ശരീരഭാരം കുറയ്ക്കുന്നത് എളുപ്പമുള്ള കാര്യമല്ല. നമ്മൾ കഴിക്കുന്ന ഭക്ഷണക്രമത്തിൽ, ശാരീരിക വ്യായാമം, നമ്മുടെ ജീവിതശൈലി ഇവയെല്ലാം തന്നെ എല്ലാം നമ്മുടെ ശരീരഭാരം കുറയ്ക്കുന്ന യാത്രയിലെ പ്രധാന കാര്യങ്ങളാണ്. വേനൽക്കാലത്ത് ആളുകൾ കൂടുതൽ വിയർക്കുന്നു. അതിനാൽ, ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടതും കൂടുതൽ ദ്രാവകങ്ങൾ കഴിക്കുന്നത് വർദ്ധിപ്പിക്കേണ്ടതും പ്രധാനമാണ്.
ദ്രാവകങ്ങൾക്ക് പുറമേ, ശരീരത്തിന് ജലാംശം നൽകുന്നതും ശരീര താപനില തണുപ്പിക്കാൻ സഹായിക്കുന്നതുമായ ഭക്ഷണങ്ങളും കഴിക്കാൻ ശ്രമിക്കണം. അനാരോഗ്യകരമായി ഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ അത് ആരോഗ്യത്തെ മോശമായി ബാധിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ, വിറ്റാമിനുകൾ, പ്രോട്ടീൻ അല്ലെങ്കിൽ ഫൈബർ തുടങ്ങിയ സമ്പന്നമായ പോഷകങ്ങളുള്ള ഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ്.
ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന പച്ചക്കറികൾ
ചുരയ്ക്ക:- ചുരയ്ക്ക എല്ലാവർക്കും പ്രിയപ്പെട്ട പച്ചക്കറിയല്ല. എന്നാൽ 92 ശതമാനം ജലം അടങ്ങിയിരിക്കുന്നതിനാൽ നിങ്ങളുടെ ഭക്ഷണത്തിൽ ചേർക്കാൻ യോഗ്യമായ വളരെ പോഷകഗുണമുള്ള സസ്യമാണ് ചുരയ്ക്ക. ഇത് കൊഴുപ്പ് രഹിതവും കലോറി കുറഞ്ഞതുമായ ഭക്ഷണമാണെന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം.
വെള്ളരിക്ക:- വേനൽക്കാലത്ത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സാധാരണയായി കഴിക്കാവുന്ന ഒരു ഭക്ഷണമാണ് വെള്ളരിക്ക. വെള്ളരിക്കയിൽ 96 ശതമാനം ജലവും ബാക്കി നാരുകളുമാണ്. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഏറ്റവും ആരോഗ്യകരമായ ഭക്ഷണങ്ങളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. കൂടാതെ വിറ്റാമിൻ കെ, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നവുമാണ് വെള്ളരിക്ക.
കാപ്‌സിക്കം:- കാപ്‌സിക്കത്തിന് ഒരു പ്രത്യേക രുചിയാണ് ഉള്ളത്. അത് നിങ്ങളുടെ ഭക്ഷണത്തിന് സവിശേഷമായ ഒരു രുചി നൽകുന്നു. കാപ്സിക്കം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നിങ്ങളുടെ മെറ്റബോളിസം മെച്ചപ്പെടുത്തുന്നു. കാപ്സിക്കം ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുകയും വേദന ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ALSO READ: Fever In Children: കുട്ടികളിലെ പനി; മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വെണ്ടക്ക:- ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണെങ്കിൽ നിങ്ങളുടെ ഭക്ഷണത്തിൽ ചേർക്കേണ്ട മറ്റൊരു പച്ചക്കറിയാണ് വെണ്ടക്ക. ഇത് നാരുകളാൽ സമ്പന്നമാണ്. വെണ്ടക്കയിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ അടങ്ങിയിരിക്കുന്നു. വെണ്ടക്കയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹത്തിനും ഹൃദ്രോഗം സുഖപ്പെടുത്തുന്നതിനും നല്ലതാണ്.
ഇലക്കറികൾ:- ബ്രോക്കോളി, കാബേജ്, കോളിഫ്ലവർ, ചീര തുടങ്ങിയ പച്ചക്കറികൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഈ പച്ചക്കറികൾ പോഷകങ്ങളാൽ സമ്പന്നവും കലോറി കുറഞ്ഞതുമാണ്. ജലസമൃദ്ധമായ പോഷകങ്ങൾ അടങ്ങിയ നിങ്ങളുടെ വേനൽക്കാല ഭക്ഷണത്തിൽ ചേർക്കുന്നത് ആരോഗ്യത്തിന് കൂടുതൽ ഗുണം ചെയ്യും.
കയ്പക്ക:- കയ്പക്ക ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ്. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും കയ്പക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
തക്കാളി:- ധാതുക്കൾ, വിറ്റാമിനുകൾ, പ്രോട്ടീൻ തുടങ്ങിയ പോഷകങ്ങളാൽ സമ്പുഷ്ടമാണ് തക്കാളി. തക്കാളിയിൽ ജലാംശം കൂടുതലും കലോറി കുറവുമാണ്. നമ്മുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന വിറ്റാമിൻ സിയും തക്കാളിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
കാരറ്റ്:- കാരറ്റിൽ കലോറി കുറവായതിനാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച ഭക്ഷണമാണ്. കാരറ്റിൽ വൈറ്റമിൻ എയും ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് വയറുനിറഞ്ഞതായി തോന്നാന്നും വിശപ്പ് കുറയ്ക്കാനും സഹായിക്കുന്നു.
ശരീരഭാരം കുറയ്ക്കുന്നതിൽ ഭക്ഷണക്രമം മാത്രമല്ല പ്രധാനം, ഭക്ഷണക്രമത്തോടൊപ്പം ശരിയായ രീതിയിൽ വ്യായാമം ചെയ്യാനും ജീവിതശൈലി മെച്ചപ്പെടുത്താനും നിങ്ങൾ ശ്രദ്ധിക്കണം. ഇന്നത്തെ സമ്മർദ്ദമുള്ള ജീവിതത്തിൽ, ആരോഗ്യകരമായ ജീവിതം നയിക്കാനുള്ള ഒരേയൊരു മാർഗ്ഗം ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക എന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...