Ather 450 Apex Electric Scooter | കിടിലൻ വേഗത, ഗംഭീര ഇലക്ട്രിക് സ്കൂട്ടറുമായി എത്തുന്നു എയ്തർ

കമ്പനിയുടെ വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, സ്‌കൂട്ടറിന്റെ ബുക്കിംഗ് ആരംഭിച്ചു, അടുത്ത വർഷം മാർച്ച് മുതൽ ഇതിന്റെ ഡെലിവറി ആരംഭിക്കും

Written by - Zee Malayalam News Desk | Last Updated : Dec 13, 2023, 03:06 PM IST
  • അടുത്ത വർഷം മാർച്ച് മുതൽ ഇതിന്റെ ഡെലിവറി ആരംഭിക്കും
  • സ്കൂട്ടറിന്റെ പ്രത്യേകതകളെക്കുറിച്ച് കമ്പനി ഔദ്യോഗിക വിവരങ്ങളൊന്നും നൽകിയിട്ടില്ല
  • ഇതിന്റെ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു
Ather 450 Apex Electric Scooter | കിടിലൻ വേഗത, ഗംഭീര ഇലക്ട്രിക് സ്കൂട്ടറുമായി എത്തുന്നു എയ്തർ

Ather 450 Apex Fastest Electric Scooter: മുൻനിര ഇലക്ട്രിക് വാഹന നിർമ്മാണ കമ്പനിയായ Ather Energy ഇലക്ട്രിക് ടൂ വീലർ സെഗ്‌മെന്റിൽ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് സ്കൂട്ടർ ഉടൻ കൊണ്ടുവരാൻ ഒരുങ്ങുകയാണ്. Ather Apex 450 എന്നാണ് സ്കൂട്ടറിൻറെ പേര്. നിലവിലെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് സ്കൂട്ടറാണിതെന്ന് കമ്പനി അവകാശപ്പെടുന്നു. ഇതിന്റെ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. ഡെലിവറി ഉടൻ ആരംഭിക്കും എന്നാണ് റിപ്പോർട്ട്.

ബുക്കിംഗ് ആരംഭിച്ചു

കമ്പനിയുടെ വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, സ്‌കൂട്ടറിന്റെ ബുക്കിംഗ് ആരംഭിച്ചു, അടുത്ത വർഷം മാർച്ച് മുതൽ ഇതിന്റെ ഡെലിവറി ആരംഭിക്കും. 2500 രൂപ ബുക്കിംഗ് തുക നൽകി ഈ ഇലക്ട്രിക് സ്കൂട്ടർ ബുക്ക് ചെയ്യാം, സ്കൂട്ടറിന്റെ പ്രത്യേകതകളെക്കുറിച്ച് കമ്പനി ഔദ്യോഗിക വിവരങ്ങളൊന്നും നൽകിയിട്ടില്ല.

10 വർഷം പൂർത്തിയാകുമ്പോൾ, ആതർ എനർജി 450 പ്ലാറ്റ്‌ഫോമുകൾ അവതരിപ്പിക്കുമെന്നാണ് പ്രഖ്യാപിച്ചത്. Ather 450 Apex എന്നായിരിക്കും ഈ ഇലക്ട്രിക് സ്കൂട്ടറിന്റെ പേര്. അടുത്ത വർഷം ഈ സ്‌കൂട്ടർ വിപണിയിലെത്തുമെന്നും കമ്പനി മേധാവി വ്യക്തമാക്കി.

പ്രതികരണം

അപെക്സ് കമ്മ്യൂണിറ്റി അംഗങ്ങൾ വാഹനം ഒാടിച്ച ശേഷം മികച്ച പ്രതികരണമാണ് പങ്ക് വെച്ചത്. പറക്കും പോലെ എന്നാണ് ആളുകളുടെ അഭിപ്രായം. വളരെ വേഗത്തിൽ യാത്ര ചെയ്യാൻ കഴിയുമെന്നും വാഹനത്തെ പറ്റി അഭിപ്രായം പറയുന്നുണ്ട്. എന്തായാലും വാഹനം മികച്ചതായിരിക്കും എന്നാണ് അഭിപ്രായം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News