് മുകളിലായിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News