ഭൂരിഭാഗം ആളുകളിലും കണ്ടുവരുന്ന ആരോഗ്യപ്രശ്നമാണ് തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ. സ്ത്രീകളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. ഹൈപ്പോതൈറോയിഡിസം, ഹൈപ്പർതൈറോയിഡിസം തുടങ്ങിയ തൈറോയ്ഡ് പ്രശ്‌നങ്ങൾ സ്ത്രീകളിൽ ഹോർമോൺ വ്യതിയാനം, ആർത്തവ ക്രമത്തിലെ വ്യതിയാനം, ഭാരം വർധിക്കൽ, വന്ധ്യത, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു.
നേരത്തെയുള്ള രോഗനിർണയവും ചികിത്സയും ഇതിൽ പ്രധാനമാണ്. ക്രമരഹിതമായ ആർത്തവചക്രം, അണ്ഡോത്പാദനം കുറയൽ, ഗർഭം അലസൽ, മാസം തികയാതെയുള്ള പ്രസവം എന്നീ ആരോഗ്യ പ്രശ്നങ്ങൾക്ക് ഹൈപ്പോതൈറോയിഡിസവും ഹൈപ്പർതൈറോയിഡിസവും കാരണമാകും. തൈറോയ്ഡ് രോഗങ്ങൾ ഹോർമോണിന്റെ അളവ് കൂടുന്നതിനോ കുറയുന്നതിനോ കാരണമാകാം.
ALSO READ: Breast Cancer Prevention : ദിവസവും വെയിൽ കൊണ്ടാൽ സ്തനാർബുദ സാധ്യത കുറയ്ക്കാമെന്ന് പഠനം
തൈറോയ്ഡ് ആവശ്യത്തിന് തൈറോയ്ഡ് ഹോർമോണുകൾ ഉത്പാദിപ്പിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയിഡിസം. സ്ത്രീകൾക്കിടയിൽ ഏറ്റവും വ്യാപകമായ തൈറോയ്ഡ് പ്രശ്നമാണ് ഹൈപ്പോതൈറോയിഡിസമെന്ന് ഖാർഘറിലെ മദർഹുഡ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഒബ്‌സ്റ്റട്രീഷ്യനും ഗൈനക്കോളജിസ്റ്റുമായ ഡോ സുരഭി സിദ്ധാർത്ഥ പറയുന്നു.
തൈറോയ്ഡ് രോഗങ്ങൾ ഈയിടെയായി വർധിച്ചുവരികയാണ്. 10 സ്ത്രീകളിൽ ഒരാൾക്ക് ഹൈപ്പോതൈറോയിഡ് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. തൈറോയിഡിന്റെ അളവ് കൂടിയവരിൽ ഗർഭം അലസിപ്പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. മുൻപ് 30 മുതൽ 35 വരെ പ്രായമുള്ളവരിലാണ് തൈറോയ്ഡ് പ്രശ്നങ്ങൾ കണ്ടുവന്നിരുന്നത്. എന്നാൽ ഇപ്പോൾ ജീവിതശൈലിയിലുണ്ടായ മാറ്റങ്ങൾ കാരണം 25 മുതൽ 30 വയസ്സുവരെയുള്ളവരിലും തൈറോയ്ഡ് പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്.
ALSO READ: Irregular Periods | ക്രമം തെറ്റിയുള്ള ആര്‍ത്തവം, കാരണം ഇതാകാം
തൈറോയ്ഡ് ഗ്രന്ഥി ആർത്തവ ചക്രത്തെ നിയന്ത്രിക്കുന്നുവെന്ന് ഡോ സുരഭി സിദ്ധാർത്ഥ വ്യക്തമാക്കുന്നു. തൈറോയ്ഡിലുണ്ടാകുന്ന വ്യത്യാസം ആർത്തവത്തെ ക്രമം തെറ്റിയതോ വേദനയോടെയുള്ളതോ ആക്കി മാറ്റുന്നു. ചിലപ്പോൾ മാസങ്ങളോളം ആർത്തവം ഇല്ലാതിരിക്കാനും ഇത് കാരണമാകും. തൈറോയ്ഡ് പ്രശ്നങ്ങൾ ഗർഭാവസ്ഥയിൽ കുഞ്ഞിനും പ്രശ്നങ്ങൾ സൃഷ്ടിക്കും. തൈറോയ്ഡ് പ്രശ്നങ്ങൾ വേഗത്തിലുള്ളതും ക്രമരഹിതവുമായ ഹൃദയമിടിപ്പിന് കാരണമാകും. ഹൃദ്രോഗങ്ങൾ, ഹൃദയസ്തംഭനം എന്നിവയിലേക്ക് ഇത് നയിക്കുമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...