ആരോഗ്യം നിലനിർത്താൻ ശരീരത്തിൽ വെള്ളം വളരെ പ്രധാനമാണ്. അവയവങ്ങൾ എല്ലാം ശരിയായി പ്രവർത്തിക്കാൻ വെള്ളം ആവശ്യമാണ്. ഇത് വേനൽക്കാലത്താവുമ്പോൾ കുടിക്കുന്ന വെള്ളത്തിൻറെ അളവും കൂട്ടണം. വെള്ളം കുടി കുറയുന്നത് നമ്മുടെ ചർമ്മത്തിനും മുടിക്കും എല്ലാം പ്രശ്നമുണ്ടാക്കും എന്ന് മാത്രമല്ല കോശങ്ങൾക്കും അപകടമാണ്.
വെറുതെ അങ്ങ് കുടിക്കുകയല്ല. വെള്ളം കുടിക്കാനും കൃത്യമായ രീതിയുണ്ട്. തെറ്റായ രീതിയിൽ വെള്ളം കുടിക്കുന്നത് പോലും ശരീരത്തിന് ദോഷം ചെയ്യും. കൂടുതൽ പേരും കുപ്പിയിലെ വെള്ളമാണ് മികുടിക്കുന്നത്. ഫ്രിട്ജിലാണെങ്കിൽ തുറന്ന് അവിടെ നിന്ന് കൊണ്ട് തന്നെ വെള്ളം കുടിക്കും. ഈ ശീലം തെറ്റാണ്.
എന്തൊക്കെ ശ്രദ്ധിക്കണം
1- എപ്പോഴും ഗ്ലാസിൽ വെള്ളം കുടിക്കുക
മിക്കവരും കുപ്പിയിലെ വെള്ളമാണ് കുടിക്കുന്നത്. ഇത് ആരോഗ്യത്തിന് നല്ലതല്ല. ഒരു കുപ്പിയിൽ നിന്ന് വെള്ളം കുടിക്കുമ്പോൾ, നമുക്ക് ഒന്നോ രണ്ടോ സിപ്പ് വെള്ളം മാത്രമേ അവശേഷിക്കുന്നുള്ളൂ. ദാഹം ശമിപ്പിക്കാൻ മാത്രമെ ഇത് കൊണ്ട് പറ്റുന്നുള്ളു. ഒരു ഗ്ലാസിൽ വെള്ളം എടുത്ത് കുടിയ്ക്കുകയാണ് വെള്ളം കുടിക്കാനുള്ള ശരിയായ മാർഗം. സാവധാനം സിപ്പ് ചെയ്താണ് വെള്ളം കുടിക്കേണ്ടതും. അമിത സമ്മർദ്ദം മറ്റ് ബുദ്ധിമുട്ടുകൾ എന്നിവ ഇതിലൂടെ ഉണ്ടാവില്ല.
ALSO READ: Liver Failure Symptoms: കരൾ രോഗങ്ങളുടെ കാരണങ്ങളും ലക്ഷണങ്ങളും
2- ഇരുന്ന് വെള്ളം കുടിക്കുക
പലപ്പോഴും നിന്നുകൊണ്ടാണ് ആളുകൾ വെള്ളം കുടിക്കുന്നത്. ഇത് ശരീരത്തിന് ദോഷം ചെയ്യും എന്നാണ് വിദഗ്ധർ പറയുന്നത്. നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് ശരീര ദ്രാവകങ്ങളുടെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുമെന്നും പിന്നീട് സന്ധികളിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ തുടങ്ങുമെന്നും ആയുർവേദത്തിൽ പറയുന്നു. അതുകൊണ്ടാണ് വെള്ളം എപ്പോഴും സുഖമായി ഇരുന്നു കുടിക്കണമെന്നാണ് പറയുന്നത്.
3- തണുത്ത വെള്ളം അധികം വേണ്ട
പലരും ഫ്രിഡ്ജിൽ നിന്ന് ഒരു കുപ്പി തണുത്ത വെള്ളം എടുത്ത് കുടിക്കാൻ തുടങ്ങും. അങ്ങനെ ചെയ്യുന്നത് നല്ല ശീലമല്ല. അധികം തണുത്ത വെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥയെ തകരാറിലാക്കും. വേനൽക്കാലത്ത് പരമാവധി തണുത്ത വെള്ളം കുടിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഇത് പലപ്പോഴും ആളുകളുടെ പ്രതിരോധശേഷിയെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു. ഏറ്റവും നല്ലത് തിളപ്പിച്ചാറിയതോ അല്ലെങ്കിൽ ചെറുചൂടുള്ളതോ ആയ വെള്ളം കുടിക്കുന്നതാണ്. മറ്റൊരു പ്രധാനപ്പെട്ട കാര്യം ദിവസവും കുറഞ്ഞത് 3 ലിറ്റർ വെള്ളമെങ്കിലും കുടിക്കാൻ ശ്രമിക്കണം എന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...