New Delhi: ഇന്ത്യയിൽ നടക്കുന്ന ബലാത്സംഗങ്ങൾ സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ നൽകി എൻസിആർബി. ഇന്ത്യയിലെ 96 ശതമാനത്തിലധികം ബലാത്സംഗ കേസുകളിലേയും പ്രതികൾ ഇരകൾക്ക് പരിചയമുള്ളവരാണ് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2021ൽ ഇന്ത്യയിൽ 65,025 ബലാത്സംഗക്കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ 96% കേസുകളിലേയും പ്രതികൾ ഇരയുടെ ബാധുക്കളോ പരിചയക്കാരോ ആണ്, റിപ്പോർട്ടിൽ പറയുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ ബലാത്സംഗക്കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് രാജസ്ഥാനിലാണ്. തൊട്ടുപിന്നിൽ മാധ്യപ്രദേശ് ആണ്. രാജസ്ഥാനിൽ 6,337, മധ്യപ്രദേശ് (2,947), ഉത്തർപ്രദേശ് (2,845) എന്നിവയാണ് ഏറ്റവും കൂടുതൽ ബലാത്സംഗക്കേസുകൾ രേഖപ്പെടുത്തിയ സംസ്ഥാനങ്ങൾ.
Also Read: Crime News: പെൺകുട്ടികളെ എത്തിക്കാൻ വൈകി; സിനിമാ നിർമാതാവിനെ കൊന്ന കേസിൽ ഒരാൾ അറസ്റ്റിൽ
സ്ത്രീകൾക്കെതിരായ ബലാത്സംഗ കേസുകളുമായി ബന്ധപ്പെട്ട് NCRB പുറത്തുവിട്ട റിപ്പോർട്ടിലെ പ്രധാന വസ്തുതകൾ
1. NCRB റിപ്പോർട്ട് അനുസരിച്ച്, 2021 ൽ രാജസ്ഥാനിലാണ് ഏറ്റവും കൂടുതൽ ബലാത്സംഗ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 6,337 കേസുകൾ. രാജസ്ഥാനിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 95.8 ശതമാനം കേസുകളിലും ഇരകൾക്ക് പ്രതികളെ അറിയാം.
2. 3,515 ബലാത്സംഗ കേസുകളുമായി രണ്ടാം സ്ഥാനത്ത് മധ്യപ്രദേശാണ്. ഇവിടേയും കഥ മറിച്ചല്ല. ഇരകളിൽ 99.1 ശതമാനം പേർക്കും കുറ്റവാളിയെ അറിയാമായിരുന്നു.
3. മഹാരാഷ്ട്ര, മിസോറാം, മണിപ്പൂർ, നാഗാലാൻഡ്, സിക്കിം എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ ഇരകളിൽ 100% പേർക്കും പ്രതികളെ മുൻപ് അറിയാമായിരുന്നു.
4. പഞ്ചാബ്, ഛത്തീസ്ഗഡ്, കേരളം, ആന്ധ്രാപ്രദേശ്, ഒഡീഷ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ 99% സ്ത്രീകൾക്ക് അവരുടെ കുറ്റവാളികളെ അറിയാം.
5. ഇന്ത്യയിൽ നടന്ന ബലാത്സംഗക്കേസുകളിലെ പ്രതികൾ "കുടുംബം, സുഹൃത്തുക്കൾ, അയൽക്കാർ അല്ലെങ്കിൽ അറിയപ്പെടുന്ന മറ്റ് വ്യക്തികൾ" ആണ്.
6. കണക്കുകൾ പ്രകാരം, രാജ്യത്തെ കുറ്റകൃത്യങ്ങളുടെ നിരക്ക് മുൻവർഷത്തെ (2020) അപേക്ഷിച്ച് 19 ശതമാനത്തിലധികം വർദ്ധിച്ചു.
7. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ഉത്തർപ്രദേശിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് രാജസ്ഥാൻ. എന്നാൽ, ബലാത്സംഗ കേസുകളിൽ രാജസ്ഥാൻ മുന്നിലാണ്.
8. 2020 ൽ, രാജസ്ഥാനിൽ രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസുകൾ 5,310 ആയിരുന്നു, ഇത് 2021 ൽ 19.34 ശതമാനം വർധിച്ചു.
9. 2021ൽ രാജ്യത്തുടനീളം 4,28,278 സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 56,083 കേസുകളുമായി ഉത്തർപ്രദേശ് ഒന്നാമതുള്ളപ്പോൾ 40,738 കേസുകൾ രജിസ്റ്റർ ചെയ്ത രാജസ്ഥാനാണ് തൊട്ടുപിന്നിൽ. കഴിഞ്ഞ വർഷം 39,526 കേസുകളുമായി മഹാരാഷ്ട്ര മൂന്നാം സ്ഥാനത്തും 35,884 കേസുകളുമായി പശ്ചിമ ബംഗാൾ നാലാം സ്ഥാനത്തുമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...