Weight Loss Drinks: തടി കുറയ്ക്കാൻ ഉറങ്ങുന്നതിന് മുൻപ് ഈ പാനീയങ്ങൾ സൂപ്പറാ...

Weight Loss Tips: ദൈനംദിന ജീവിതത്തിൽ നമ്മൾ ചെയ്യുന്ന ചില തെറ്റുകൾ കാരണം നമ്മുടെ തടി കുറയില്ല പകരം കൂടും.  

Written by - Ajitha Kumari | Last Updated : Jun 22, 2024, 11:30 PM IST
  • ശരീഭാരം കുറയ്ക്കാൻ പല വഴികളും പയറ്റുന്നവരാണ് നമ്മളെല്ലാവരും
  • ദൈനംദിന ജീവിതത്തിൽ നമ്മൾ ചെയ്യുന്ന ചില തെറ്റുകൾ കാരണം നമ്മുടെ തടി കുറയില്ല പകരം കൂടും
  • പൊണ്ണത്തടി കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് ഭാരം കുറയ്ക്കാനായി ഉറങ്ങുന്നതിന് മുൻപ് കഴിക്കാൻ കഴിയുന്ന ചില പാനീയങ്ങൾ അറിയാം
Weight Loss Drinks: തടി കുറയ്ക്കാൻ ഉറങ്ങുന്നതിന് മുൻപ് ഈ പാനീയങ്ങൾ സൂപ്പറാ...

Bedtime Drinks For Weight Loss: ശരീഭാരം കുറയ്ക്കാൻ പല വഴികളും പയറ്റുന്നവരാണ് നമ്മളെല്ലാവരും അല്ലെ?  ഇതിൽ ചിലത് നടക്കും എന്നാൽ മാറ്റ് ചിലത് ഫ്ലോപ്പ് ആകുകയും ചെയ്യും. ദൈനംദിന ജീവിതത്തിൽ നമ്മൾ ചെയ്യുന്ന ചില തെറ്റുകൾ കാരണം നമ്മുടെ തടി കുറയില്ല പകരം കൂടും.  എന്നാൽ അതെന്താണെന്ന് നമ്മൾ പലപ്പോഴും തിരിച്ചറിയുന്നുമില്ല. അതുകൊണ്ടുതന്നെ നമ്മൾ ലക്ഷ്യത്തിൽ എത്താറുമില്ല. 

Also Read: നെല്ലിക്ക ജ്യൂസ് കുടിച്ചാൽ ശരീരഭാരം കുറയുമോ? ഇത്രയും ​ഗുണങ്ങൾ

അത്താഴം കഴിച്ചിട്ടും എന്തെങ്കിലുമൊക്കെ കൊറിക്കുന്ന ശീലം പലർക്കും ഉണ്ടാകും അല്ലെ, എന്നാൽ നിങ്ങൾക്ക് അറിയാമോ ഇത് നമ്മുടെ തടി കൂട്ടും എന്നത്. ഉറങ്ങുന്നതിന് രണ്ടു മണിക്കൂർ മുൻപെങ്കിലും അത്താഴം കഴിക്കണം എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത് തന്നെ. കലോറി കൂടുതലുള്ള മധുരപലഹാരങ്ങളും എണ്ണയിൽ വറുത്തതുമായ ഭക്ഷണങ്ങൾ കഴിക്കുന്നതും കുറയ്ക്കുക.  ഇതിനു പുറമെ പൊണ്ണത്തടി കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് ശരീരഭാരം കുറയ്ക്കാനായി ഉറങ്ങുന്നതിന് മുൻപ് കഴിക്കാൻ കഴിയുന്ന ചില പാനീയങ്ങൾ കുറിച്ച് അറിയാം...

ഗ്രീക്ക് യോഗർട്ട് പ്രോട്ടീൻ ഷേക്ക്

പതിവായി വ്യായാമം ചെയ്യുന്നവർക്ക് ഒരു പ്രോട്ടീൻ ഷേക്ക് നല്ലതാണ്. അതിനായി മധുരമില്ലാത്ത സോയ/ബദാം പാൽ നല്ലതാണ്.  അതിലേക്ക് കുറച്ച് ഗ്രീക്ക് യോഗർട്ടും കൂടി ചേർക്കുക മധുരത്തിന് കുറച്ചു തേനും ചേർക്കാം.

Also Read: ബുധന്റെ ഉദയം സൃഷ്ടിക്കും ഭദ്ര രാജയോഗം; ഈ രാശിക്കാർക്കിനി നേട്ടങ്ങൾ മാത്രം!

ചാമോമൈൽ ടീ

ചമോമൈൽ ഇൻഗ്രീഡിയൻസ് ചേർത്തുണ്ടാക്കുന്ന ചായയുടെ ഫലങ്ങൾ വളരെ പ്രസിദ്ധമാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും തടി കുറയ്ക്കാനും നല്ലതാണ്. അതുകൊണ്ട് ഉറങ്ങുന്നതിന് മുൻപ് ഈ ചായ ഒരു കപ്പ് കുടിക്കുന്നത് നല്ലതാണ്.

കറുവപ്പട്ട ചായ

നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ള ഒന്നാണ് ഈ കറുവപ്പട്ട. മെറ്റബോളിസം വർധിപ്പിക്കാൻ ഇത് നല്ലതാണ്. ഇത് മികച്ചൊരു ഡീറ്റോക്സ് പാനീയം കൂടിയാണ്. ഇത് ശരീരത്തിലെ കൊഴുപ്പ് കത്തിക്കാൻ നല്ലൊരു ഡ്രിങ്ക് ആണ്.

Also Read: വരുന്ന 60 ദിവസത്തേക്ക് ഇവർക്കിനി തിരിഞ്ഞുനോക്കേണ്ടി വരില്ല, നിങ്ങളും ഉണ്ടോ?

 

കുതിർത്ത ഉലുവ വെള്ളം

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇത് വളരെ നല്ലതാണ്. ഇത് രാവിലെ കുടിക്കുന്നതാണ് നല്ലത് എങ്കിലും രാത്രിയിലും നല്ലതാണ്. ദഹന പ്രശ്ങ്ങൾക്കും ശരീരഭാരം കുറയ്ക്കാനും ഇത്‌ നല്ലതാണ്. 

മഞ്ഞൾ പാൽ

മഞ്ഞൾ പാൽ ജനദോഷം ചുമ എന്നിവയ്ക്ക് പരിഹാരമാകുന്നത് പോലെ ദഹനം മേധപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും നല്ലതാണ്.   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News