Sugarcane Mint Mojito Drink: കടുത്ത വേനലില്‍ ദാഹമകറ്റാന്‍ ഏറ്റവും പറ്റിയ ഒന്നാണ് കരിമ്പ് ജ്യൂസ്. എന്നാൽ മറ്റു ജ്യൂസുകളെ അപേക്ഷിച്ചു കരിമ്പ് ജ്യൂസിന് അത്ര പ്രാധാന്യം നല്‍കാറില്ല. ഇതിന്‍റെ ലഭ്യതക്കുറവാണ് ഇതിന് പ്രധാനമായ കാരണം.
എന്നാല്‍, കരിമ്പ് ജ്യൂസിന്‍റെ നല്ല രുചിയും ഗുണങ്ങളും ക്ഷീണകറ്റാന്‍ മറ്റ് ജ്യൂസുകളേക്കാള്‍ ഏറെ നല്ലതാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്.
Also Read: Bread Side Effects: വെറുംവയറ്റിൽ ബ്രെഡ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതോ ചീത്തയോ?
ശുദ്ധമായ കരിമ്പ് ജ്യൂസിന് ഔഷധഗുണങ്ങളും ഏറെയാണ്. കരള്‍രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുവാനും മഞ്ഞപിത്ത ശമനത്തിനുമൊക്കെ കരിമ്പിന്‍ ജ്യൂസ് ഏറെ നല്ലതാണ്. കരളിന്‍റെ പ്രവര്‍ത്തനം സുഗമമായി നടത്താനും ഇതുവഴി മഞ്ഞപ്പിത്തത്തിന് ഇടയാക്കുന്ന ബിലിറൂബിന്‍ എന്ന പദാര്‍ത്ഥത്തിന്‍റെ ഉല്‍പാദനം തടയാനും കരിമ്പിന്‍ ജ്യൂസ് സഹായിക്കും.
Also Read: Visceral Fat Reduction: തൈര് കഴിച്ചോളൂ, ഈസിയായി കുടവയര്‍ കുറയ്ക്കാം...!!
ശരീരത്തിലെ പല അണുബാധകളും തടയാൻ കരിമ്പ് ജ്യൂസ് കുടിയ്ക്കുന്നത് സഹായിക്കും. യൂറിനറി ഇന്‍ഫെക്ഷന്‍, ദഹനപ്രശ്‌നങ്ങള്‍,എന്നിവയ്ക്ക് ഇത് നല്ലൊരു പരിഹാരമാണ്. വൃക്കയില്‍ കല്ലുള്ളവര്‍ കരിമ്പ് ജ്യൂസ് കുടിയ്ക്കുന്നത് ഏറെ ഉത്തമമാണ്. ഇത് കല്ലുകള്‍ അലിഞ്ഞുപോകാന്‍ സഹായിയ്ക്കും.
കരിമ്പ് ജ്യൂസിന്‍റെ ഏറ്റവും വലിയ പ്രത്യേകത ഇത് പ്രമേഹരോഗികള്‍ക്കും കുടിയ്ക്കാം എന്നുള്ളതാണ്. ഇതിന് മധുരം ഉണ്ട് എങ്കിലും ഇത് പ്രമേഹരോഗികള്‍ക്ക് ദോഷം വരുത്തില്ല. കൂടാതെ, രക്തത്തിലെ ഗ്ലൂക്കോസ് തോത് ശരിയായ അളവില്‍ നില നിര്‍ത്താന്‍ ഇത് സഹായിക്കും. അയണ്‍, പൊട്ടാസ്യം, കാല്‍സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ പല ധാതുക്കളുടേയും ഉറവിടമാണ് കരിമ്പ് ജ്യൂസ്. അസുഖങ്ങള്‍ വരുമ്പോള്‍ ശരീരത്തില്‍ നിന്നുണ്ടാകുന്ന പോഷകനഷ്ടം കുറയ്ക്കാന്‍ കരിമ്പ് ജ്യൂസ് കുടിയ്ക്കുന്നത് സഹായിക്കും. നിർജലീകരണം മാറ്റാനും കരിമ്പ് ജ്യൂസ് നല്ലതാണ്. ശരീരം തണുപ്പിക്കാന്‍ ഏറ്റവും പറ്റിയ മാര്‍ഗമാണ് കരിമ്പ് ജ്യൂസ് കുടിയ്ക്കുക എന്നത്.
എന്നാല്‍, സാധാരണ ലഭിക്കുന്ന കരിമ്പ് ജ്യൂസിനെ ഒന്ന് പരിഷ്ക്കരിച്ചാലോ? അതായത് സാധാരണ ലഭിക്കുന്ന കരിമ്പ് ജ്യൂസില്‍ അല്പം പുതിന ചേര്‍ത്ത് കരിമ്പ്-പുതിന മൊജിറ്റോ ഉണ്ടാക്കിയാലോ? രുചിയിലും ഗുണനത്തിലും സാധാരണ കരിമ്പ് ജ്യൂസിനെക്കാളും ഏറെ മുന്‍പിലാണ് കരിമ്പ്-പുതിന മൊജിറ്റോ..!! കരിമ്പ്-മിന്‍റ് മൊജിറ്റോ ഏറെ രുചികരവും അതുപോലെ തന്നെ നിങ്ങൾക്ക് തൽക്ഷണ ഊർജ്ജം പ്രദാനം ചെയ്യുന്നതുമാണ്. കരിമ്പ്-പുതിന മൊജിറ്റോ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം
കരിമ്പ്-പുതിന മൊജിറ്റോ ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ
കരിമ്പിൻ നീര് 1 കപ്പ്
നാരങ്ങ നീര് 1
സോഡ 1/2
കറുത്ത ഉപ്പ് രുചി അനുസരിച്ച്
പുതിനയില 2-3
ഐസ് ക്യൂബ്സ്
കരിമ്പ്-പുതിന മൊജിറ്റോ എങ്ങനെ ഉണ്ടാക്കാം? (How To Make Sugarcane-Mint Mojito)
കരിമ്പ്-മിന്‍റ് മോജിറ്റോ ഉണ്ടാക്കാൻ ആദ്യം ഒരു ഗ്ലാസ് എടുക്കുക.
അതിലേയ്ക്ക് 1 -2 പുതിനയില എടുത്ത് നന്നായി ചതച്ചത്, അല്പം നാരങ്ങ നീര്, കറുത്ത ഉപ്പ്, എന്നിവ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക.
ഇതിലേയ്ക്ക് സോഡയും കരിമ്പ് നീരും ചേർക്കുക. അല്പം ഐസ് ക്യൂബ്സും ചേര്‍ക്കാം
ഇപ്പോൾ നിങ്ങളുടെ കൂള്‍ കരിമ്പ്-മിന്‍റ് മൊജിറ്റോ (Sugarcane-Mint-Mojito) തയ്യാറായി...
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. Zee News അത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...