Love Rejected: പ്രണയം നിരസിച്ചു; പെൺകുട്ടിയെ കൊലപ്പെടുത്താൻ പെട്രോളും ലൈറ്ററുമായെത്തിയ യുവാവ് പിടിയിൽ

Love Rejected: പിടിയിലായ അരുൺജിത്തിനെതിരെ ഭവനഭേദനം, അപായപ്പെടുത്തൽ, സ്ത്രീത്വത്തിനെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 13, 2023, 10:19 AM IST
  • പെൺകുട്ടിയെ കൊലപ്പെടുത്താൻ പെട്രോളും ലൈറ്ററുമായെത്തിയ യുവാവ് പിടിയിൽ
  • സംഭവം നടന്നത് കോഴിക്കോട് താമരശ്ശേരിയിലാണ്
  • കുറ്റ്യാടി പാലേരി സ്വദേശി അരുൺജിത്തിനെയാണ് ഇന്നലെ പൊലീസ് അറസ്റ്റു ചെയതത്
Love Rejected: പ്രണയം നിരസിച്ചു; പെൺകുട്ടിയെ കൊലപ്പെടുത്താൻ പെട്രോളും ലൈറ്ററുമായെത്തിയ യുവാവ് പിടിയിൽ

കോഴിക്കോട്: പ്രണയം നിരസിച്ച പെൺകുട്ടിയെ കൊലപ്പെടുത്താൻ പെട്രോളുമായി എത്തിയ യുവാവ് പൊലീസ് പിടിയിൽ. സംഭവം നടന്നത് കോഴിക്കോട് താമരശ്ശേരിയിലാണ്.  കുറ്റ്യാടി പാലേരി സ്വദേശി അരുൺജിത്തിനെയാണ് ഇന്നലെ രാത്രി പൊലീസ് അറസ്റ്റു ചെയതത്. യുവതിയുടെ വീട്ടിലേക്ക് അരുൺജിത്ത്  കയറി വരുന്നത് കണ്ട അമ്മ വാതിൽ അടച്ചതിനാൽ  വീടിനകത്തേക്ക് കയറാനായില്ല. സംഭവമറിഞ്ഞെത്തിയ  നാട്ടുകാരാണ് യുവാവിനെ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിച്ചത്. 

Also Read: കുതിരവട്ടത്തുനിന്ന് രക്ഷപ്പെട്ട തടവുകാരിയായ അന്തേവാസി പിടിയിൽ

ഇയാളുടെ കയ്യിൽ നിന്നും ഒരു ലിറ്റർ പെട്രോളും, ലൈറ്ററും കണ്ടെടുത്തു. പ്രതി മുമ്പും പെൺകുട്ടിയുടെ  വീട്ടിൽ എത്തിയിട്ടുണ്ടെന്നും അന്ന് ഇയാളെ പെൺകുട്ടിയുടെ അച്ഛൻ താക്കീത് നൽകി മടക്കി അയച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇൻസ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. തുടർന്ന് പ്രണയാഭ്യർത്ഥന നടത്തുകയും അത് പെൺകുട്ടി നിരസിച്ചതുമാണ് സംഭവങ്ങൾക്ക് തുടക്കം.  ഇയാൾ മുൻപും പെൺകുട്ടിയെ അപായപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. ഇത് പരാജയപ്പെട്ടതിനാലാണ് ഇത്തവണ പെട്രോളും ലൈറ്ററുമായെത്തിയതെന്നാണ് റിപ്പോർട്ട്. 

Also Read: സൂര്യൻ കുംഭത്തിലേക്ക്; ഈ രാശിക്കാരുടെ ഭാഗ്യം ഒരു മാസത്തേക്ക് സൂര്യനെപ്പോലെ തെളിയും! 

 

പിടിയിലായ അരുൺജിത്തിനെതിരെ ഭവനഭേദനം, അപായപ്പെടുത്തൽ, സ്ത്രീത്വത്തിനെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇയാളെ താമരശ്ശേരി കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. അരുണിന്റെ വരവിൽ തന്നെ പന്തികേട് തോന്നിയ അമ്മ വാതിലടച്ചതിനാലാണ് വൻ ദുരന്തം  ഒഴിവായത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News