Tokyo Train Stabbing: ട്രെയിനിൽ കത്തിയാക്രമണം, ടോക്യോയിൽ സുരക്ഷ വർധിപ്പിച്ചു

Tokyo Train Stabbing: പാസഞ്ചർ ട്രെയിനിലുണ്ടായ കത്തിയാക്രമണത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റതിനെ തുടർന്ന് ടോക്യോയിൽ സുരക്ഷ വർധിപ്പിച്ചു.

Written by - Zee Malayalam News Desk | Last Updated : Aug 7, 2021, 02:41 PM IST
  • ടോക്യോയിൽ പാസഞ്ച‌‌‍‌‌ർ ട്രെയിനിൽ നടന്ന കത്തിയാക്രമണത്തിൽ ഒമ്പത് യാത്രക്കാ‌ർക്ക് പരിക്ക്.
    സംഭവം നടന്നത് ഒളിമ്പിക്സ് വേദിക്ക് കിലോമീറ്ററുകൾ മാത്രം അകലെ.
    അക്രമി പൊലീസ് പിടിയിൽ.
    അക്രമിയുടേതെന്ന് കരുതപ്പെടുന്ന ഒരു കത്തിയും മൊബൈൽ ഫോണും കണ്ടെത്തി.
Tokyo Train Stabbing: ട്രെയിനിൽ കത്തിയാക്രമണം, ടോക്യോയിൽ സുരക്ഷ വർധിപ്പിച്ചു

ടോക്യോ: ജപ്പാനിലെ (Japan) സതേ​ഗയാ വാ‌‌‌‍‌‍ർഡിൽ പാസഞ്ച‌‌‍‌‌ർ ട്രെയിനിൽ (Commuter Train) നടന്ന കത്തിയാക്രമണത്തിൽ (Stabbing) ഒമ്പത് യാത്രക്കാ‌ർക്ക് പരിക്കേറ്റു (Passengers Injured).  ആക്രമണത്തിൽ ഒരു യാത്രക്കാരിയുടെ പരിക്കുകൾ ഗുരുതരമാണ്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം നടക്കുന്നത്. ആക്രമണത്തിന് ശേഷം സംഭവസ്ഥലത്ത് നിന്ന് അക്രമി (Attacker) രക്ഷപ്പെട്ടെങ്കിലും പിന്നീട് കീഴടങ്ങി (Surrendered). 

അക്രമസംഭവത്തെ തുട‌ർന്ന് ടോക്യോയിൽ അധികൃതർ സുരക്ഷ വ‍ർധിപ്പിച്ചു. ഒളിമ്പിക്‌സിന് ടോക്യോ ആതിഥേയത്വം വഹിക്കുന്നതിന്റെ പശ്ചാത്തലത്തിലാണിത്. ഒളിമ്പിക്സ് മത്സരങ്ങൾ നടക്കുന്നിടത്ത് നിന്ന് കിലോമീറ്ററുകൾ മാത്രം അകലെയാണ് ഈ അക്രമം നടന്നത്. ഏകദേശം 20 വയസുള്ള യുവതിയ്ക്ക് കത്തിക്കുത്തിൽ ശരീരത്തിന്റെ പിൻഭാഗത്ത് ഗുരുതരമായി പരിക്കേറ്റു എന്നാണ് റിപ്പോർട്ട്.

Also Read: Tokyo Olympics 2020 : ഗോൾഫിലെ ഇന്ത്യയുടെ മെഡൽ പ്രതീക്ഷ അവസാനം നിമിഷം നഷ്ടമായി, അതിദി അശോകിന് നാലാം സ്ഥാനം മാത്രം

ട്രെയിൻ ബോ​ഗികളിൽ നിന്ന് അല‌‌ർച്ച കേട്ട ഓപ്പറേറ്റർ അടിയന്തരമായി ട്രെയിൻ നിർത്തുകയായിരുന്നു. അക്രമിയുടേതെന്ന് കരുതപ്പെടുന്ന ഒരു കത്തിയും മൊബൈൽ ഫോണും ട്രെയിനിൽ നിന്നും പൊലീസ് കണ്ടെടുത്തു. ആക്രമണം നടത്തിയെന്നവകാശപ്പെട്ട് യുവാവ് സമീപത്തുള്ള കടയിലെത്തുകയായിരുന്നു. പിന്നീട് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ നൂറുകണക്കിന് യാത്രക്കാർ ട്രെയിനിൽ ഉണ്ടായിരുന്നു. 

Also Read: Karuvannur bank loan scam: ഇഡി കേസ് രജിസ്റ്റർ ചെയ്തു

സംഭവത്തിൽ ടോക്കിയോയിലെ ഷിൻജുകു സ്റ്റേഷനും കവാസാക്കിയിലെ മുഗോഗോക-യുവാൻ സ്റ്റേഷനും ഇടയിലുള്ള ട്രെയിൻ സ‍ർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. 

പൊതുവെ അക്രമസംഭവങ്ങൾ കുറവായ രാജ്യമാണ് ജപ്പാൻ. രാജ്യത്ത് തോക്ക് ഉപ‌യോ​ഗിക്കുന്നതിന് ക‌‌ർശന നിയന്ത്രണം നിലവിലുണ്ട്. എന്നാൽ മറ്റ് ആയുധങ്ങൾ ഉപയോ​ഗിച്ച് കൊണ്ടുള്ള അക്രമ സംഭവങ്ങൾ രാജ്യത്ത് അരങ്ങേറാറുണ്ട്. 

Also Read: India-China Border Issue: കിഴക്കൻ ലഡാക്കിൽ നിർണായക നീക്കം, സൈനികരെ പിൻവലിച്ച് ഇന്ത്യയും ചൈനയും

2018-ൽ ബുള്ളറ്റ് ട്രെയിനിൽ നടന്ന കത്തിയാക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2019ൽ നട‌ന്ന മറ്റൊരു ആക്രമണത്തിൽ‌ ഒരു സ്‌കൂൾ വിദ്യാർഥിനി ഉൾപ്പെടെ രണ്ട് പേർക്ക് ജീവൻ നഷ്ടമാവുകയും പത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്‌കൂൾ ബസിനായി കാത്തുനിന്ന കുട്ടികളുടെ നേർക്കായിരുന്നു ആ ആക്രമണം ഉണ്ടായത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News