കോട്ടയം: AITUC Member Attacked: കോട്ടയം അയർക്കുന്നത്ത് എഐറ്റിയുസി യൂണിയൻ അംഗമായ തൊഴിലാളിയെ വീട്ടിൽ കയറി ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പോലീസിനെതിരെ കടുത്ത ആരോപണം. കുടുംബാംഗങ്ങൾ തമ്മിലുണ്ടായ വാക്കു തർക്കത്തിനിടെ ഒരു പ്രകോപനവുമില്ലാതെയാണ് പോലീസ് മർദ്ദിച്ചതെന്ന് അയൽവാസി പറഞ്ഞു. മാത്രമല്ല മകനെ മർദ്ദിക്കുന്നത് തടയാനുള്ള ശ്രമത്തിനിടെ തനിക്കും പരുക്കേറ്റെന്ന് രോഗിയായ പിതാവും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇയാളെ മര്‍ദ്ദിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. സ്വാതന്ത്ര്യദിനത്തിന്റെ തലേ ദിവസമാണ് എഐടിയുസി യൂണിയനിലെ ചുമട്ടു തൊഴിലാളിയായ ഫുള്‍ജയന്‍ സിയൂസ് എന്ന യുവാവിനെ അയര്‍കുന്നം പോലീസ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് സ്വന്തം വീട്ടിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചത്.
ഫുള്‍ജയന്‍ സിയൂസും സഹോദരിയും സഹോദരി ഭര്‍ത്താവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നത് അറിഞ്ഞെത്തിയ പോലീസ് സംഘമാണ് ഒരു പരാതിയോ പ്രകോപനമോ ഇല്ലാതെ തന്നെ മര്‍ദ്ദിച്ചതെന്ന് ജയന്‍ പറയുന്നു. ഇടിവള കൊണ്ടായിരുന്നു പോലീസ് സംഘത്തിലെ ഒരാൾ ജയനെ ഇടിച്ചത്. വയറിലും നെഞ്ചിലും ഇടിയേറ്റ് ചതഞ്ഞ പാടുണ്ട്. കൂടാതെ പോലീസുകാര്‍ കൈ പിന്നിലേക്ക് വലിച്ചു പിടിച്ചതിനാല്‍ ചുമട്ടു തൊഴിലാളിയായ ഈ യുവാവിന് ഇപ്പോൾ കൈ ഉയര്‍ത്താന്‍ പോലും കഴിയാത്ത സാഹചര്യമാണ്.
Also Read: വിവാഹ മണ്ഡപത്തിൽ ബുള്ളറ്റ് പായിച്ചെത്തുന്ന വധു! വീഡിയോ വൈറൽ
മകനെ മർദ്ദിക്കുന്നത് കണ്ട് തടയാനെത്തിയ രോഗിയായ പിതാവ് ഇതിനിടയിൽ പെട്ട് നിലത്തു വീണ് പരുക്കേറ്റു. എന്നാല്‍ ഫുള്‍ജയന്‍സിയൂസ് സഹോദരി ഭര്‍ത്താവിനെ മര്‍ദിച്ചെന്നും ഇതിനെത്തുടർന്ന് സഹോദരി ഫോണില്‍ വിളിച്ചതനുസരിച്ച് എത്തിയ പോലീസിനെ കണ്ട ജയൻ ഓടി രക്ഷപ്പെടുകയായിരുന്നെന്നുമാണ് പോലീസ് പറയുന്നത്. പക്ഷേ ജയനെ മര്‍ദ്ദിച്ചിട്ടില്ലെന്ന പോലീസ് വാദം നുണയാണെന്ന് കണ്ടുനിന്ന അയല്‍വാസികള്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...