ഓസ്ട്രേലിയ: തന്റെ രോമത്തിന്റെ ഭാരം കാരണം നടക്കാന്‍ പോലും സാധിക്കാതിരുന്ന ഒരു ചെമ്മരിയാടാണ് ഇപ്പോള്‍ താരമായിരിയ്ക്കുന്നത്.
ഓസ്ട്രേലിയയിലെ (Australia) വിക്ടോറിയയ്ക്കു സമീപം ലാൻസ്ഫീൽഡിലെ വനമേഖലയിൽ നിന്ന് ബരാക്ക് (Baarack) എന്ന് പേരുവിളിക്കുന്ന ഈ ചെമ്മരിയാടിനെ കണ്ടെത്തുമ്പോള്‍ ആളുകള്‍ക്ക് അതിശയമായിരുന്നു. ആകാശത്തുനിന്നും പൊഴിഞ്ഞുവീണ മേഘം പോലെ തോന്നിച്ചിരുന്ന ബരാക്കിന്റെ രൂപം കണ്ട് ആളുകള്‍ അമ്പരന്നു.
അത്ഭുതമൃഗത്തെ കണ്ട് ഞെട്ടിയ പ്രദേശവാസികള്‍ അവിടത്തെ വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചു. വനം വകുപ്പ് അധികൃതര്‍ പരിശോധിച്ചപ്പോഴാണ് ആളുകള്‍ കണ്ടു ഞെട്ടിയ അത്ഭുതജീവി ഒരു പാവം ചെമ്മരിയാടാണ് എന്ന് മനസ്സിലായത്.
ദീർഘകാലമായി രോമം മുറിച്ചു നീക്കാത്തതിനാൽ ഒന്നും രണ്ടുമല്ല, 35 കിലോയോളം രോമമാണ് ചെമ്മരിയാടിന്റെ (Sheep) ദേഹത്ത് വളര്‍ന്ന് കുന്നുകൂടിയത്. കൂടാതെ, രോമത്തിന്റെ ഭാരം മൂലം നടക്കാൻ പോലുമാകാത്ത സ്ഥിതിയിലായിരുന്നു പാവം ബരാക്ക്. കൂടാതെ, മുഖത്തെ രോമം വളര്‍ന്ന് കണ്ണുകളും മൂടിയതിനാല്‍ കാഴ്ചയ്ക്കും ബുദ്ധിമുട്ട് നേരിട്ടിരുന്നു. കുറഞ്ഞത് 5 വര്‍ഷം മുന്‍പായിരിയ്ക്കും ബരാക്കിന്റെ രോമം അവസാനമായി മുറിച്ചത് എന്ന് വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
ഏതായാലും കിട്ടിയ ഉടനെ തന്നെ ബരാക്കിന്റെ രോമം വെട്ടാനുള്ള ഏർപ്പാടാണ് വനം വകുപ്പ് അധികൃതര്‍ ആദ്യം ചെയ്തത്. മണിക്കൂറോളം ചെലവിട്ടാണ് ബരാക്കിന്റെ ശരീരത്തിൽ നിന്ന് വമ്പിച്ച അളവിലുള്ള കമ്പിളിരോമം (Wool) വെട്ടിയെടുത്തത്.
ജഡപോലെ കട്ടിപിടിച്ചിരുന്ന രോമത്തിനുള്ളില്‍ ചുള്ളിക്കമ്പുകൾ, ഇലകള്‍, മുള്ളുകൾ എന്നിവ കൂടാതെ ചെള്ളുകൾ, പുഴുക്കൾ, മറ്റു കീടങ്ങള്‍ എന്നിവയും വാസമുറപ്പിച്ചിരുന്നു
തന്നെ ഇത്രകാലം കഷ്ടപ്പെടുത്തിയ രോമം മാറിക്കിട്ടിയതോടെ ബരാക്ക് ഊര്‍ജ്ജസ്വലനായി. അവനിപ്പോൾ എഡ്ഗാർ സാഞ്ച്വറി എന്ന തന്റെ പുതിയ അഭയകേന്ദ്രത്തിലെ മറ്റ് ആടുകൾക്കൊപ്പം വസിക്കുകയാണ്.
Also read: മരത്തിലായാലും മണ്ണിലായാലും.... മിടുക്കന് ജിറാഫ് പുല്ല് തിന്നുന്നത് കണ്ടോ?
ഏതോ ഫാമിൽ വളർത്തിയിരുന്ന ബരാക്ക് 5 വർഷം മുൻപ് അവിടെ നിന്നു ഓടി രക്ഷപെട്ടാണ് കാട്ടിലെത്തിയത് എന്നാണ് വനം വകുപ്പ് അധികൃതര്‍ കരുതുന്നത്.
Also read: മിടുക്കന് കുഞ്ഞു ജിറാഫ് നടക്കാന്‍ പഠിക്കുന്നത് കണ്ടോ?
ബരാക്കിന്റെ ദേഹത്തു നിന്നെടുത്ത രോമം ഉപയോഗിച്ച് ഏകദേശം 62 സ്വെറ്ററുകള്‍ അല്ലെങ്കിൽ 490 ജോടി സോക്സുകൾ ഉണ്ടാക്കാമെന്ന് കേള്‍ക്കുമ്പോള്‍ വ്യക്തമാകും പാവം ബാരാക്കിന്റെ അവസ്ഥ.....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...