AIIMS Gorakhpur Recruitment 2022: എയിംസ് ഗൊരഖ് പൂരിൽ 92 ഒഴിവുകൾ, അപേക്ഷിക്കേണ്ട് ഇങ്ങനെ

ഉദ്യോഗാർത്ഥികൾക്ക് പ്രധാനപ്പെട്ട തീയതികളും ഒഴിവുകളും മറ്റ് വിശദാംശങ്ങളും വെബ്സൈറ്റിൽ പരിശോധിക്കാം

Written by - Zee Malayalam News Desk | Last Updated : Nov 8, 2022, 06:10 PM IST
  • ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫീസായി 3,000 രൂപ അടയ്ക്കണം
  • ഉദ്യോഗാർത്ഥികൾക്ക് AIIMS Gorakhpur ന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം
  • ആകെ 92 ഒഴിവുകളുണ്ട്.
AIIMS Gorakhpur Recruitment 2022: എയിംസ് ഗൊരഖ് പൂരിൽ 92 ഒഴിവുകൾ, അപേക്ഷിക്കേണ്ട് ഇങ്ങനെ

ഗൊരഖ്പൂരിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറത്തിറക്കി, അഡീഷണൽ പ്രൊഫസർ, പ്രൊഫസർ തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷിക്കാൻ ഉദ്യോഗാർത്ഥികളെ ക്ഷണിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് AIIMS Gorakhpur ന്റെ ഔദ്യോഗിക വെബ്സൈറ്റ് aiimsgorakhpur.edu.in സന്ദർശിച്ച് അപേക്ഷിക്കാം.

അപേക്ഷാ ഫോം സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 19, 2022. ആകെ 92 ഒഴിവുള്ള തസ്തികകളിലേക്ക് റിക്രൂട്ട്‌മെന്റ് ഡ്രൈവ് വഴി നികത്തും. ഉദ്യോഗാർത്ഥികൾക്ക് പ്രധാനപ്പെട്ട തീയതികളും ഒഴിവുകളും മറ്റ് വിശദാംശങ്ങളും ഇവിടെ പരിശോധിക്കാം.അപേക്ഷിക്കാനുള്ള അവസാന തീയതി: ഡിസംബർ 19, 2022

എയിംസ് ഗൊരഖ്പൂർ ഒഴിവ് 2022

പ്രൊഫസർ: 28 
അഡീഷണൽ പ്രൊഫസർ: 21 
അസോസിയേറ്റ് പ്രൊഫസർ: 18 
അസിസ്റ്റന്റ് പ്രൊഫസർ: 25 

എയിംസ് ഗൊരഖ്പൂർ അപേക്ഷാ ഫീസ്

ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫീസായി 3,000 രൂപ അടയ്ക്കണം. പട്ടികജാതി/പട്ടികവർഗം/ബഞ്ച്മാർക്ക് വികലാംഗരായ ഉദ്യോഗാർത്ഥികൾക്കും കരാർ, ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിലുള്ള നിയമനത്തിനും ഫീസ് ഒഴിവാക്കിയിട്ടുണ്ട്.

എങ്ങനെ അപേക്ഷിക്കാം?

യോഗ്യരായ ഉദ്യോഗാർത്ഥികൾ റിക്രൂട്ട്മെന്റ് സെൽ (അക്കാദമിക് ബ്ലോക്ക്), ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഗൊരഖ്പൂർ, കുൻഘട്ട്, ഗോരഖ്പൂർ, ഉത്തർപ്രദേശ്-273008 എന്ന വിലാസത്തിൽ അപേക്ഷാ ഫോം സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്, ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾ

Trending News