മാർച്ച് 30 ലോക ബൈപോളാർ ദിനമായി ആചരിക്കാൻ തുടങ്ങിയത് പ്രശസ്ത ചിത്രകാരൻ വിൻസെന്റ് വാൻഗോഗിന്റെ മരണ ശേഷമാണ്. ബൈപോളാർ ഡിസോർഡറിന്റെ കാഠിന്യത്തിൽ സ്വന്തം ചെവി അറുത്തെടുത്തിട്ടുണ്ട് വാൻഗോഗ്. എന്താണ് സംഭവിച്ചതെന്ന് പിന്നീട് ഓർത്തെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. രോഗാവസ്ഥയെ കുറിച്ചും അദ്ദേഹത്തിന് അറിവില്ലായിരുന്നു.
രോഗത്തിന്റെ കാഠിന്യവും മദ്യപാനവും കാരണം 37ാം വയസ്സിൽ അദ്ദേഹം ആത്മഹത്യ ചെയ്ത ശേഷമാണ് ഈ രോഗത്തിന്റെ അപകടാവസ്ഥയെക്കുറിച്ച് ലോകം അറിയുന്നത്. ഈ രോഗാവസ്ഥയെ കുറിച്ച് ആഗോള അവബോധം സൃഷ്ടിക്കുന്നതിനൊപ്പം അതിലൂടെ ഉണ്ടാകുന്ന സാമൂഹിക ആഘാതം കുറയ്ക്കുന്നതിനാണ് ഇങ്ങനെ ഒരു ദിനം ആചരിക്കുന്നത്. മുൻകൂട്ടി പ്രവചിക്കാൻ കഴിയാത്ത ഒരു രോഗമാണ് ബൈപോളാർ ഡിസോർഡർ.
അതിയായ ഉന്മാദവും അതികഠിനമായ വിഷാദവും മാറി മാറി ആയുഷ്കാലം മുഴുവൻ അനുഭവിക്കേണ്ടി വരുന്ന അവസ്ഥയാണ് ബൈപോളാർ ഡിസോർഡർ. ഈ അവസ്ഥ പലപ്പോഴും കൊണ്ടു ചെന്ന് എത്തിക്കുന്നത് ആത്മഹത്യയിലേക്കാണ്. പെട്ടെന്ന് ഉണ്ടാകുന്ന മൂഡ് മാറ്റം ബൈപോളാർ ആകണമെന്നില്ല. ചിട്ടയില്ലാത്ത ജീവിതരീതിയും മുൻകോപവും ചിലപ്പോൾ ബൈപോളാർ ആകില്ല. ബൈപോളാർ സ്ഥിരീകരിക്കേണ്ടത് തീർച്ചയായും വിദഗ്ധരുടെ സഹായത്തോടെ തന്നെ വേണം. മരുന്നുകളുടെ സഹായം വേണമെങ്കിലും തേടണം. ചികിത്സയ്ക്ക് ഒപ്പം കൗൺസിലിങ്, ജീവിത ശൈലിയിൽ വരുത്തുന്ന മാറ്റങ്ങൾ എന്നിവയിലൂടെയും ഈ രോഗത്തെ നിയന്ത്രിക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...