തിരുവനന്തപുരം: 16-കാരിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയ കേസിൽ 32 കാരന് 10 വർഷം കഠിന തടവും പിഴയും. തിരുവനന്തപുരം വലിയതുറ ഷമീറിനൊണ് ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ (പോക്സോ) കോടതി ശിക്ഷ വിധിച്ചത്.
2013 കാലയളവിലാണ് കേസിനാസ്പദമായ സംഭവം. പ്രണയം നടിച്ച് സൗഹൃദത്തിൽ ആക്കിയ ശേഷം ലൈംഗിക അതിക്രമത്തിന് വിധേയമാക്കുകയും വീട്ടിൽനിന്ന് കടത്തിക്കൊണ്ടു പോവുകയും ചെയ്തതാണ് പരാതി. പെൺകുട്ടിയെ കാണാനില്ല എന്ന് പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തത് അറിഞ്ഞ പ്രതി അതിജീവിതയെ സ്വന്തം വീട്ടിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞു.
Also Read: കോഴിക്കോട് 16കാരിയെ പീഡിപ്പിച്ച കേസ് ഉത്തര്‍പ്രദേശിലേക്ക് മാറ്റാൻ സാധ്യത
തുടർന്ന് അയിരൂർ പോലീസ് മുമ്പാകെയും മജിസ്ട്രേറ്റ് മുമ്പാകെയും മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ടത്. അതിജീവിതയുടെ കൂട്ടുകാരിയായ മറ്റൊരു പെൺകുട്ടിയെ ലൈംഗിക അതിക്രമം നടത്തിയത് സംബന്ധിച്ച് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ പ്രതിക്കെതിരെ വിചാരണ നടന്നുവരുകയാണ്.
ആദ്യ വിവാഹബന്ധം മറച്ചു വെച്ചാണ് പ്രതി അതിജീവിതയോട് അടുപ്പം സ്ഥാപിച്ചത് .കുട്ടിയോട് കഠിനതരമായ ലൈംഗിക അതിക്രമം നടത്തിയ കുറ്റത്തിന് 10 വർഷം കഠിനതടവും അമ്പതിനായിരം രൂപ ശിക്ഷയും പ്രതിക്ക് കോടതി വിധിച്ചു.പിഴ ഒടുക്കാത്ത സാഹചര്യത്തിൽ ആറ് മാസം കൂടി കഠിന തടവ് അനുഭവിക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...