രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തങ്ങളുടെ ഉപഭോക്താക്കൾക്കായി ഒരു സന്തോഷ വാർത്ത പങ്ക് വെച്ചിട്ടുണ്ട്. സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ബാങ്ക് വർധിപ്പിച്ചു. ബാങ്ക് ചില കാലയളവിലെ നിക്ഷേപങ്ങൾ 25 മുതൽ 50 ബേസിസ് പോയിന്റുകൾ വരെയാണ് വർദ്ധിപ്പിച്ചത്. പുതിയ പലിശനിരക്കുകൾ ഡിസംബർ 27 മുതൽ നിലവിൽ വന്നു.
ഏത് കാലാവധിയുള്ള FDകളിലാണ് ആനുകൂല്യം ലഭിക്കുക?
രണ്ട് കോടി രൂപയിൽ താഴെയുള്ള എഫ്ഡിയുടെ പലിശ നിരക്കാണ് എസ്ബിഐ വർധിപ്പിച്ചത്. 1 വർഷം മുതൽ 2 വർഷം വരെയുള്ള എഫ്ഡികൾ, 2 വർഷം മുതൽ 3 വർഷം വരെ, എഫ്ഡികൾ 5 വർഷത്തിനുള്ളിൽ എന്നിവ ഒഴികെയുള്ള എല്ലാ കാലാവധികളിലും നിരക്ക് വർദ്ധിപ്പിച്ചു. നിലവിൽ ലഭ്യമായ ഏറ്റവും ഉയർന്ന പലിശ നിരക്ക് 2 മുതൽ 3 വർഷം വരെയുള്ള കാലയളവിലാണ്. ഇത് പരിഷ്കരിച്ചിട്ടില്ല. ഇപ്പോഴും 7 ശതമാനം തന്നെയാണ് നിരക്ക്. ഈ കാലയളവിൽ മുതിർന്ന പൗരന്മാർക്ക് ഏറ്റവും ഉയർന്ന പലിശ 7.50 ശതമാനം ലഭിക്കും
5 ലക്ഷം രൂപയുടെ എഫ്ഡിയിൽ നിങ്ങൾക്ക് എത്ര റിട്ടേൺ?
നിങ്ങൾ 5 ലക്ഷം രൂപയുടെ എഫ്ഡിയിൽ എത്ര റിട്ടേൺ ലഭിക്കുമെന്ന് ആശ്ചര്യപ്പെടുന്നുണ്ടോ ഇതിനായി 1, 2, 3 വർഷങ്ങളിലെ റിട്ടേണുകൾ പരിശോധിക്കാം. ഒരു വർഷത്തേക്കുള്ള 5 ലക്ഷത്തിൻറെ എഫ്ഡിക്ക് 6.80% പലിശ പ്രകാരം പലിശ വരുമാനം 34,877 രൂപയും കാലാവധി പൂർത്തിയാകുമ്പോൾ 5,34,877 രൂപയും ലഭിക്കും.
2 വർഷത്തേക്ക് 5 ലക്ഷം രൂപ എഫ്ഡിയിട്ടാൽ, 7 ശതമാനം പലിശയിൽ 74,441 രൂപ ലഭിക്കും, കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് 5,74,441 രൂപ ലഭിക്കും. നിലവിൽ ബാങ്ക് 3 വർഷത്തേക്ക് 5 ലക്ഷം രൂപയുടെ FD-ക്ക് 6.75 രൂപ നൽകുന്നുണ്ട്. അതായത് നിങ്ങൾക്ക് പലിശയിൽ 1,11,196 രൂപ ലഭിക്കും. കൂടാതെ കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് 6,11,196 രൂപയും പലിശയായി ലഭിക്കും. വിശദമായ നിരക്ക് ബാങ്കിൻറെ വെബ് സൈറ്റിലുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.