Surya Favourite Zodiacs: ഇവരാണ് സൂര്യന്റെ പ്രിയ രാശിക്കാർ, ലഭിക്കും സർവ്വനേട്ടങ്ങൾ!

Lucky Zodiac sign: സൂര്യ കൃപ എപ്പോഴും ഉണ്ടാകുന്ന ചില രാശിക്കാരുടെ ജീവിതത്തിൽ പുരോഗതിയും ഐശ്വര്യവും എന്നും ഉണ്ടാകും. ജ്യോതിഷത്തിൽ ഈ മൂന്ന് രാശികളെ അഗ്നി മൂലകത്തിന്റെ രാശികളായിട്ടാണ് കണക്കാക്കുന്നത്

Written by - Ajitha Kumari | Last Updated : Oct 20, 2024, 08:53 AM IST
  • ര്യ കൃപ എപ്പോഴും ഉണ്ടാകുന്ന ചില രാശിക്കാരുടെ ജീവിതത്തിൽ പുരോഗതിയും ഐശ്വര്യവും എന്നും ഉണ്ടാകും
  • ജ്യോതിഷത്തിൽ ഈ മൂന്ന് രാശികളെ അഗ്നി മൂലകത്തിന്റെ രാശികളായിട്ടാണ് കണക്കാക്കുന്നത്
Surya Favourite Zodiacs: ഇവരാണ് സൂര്യന്റെ പ്രിയ രാശിക്കാർ, ലഭിക്കും സർവ്വനേട്ടങ്ങൾ!

Surya Dev Favorite Zodiac Signs: ജ്യോതിഷത്തിൽ സൂര്യന് പ്രത്യേക പ്രാധാന്യമാണുള്ളത്. സൂര്യനെ ആത്മാവിന്റെ ഘടകമായിട്ടാണ് കണക്കാക്കുന്നത്. സൂര്യൻ നമ്മുടെ ജീവിതത്തിലെ അന്ധകാരത്തെ അകറ്റുകയും പ്രകാശം നിറയ്ക്കുകയും ചെയ്യും. സൂര്യനെ ആരാധിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് ജീവിതത്തിൽ ഊർജ്ജവും ശക്തിയും ലഭിക്കുമെന്നാണ് പറയുന്നത്.

Also Read: മിഥുന രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക, കുംഭ രാശിക്കാർക്ക് സമ്മിശ്ര ദിനം, അറിയാം ഇന്നത്തെ രാശിഫലം!

ചിങ്ങ രാശിയുടെ അധിപനാണ് സൂര്യൻ. ഞായറാഴ്ച സൂര്യനായി സമർപ്പിച്ചിരിക്കുന്ന ദിനമാണ്. സൂര്യന്റെ മഹാദശ നടക്കുന്ന ജാതകർ ഞായറാഴ്ച സൂര്യനെ ആരാധിക്കുന്നത് നല്ലതാണ്.  ജ്യോതിഷമനുസരിച്ച് സൂര്യൻ സ്പെഷ്യൽ കൃപ നൽകുന്ന ചില രാശിക്കാരുണ്ട് അവർക്ക് ജീവിതത്തിൽ ഒരു കുറവുമുണ്ടാകില്ല. എല്ലാ മേഖലയിലും വിജയം ലഭിക്കും.

ജ്യോതിഷ പ്രകാരം ഈ മൂന്ന് രാശിക്കാരിൽ സൂര്യന്റെ സ്പെഷ്യൽ കൃപ എപ്പോഴും നിലനിൽക്കും. ഈ രാശികൾ അഗ്നി മൂലകത്തിന്റെ രാശികളായി കണക്കാക്കപ്പെടുന്നു. അത് ഏതൊക്കെ രാശികളാണെന്ന് നമുക്ക് നോക്കാം...

Also Read: നടുറോഡിൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്ന പാമ്പ്, വീഡിയോ വൈറൽ!

ചിങ്ങം (Leo): ജ്യോതിഷ പ്രകാരം ചിങ്ങം രാശിയുടെ അധിപനാണ് സൂര്യൻ. ചിങ്ങം രാശിക്കാർ ജനനം മുതൽ നേതൃത്വ ഗുണമുള്ളവരാണ്. ഇവർ നിർഭയരും ധൈര്യശാലികളും ദൃഢനിശ്ചയമുള്ളവരുമാണ്. ഇത്തരം ആളുകൾ അതിമോഹമുള്ളവരും ധൈര്യശാലികളും ശക്തമായ ഇച്ഛാശക്തിയുള്ളവരുമാണ്. ഇവർക്ക് കടുത്ത ആത്മവിശ്വാസമുനടക്കും, ചിങ്ങം രാശിക്കാർ ഞായറാഴ്ച സൂര്യന് ജലം അർപ്പിക്കുന്നതും ഉത്തമമാണ്.

മേടം (Aries): മേട രാശിയുടെ അധിപൻ ചൊവ്വയാണ്. ഈ ഗ്രഹം ജാതകരുടെ ജീവിതത്തിൽ ധൈര്യത്തിന്റെയും ഉത്സാഹത്തിന്റെയും ഘടകമായി കണക്കാക്കപ്പെടുന്നു. ഇവർക്ക് ജീവിതത്തോട് എപ്പോഴും ഒരു പുതിയ ഊർജ്ജവും ഉത്സാഹവും ഉണ്ടാകാൻ ഇതൊരു കാരണമാണ്. അസ്ഥിരതയാണ് ഈ രാശിക്കാരുടെ ഏറ്റവും വലിയ ബലഹീനത. ഈ ആളുകൾ സൂര്യനെ ആരാധിക്കുന്നത് നല്ലതാണ്.

Also Read: കേന്ദ്ര സർക്കാർ ജീവനക്കാർക്കൊപ്പം ഇവർക്കും ലഭിക്കും ബമ്പർ ദീപാവലി സമ്മാനങ്ങൾ!

ധനു (Sagittarius):  ധനു രാശിയുടെ അധിപൻ വ്യാഴമാണ്. ഈ രാശിക്കാർ ധൈര്യശാലികളാണ്. ഒരു സാഹചര്യത്തിലും തളരാത്തവരാണിവർ. ധനു രാശിക്കാർ മഹത്വകാംക്ഷികളാണ്.  ഇവർ കഠിനപരിസ്ഥിതിയിലും ബുദ്ധിയും വിവേകവും ഉപയോഗിച്ച് എല്ലാം പരിഹരിക്കുന്നു. ധനു രാശിക്കാർ ആത്മവിശ്വാസം നിറഞ്ഞവരാണ്. നാവിന്റെ നിയന്ത്രണം ഇല്ലാത്തതാണ് ഇവരുടെ ഏറ്റവും വലിയ ദൗർബല്യം. ധനു രാശിക്കാർ സൂര്യനെ ആരാധിക്കുന്നതും ഉപാസിക്കുന്നതും നല്ലതാണ്.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News