തൊഴിലന്വേഷകർക്ക് പ്രചോദനമായി ബിൽ ഗേറ്റ്സ്; 48 വർഷം പഴക്കമുള്ള ആദ്യ ബയോഡേറ്റ പങ്കുവെച്ച് കുറിപ്പ്

മൈക്രോസോഫ്റ്റ് മേധാവിയും സാമൂഹ്യ പ്രവർത്തകനുമൊക്കെയായ ബിൽ ഗേറ്റ്‌സ്, ലോകമെമ്പാടുമുള്ള യുവാക്കളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനായാണ് തന്‍റെ ആദ്യ ബയോഡാറ്റ പങ്കുവെച്ചത്. 66 കാരനായ ബിൽഗേറ്റ്സ് 48 വർഷം മുമ്പ് തയ്യാറാക്കിയ ആദ്യ റെസ്യുമെയാണിത്

Written by - Zee Malayalam News Desk | Last Updated : Jul 2, 2022, 09:56 AM IST
  • തൊഴിലന്വേഷകർക്ക് പ്രചോദനമാവുന്ന ബിൽഗേറ്റ്സിന്‍റെ ആദ്യ ബയോഡേറ്റ
  • 66 കാരനായ ബിൽഗേറ്റ്സ് 48 വർഷം മുമ്പ് തയ്യാറാക്കിയ ആദ്യ റെസ്യുമെയാണിത്
  • ബയോഡേറ്റ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു
തൊഴിലന്വേഷകർക്ക് പ്രചോദനമായി ബിൽ ഗേറ്റ്സ്; 48 വർഷം പഴക്കമുള്ള ആദ്യ ബയോഡേറ്റ പങ്കുവെച്ച് കുറിപ്പ്

ഡൽഹി: പ്രമുഖ വ്യവസായിയും ലോക സമ്പന്നരിൽ പ്രമുഖനുമായ ബിൽഗേറ്റ്സ് തന്‍റെ 48 വർഷം പഴക്കമുള്ള ബയോഡേറ്റയാണ് യുവാക്കൾക്കായി പങ്കുവച്ചരിക്കുന്നത്. തൊഴിലന്വേഷകർക്ക് പ്രചോദനമാവുന്ന ബിൽഗേറ്റ്സിന്‍റെ ആദ്യ ബയോഡേറ്റ. ജോലി തേടുന്നവർ എപ്പോഴും മികച്ച ഒരു ബയോഡേറ്റ ഉണ്ടാക്കാൻ ഏറെ ബുദ്ധിമുട്ടാറുണ്ട്. ഏത് ജോലി ലഭിക്കണമെങ്കിലും നല്ല  റെസ്യൂമെ അത്യാവശ്യമാണ്. മൈക്രോസോഫ്റ്റ് മേധാവിയും സാമൂഹ്യ പ്രവർത്തകനുമൊക്കെയായ ബിൽ ഗേറ്റ്‌സ്, ലോകമെമ്പാടുമുള്ള യുവാക്കളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനായാണ് തന്‍റെ ആദ്യ ബയോഡാറ്റ പങ്കുവെച്ചത്. 66 കാരനായ ബിൽഗേറ്റ്സ് 48 വർഷം മുമ്പ് തയ്യാറാക്കിയ ആദ്യ റെസ്യുമെയാണിത്. 

"നിങ്ങൾ അടുത്തിടെ ബിരുദം നേടിയ ആളായാലും, കോളേജ് ഡ്രോപ്പ്ഔട്ടായാലും, നിങ്ങളുടെ റെസ്യൂമി 48 വർഷം മുമ്പ് ഞാൻ തയ്യാറാക്കിയതിനെക്കാൾ മികച്ചതാണെന്ന് ഉറപ്പുണ്ട്".  ബയോ‌ഡാറ്റ പങ്കുവച്ച് കൊണ്ട് ബിൽഗേറ്റ്സ് കുറി‌ച്ചു.  ബിൽ ഗേറ്റ്സ് എന്നറിയപ്പെടുന്ന വില്യം ഹെൻറി ഗേറ്റ്സ് മൂന്നാമൻ,  ഹാർവാർഡ് കോളേജിൽ ഒന്നാം വർഷം പഠിക്കുന്ന കാലത്ത് തയ്യാറാക്കിയതാണ് ഈ റെസ്യൂമെ. ഓപ്പറേറ്റിംഗ് സിസ്റ്റം ഘടന, ഡാറ്റാബേസ് മാനേജ്മെന്റ്, കമ്പ്യൂട്ടർ ഗ്രാഫിക്സ് എന്നിവയിൽ  കോഴ്‌സുകൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന്  റെസ്യൂമെയിൽ പരാമർശിക്കുന്നു.

ബയോഡേറ്റ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. ലൈക്കുകളും കമന്‍റുകളുമായി യുവാക്കൾ ബിൽഗേറ്റിസിന്റെ ആദ്യ ബയോഡേറ്റ ഏറ്റെടുത്തു. ബയോഡേറ്റ വളരെ മികച്ചതാണെന്നും പങ്കുവെച്ചതിന് നന്ദി പറഞ്ഞും കമന്‍റുകളെത്തി. എല്ലാവരും തങ്ങളുടെ പഴയ റെസ്യൂമെകൾ സൂക്ഷിച്ച് വയ്ക്കണമെന്നും  ജീവിതത്തിൽ എത്രത്തോളം നേട്ടം കൈവരിച്ചുവെന്ന് നിങ്ങൾ മറന്നേക്കാമെന്നും കമന്‍റുകൾ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News