ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് മദ്യ നയവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതി വെള്ളിയാഴ്ച ഇടക്കാല ജാമ്യം അനുവദിച്ചതായി റിപ്പോർട്ട്. ഇഡി അറസ്റ്റ് ചെയ്ത കേസിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇഡിയുടെ അറസ്റ്റ് നിയമ വിരുദ്ധമാണെന്നാണ് വാദം. ഈ വാദം സുപ്രീം കോടതി തള്ളിയിട്ടില്ല. ഹാജിയിലെ നിയമ വിഷയങ്ങൾ മൂന്നംഗ ബെഞ്ചിന് വിട്ടു.
Also Read: നടിയും അവതാരകയും ബിഗ് ബോസ് താരവുമായ അപർണ വസ്തരെ അന്തരിച്ചു
എന്നാൽ മുഖ്യമന്ത്രി പദവി രാജിവെയ്ക്കണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നത് സുപ്രീംകോടതി കെജ്‌രിവാളിന് വിടുന്നുവെന്ന് അറിയിച്ചു. ഇടക്കാല ജാമ്യം കിട്ടുമെങ്കിലും കെജ്‌രിവാൾ ജയിലിൽ തന്നെ തുടരും. സിബിഐ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ആയതു കൊണ്ട് ഇതിൽ ജാമ്യം ലഭിച്ചാല്‍ മാത്രമേ ജയില്‍ മോചിതനാകാൻ കഴിയൂ.
Also Read: വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിച്ച് മുഖ്യമന്ത്രി
എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെതിരെ അരവിന്ദ് കേജ്‌രിവാളിൻ്റെ ഹർജി ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപങ്കർ ദത്തയും അടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് വിശാല ബെഞ്ചിന് വിട്ടു. വെറുതെ ചോദ്യം ചെയ്താൽ അറസ്റ്റ് അനുവദിക്കില്ലെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. ഈ കേസിന്റെ വാദത്തിനിടയിലാണ് നേരത്തെ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.