Viral Video: എന്നെ അടിച്ചിട്ട് നീ കരയുന്നോ? അത് കൊള്ളാല്ലോ...പൂച്ചയെ അടിച്ച ശേഷമുള്ള കുട്ടിയുടെ കരച്ചിൽ വൈറൽ

പൂച്ചയെ കണ്ടിട്ടുള്ള കൗതുകം കൊണ്ട് ചിലപ്പോൾ അതിനെ തൊടാൻ ശ്രമിക്കുന്നതാകാം. അല്ലെങ്കിൽ അതിന് അടിക്കുന്നതാകാം. എന്തായാലും പൂച്ചയെ തൊട്ടതിന് ശേഷം കുട്ടി ഒറ്റ കരച്ചിൽ ആയിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jul 2, 2022, 11:20 AM IST
  • തന്നെ അടിച്ചിട്ട് എന്തിനാണ് ഈ കുട്ടി ഇങ്ങനെ കരയുന്നത് എന്ന രീതിയിലാണ് പൂച്ചയുടെ ഭാവം.
  • എട്ട് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നതാണ്.
  • Yog എന്ന ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോ ആണിത്.
Viral Video: എന്നെ അടിച്ചിട്ട് നീ കരയുന്നോ? അത് കൊള്ളാല്ലോ...പൂച്ചയെ അടിച്ച ശേഷമുള്ള കുട്ടിയുടെ കരച്ചിൽ വൈറൽ

വീട്ടിലെ കുട്ടികളും അവിടുത്തെ വളർത്ത് മൃ​ഗങ്ങളും തമ്മിൽ പലപ്പോഴും വളരെ നല്ലൊരു സൗഹൃദം ഉണ്ടാകാറുണ്ട്. ചെറിയ കുട്ടികളുടെ കൂടെ കളിക്കാനും അവർക്ക് എപ്പോഴും കൂട്ടായിട്ട് നടക്കാനും ഒക്കെ ഈ വളർത്ത് മൃ​ഗങ്ങൾ എപ്പോഴുമുണ്ടാകാറുണ്ട്. നല്ലൊരു ബോണ്ടിം​ഗ് പലപ്പോഴും ഇവർ തമ്മിൽ ഉണ്ടാകും. അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 

ഒരു കുട്ടിയും പൂച്ചയും തമ്മിലുള്ള വീഡിയോ ആണിത്. ഒരു സോഫയിൽ വെറുതെ ഇരിക്കുന്ന പൂച്ചയെ ഈ കുട്ടി അടിക്കുകയോ തൊടുകയോ എന്തോ എന്ന് ചെയ്യുകയാണ്. പൂച്ചയെ കണ്ടിട്ടുള്ള കൗതുകം കൊണ്ട് ചിലപ്പോൾ അതിനെ തൊടാൻ ശ്രമിക്കുന്നതാകാം. അല്ലെങ്കിൽ അതിന് അടിക്കുന്നതാകാം. എന്തായാലും പൂച്ചയെ തൊട്ടതിന് ശേഷം കുട്ടി ഒറ്റ കരച്ചിൽ ആയിരുന്നു. എന്തിനാണ് കുട്ടി കരയുന്നത് ആർക്കും വ്യക്തമാകുന്നില്ല. 

 

Also Read: Viral Video: ​ഗതികെട്ടാൽ പിന്നെ പുല്ല് തിന്നുകയല്ലേ നിവർത്തിയുള്ളൂ... വൈറലായി നായകളുടെ വീഡിയോ

അതേസമയം കുട്ടി കരയുന്നത് കണ്ടുള്ള പൂച്ചയുടെ ഇരിപ്പ് കാണുന്നവരിൽ ചെറിയ ചിരി ഉണ്ടാക്കും. തന്നെ അടിച്ചിട്ട് എന്തിനാണ് ഈ കുട്ടി ഇങ്ങനെ കരയുന്നത് എന്ന രീതിയിലാണ് പൂച്ചയുടെ ഭാവം. എട്ട് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നതാണ്. Yog എന്ന ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോ ആണിത്. മുപ്പത്തിലായിരത്തിലധികം ആളുകൾ വീഡിയോ കണ്ടിട്ടുണ്ട്. നിരവധി പേർ ലൈക്കും കമന്റ്സും ചെയ്തിട്ടുണ്ട്. 

Viral Video: ഭക്ഷണം വെച്ചാൽ ഇതല്ല ഇതിനപ്പുറത്തെ കളിയും ഞാൻ ജയിക്കും; വൈറൽ വീഡിയോ

വളരെ പെട്ടെന്നാണ് മൃ​ഗങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇന്ന് സോഷ്യൽ മീഡിയയിൽ ആളുകൾ ഏറ്റവും കൂടുതൽ കാണുന്നതും മൃ​ഗങ്ങളുടെ രസകരമായ വീഡിയോകളാണ്. വളരെ കൗതുകം നിറഞ്ഞ വീഡിയോകൾ കാണാൻ ആളുകൾ എപ്പോഴും ഇഷ്ടമാണ്. പ്രത്യേകിച്ച് മൃ​ഗങ്ങളുടെ കുസൃതി നിറഞ്ഞ വിഡിയോകൾ. അതിൽ തന്നെ വീട്ടിൽ വളർത്തുന്ന നായകളുടെ വീഡിയോ വേ​ഗം വൈറലാകാറുണ്ട്. നായകൾ അതിന്റെ ഉടമ പറയുന്നതൊക്കെ അനുസരിക്കുകയും അവർ പഠിപ്പിക്കുന്നതൊക്കെ വേ​ഗം പഠിച്ചെടുക്കുകയും ചെയ്യാറുണ്ട്. 

അത്തരത്തിൽ ഒരു നായയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ ഉടമയ്ക്കൊപ്പം ടിക് ടാക് ടോ എന്ന ​ഗെയിം കളിക്കുകയാണ് നായ. നായ എങ്ങനെ ഇത് കളിക്കുന്നുവെന്ന് അത്ഭുതം തോന്നുന്നുണ്ടാകും അല്ലേ? അത്ഭുതപ്പെടേണ്ട, ടിക് ടാക് ടോയുടെ കളത്തിൽ എല്ലാം നായയ്ക്ക് കഴിക്കാനുള്ള ഭക്ഷണം വെച്ച് കൊടുത്തിട്ടാണ് ​ഗെയിം കളിക്കുന്നത്. നായ ഏത് കളത്തിൽ നിന്ന് ഫുഡ് എടുക്കുന്നോ അവിടെ ഉടമ മാർക്ക് ചെയ്യും. അതിന് ശേഷം ഉടമ കളിക്കും. 

അങ്ങനെ ​ഗെയിമിന്റെ അവസാനം ആരാണ് വിജയിച്ചതെന്ന് കണ്ടോ? നായ ആണ് ഈ കളിയിൽ ജയിച്ചത്. എങ്ങനെ എന്ന് ചോദിച്ചാൽ അതിന് കൃത്യമായി ഉത്തരം പറയാൻ കഴിയില്ല. ചിലപ്പോൾ നായയുടെ ഉടമ അതിനെ അത്രത്തോളം പരിശീലിപ്പിച്ചിട്ടുണ്ടാകാം. ഏതായാലും സ്മാർട്ട് ആയിട്ടുള്ള ഈ നായയുടെ വീഡിയോ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് സൈബർ ലോകം. Yog എന്ന ട്വിറ്റർ അക്കൗണ്ടിലാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഒരു ലക്ഷത്തിലധികം ആളുകൾ ഈ വീഡിയോ കണ്ടു. 19 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ നിരവധി പേർ ലൈക്കും ചെയ്തിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News