Maha Shivratri 2025: മഹാ ശിവരാത്രി 2025: ശിവപ്രീതിക്കായി പൂജ നടത്തേണ്ടത് എങ്ങനെ? അറിയേണ്ടതെല്ലാം....

Maha Shivratri 2025:  ഭഗവാന് കൂവളമാല സമർപ്പിക്കുന്നതും കൂവളത്തില കൊണ്ട് അർച്ചന നടത്തുന്നതും വിശിഷ്ടമാണ്. 

Written by - Zee Malayalam News Desk | Last Updated : Feb 24, 2025, 03:43 PM IST
  • ഇത്തവണ ഫെബ്രുവരി 26 ബുധനാഴ്ചയാണ് മഹാശിവരാത്രി
  • ഭക്തർ ഈ ദിവസം നിരവധി ആചാരങ്ങൾ പിന്തുടരുന്നു
  • ശിവലിംഗത്തിലെ അഭിഷേകം പ്രധാന ചടങ്ങുകളിൽ ഒന്നാണ്
Maha Shivratri 2025: മഹാ ശിവരാത്രി 2025: ശിവപ്രീതിക്കായി പൂജ നടത്തേണ്ടത് എങ്ങനെ? അറിയേണ്ടതെല്ലാം....

ശിവന്റെയും ശക്തിയുടെയും സം​ഗമത്തെ സൂചിപ്പിക്കുന്ന പുണ്യദിനമാണ് മഹാശിവരാത്രി. ഇത്തവണ ഫെബ്രുവരി 26 ബുധനാഴ്ചയാണ് ഈ പാവനദിവസം. ഈ ദിനത്തിൽ ശിവഭക്തർ ഉപവാസം അനുഷ്ഠിക്കുകയും രാത്രി ഉറങ്ങാതെ ശിവനെ സ്തുതിക്കുകയും ചെയ്യുന്നു. 

ശിവനെ ആരാധിക്കുന്നതിനായി ഭക്തർ ഈ ദിവസം നിരവധി ആചാരങ്ങൾ പിന്തുടരുന്നു. പൂജയിൽ ഉൾപ്പെട്ടിരിക്കുന്ന പ്രധാന ഘട്ടങ്ങൾ ഇതാ:

ശുദ്ധീകരണം: പൂജ ആരംഭിക്കുന്നതിന് മുമ്പ് ഭക്തർ കുളിച്ച് വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുന്നു. പൂജയ്ക്കുള്ള സ്ഥലവും വൃത്തിയായി ഒരുക്കുന്നു.

വഴിപാട്: ശിവരാത്രി ദിനത്തിൽ വഴിപാട് സമർപ്പണം പ്രധാനമാണ്. കൂവളത്തില സമ‍ർപ്പണമാണ് ഏറ്റവും പ്രധാനം. ഭഗവാന് കൂവളമാല സമർപ്പിക്കുന്നതും കൂവളത്തില കൊണ്ട് അർച്ചന നടത്തുന്നതും വിശിഷ്ടമാണ്. പിൻവിളക്ക്, ജലധാര എന്നിവയും സമർപ്പിക്കാം.

Read Also: പ്രതിഫലം കുറയ്ക്കണമെന്ന നിർമാതാക്കളുടെ സംഘടനയുടെ ആവശ്യം തള്ളി 'അമ്മ' സംഘടന

അഭിഷേകം: പ്രധാന ചടങ്ങുകളിൽ ഒന്നാണ് ശിവലിംഗത്തിലെ അഭിഷേകം. ഭക്തർ അഞ്ച് പുണ്യവസ്തുക്കളായ പാൽ, തൈര്, തേൻ, പഞ്ചസാരപ്പൊടി, നെയ്യ് എന്നിവ ഉപയോഗിച്ച് അഭിഷേകം നടത്തുന്നു. 

മന്ത്ര ജപം: കഴിയാവുന്നത്ര തവണ പഞ്ചാക്ഷരീ മന്ത്രം ജപിക്കുന്നതാണ് ഏറ്റവും ഉത്തമമം. ശിവപഞ്ചാക്ഷരസ്തോത്രം , ബില്യാഷ്ടകം, ശിവാഷ്ടകം ,ശിവസഹസ്രനാമം, ശിവപുരാണപാരായണം എന്നിവയും ചൊല്ലാം. 

ആരതി: പൂജ അവസാനിക്കുന്നത് ആരതിയോടെയാണ്. ഈ ചടങ്ങിനിടെ സാധാരണയായി "ജയ് ശിവ് ഓംകാര" ആരതി ആലപിക്കാറുണ്ട്. 

വ്രതം: ശിവരാത്രി ദിവസങ്ങളില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ് വ്രതം. ഉപവാസമിരിക്കൽ, ഒരിക്കൽ എന്നിങ്ങനെ രണ്ട് രീതിയിലാണ് വ്രതമെടുക്കുന്നത്. ഉപവാസം എന്നാൽ ഒന്നും ഭക്ഷിക്കാതെ വ്രതമെടുക്കുന്നതിനെ സൂചിപ്പിക്കുന്നു. ഒരിക്കൽ എന്നത് ഒരു നേരം കുറച്ച് ഭക്ഷണം കഴിച്ച് വ്രതമെടുക്കുന്നതിനെ സൂചിപ്പിക്കുന്നു.

Read Also: മതവിദ്വേഷ പരാമർശം; പി.സി ജോർജ് കസ്റ്റഡിയിൽ

ആരോഗ്യപ്രശ്‌നമുള്ളവർ സാധാരണയായി ഒരിക്കലാണ് എടുക്കാറുള്ളത്. ഇവർ ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന വെള്ളനിവേദ്യമാണ് കഴിക്കുന്നത്. വയർ നിറയുന്നത് വരെ കഴിക്കാൻ പാടില്ല. ശിവരാത്രി വ്രതം ആരംഭിച്ചാൽ ഉറങ്ങാൻ പാടില്ല. തൊട്ടടുത്ത ദിവസം രാവിലെ ക്ഷേത്രത്തിൽ നിന്നും തീർത്ഥം കുടിച്ചുകൊണ്ടാണ് വ്രതം മുറിക്കുന്നത്.

ഒരിക്കലെടുത്ത് വ്രതത്തിന് ശിവരാത്രിയുടെ തലേന്ന് തുടക്കം കുറിക്കും. ഇക്കൂട്ടർ വൈകുന്നേരം അരിയാഹാരം ഒഴിവാക്കണം. അന്നേ ദിനത്തില്‍ അതിരാവിലെ ഉണര്‍ന്ന് ദേഹശുദ്ധി വരുത്തി ശിവക്ഷേത്ര ദര്‍ശനം നടത്തണം. ഉറക്കമൊഴിച്ചാണ് വ്രതം എടുക്കേണ്ടത്.

ബലിതര്‍പ്പണം: ഹിന്ദുമത വിശ്വാസ പ്രകാരം ശിവരാത്രിയുടെ പിറ്റേന്നുള്ള ബലിതര്‍പ്പണം പ്രാധാന്യമേറെയാണ്. ഇതിലൂടെ പിതൃക്കള്‍ക്ക് മോക്ഷവും ജീവിച്ചിരിക്കുന്നവര്‍ക്ക് അവരുടെ അനുഗ്രഹവും ലഭിക്കുമെന്നാണ് വിശ്വാസം.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News