ഇക്കാലത്ത്, മിക്ക ദമ്പതികളും ഗർഭധാരണത്തിന് ബുദ്ധിമുട്ട് നേരിടുന്നു. പുരുഷന്മാരിലെ ബീജങ്ങളുടെ എണ്ണം കുറയുന്നതാണ് ഇതിനുള്ള ഒരു പ്രധാന കാരണം. കുറഞ്ഞ ബീജങ്ങളുടെ എണ്ണവും ബീജത്തിന്റെ ഗുണനിലവാരമില്ലായ്മയും പുരുഷ പ്രത്യുത്പാദനക്ഷമതയെ ബാധിക്കുന്നു. ഇതുമൂലം പുരുഷന്മാരിൽ വന്ധ്യത ഉണ്ടാകാം. ഫെർട്ടിലിറ്റി പ്രശ്നങ്ങൾ ഒഴിവാക്കാൻ, ബീജത്തിന്റെ എണ്ണം വർദ്ധിപ്പിക്കാനും അതിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്ന ചില പഴങ്ങളെക്കുറിച്ചാണ് ഈ ലേഖനത്തിൽ പറയുന്നത്.
മാതളനാരങ്ങ
ബീജങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് മാതളനാരങ്ങ ഫലപ്രദമാണ്. ബീജങ്ങളുടെ എണ്ണവും ചലനശേഷിയും വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് ഈ ഫലം. പ്രത്യുൽപാദന ശേഷി വർദ്ധിപ്പിക്കാൻ പുരുഷന്മാർ മാതളനാരങ്ങ കഴിക്കാം.
വാഴപ്പഴം
വാഴപ്പഴം കഴിക്കുന്നത് ബീജങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് ഗുണം ചെയ്യും. വിറ്റാമിൻ-എ, വിറ്റാമിൻ-ബി6, വിറ്റാമിൻ-സി, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് ബീജങ്ങളുടെ എണ്ണം, ചലനശേഷി, ഗുണനിലവാരം എന്നിവ മെച്ചപ്പെടുത്തുന്നു.
ALSO READ: ഓവർ ആകല്ലേ..പണി കിട്ടും..! വിറ്റാമിൻ സി അമിതമായി കഴിക്കുന്നത് മൂലമുണ്ടാകുന്ന രോഗങ്ങൾ
പേരക്ക
പേരക്ക കഴിക്കുന്നത് ബീജങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് ഗുണം ചെയ്യും. ഇതിൽ വൈറ്റമിൻ സിയും ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ബീജങ്ങളുടെ എണ്ണവും ചലനശേഷിയും മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കൂടാതെ, ബീജത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നു.
അവോക്കാഡോ
പുരുഷന്മാരുടെ ലൈംഗികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് അവക്കാഡോ വളരെ ഫലപ്രദമാണ്. വിറ്റാമിൻ എ, വിറ്റാമിൻ സി, ഫോളേറ്റ് എന്നിവയാൽ സമ്പുഷ്ടമാണ്. ഇത് ബീജങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇത് സ്ഥിരമായി കഴിക്കുന്നത് നിരവധി ഗുണങ്ങൾ നൽകും.
ബ്ലൂബെറി
ബ്ലൂബെറിയിൽ കലോറി കുറവാണ്, ആന്റിഓക്‌സിഡന്റുകൾ കൂടുതലാണ്. ഇത് ഫ്രീ റാഡിക്കലുകളെ പ്രതിരോധിക്കാൻ സഹായിക്കുന്നു. ഇതിന്റെ ഉപയോഗം ബീജങ്ങളുടെ എണ്ണവും ചലനശേഷിയും മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.